1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രം‌പിനെതിരെ ബൈഡനുണ്ടാകും
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രം‌പിനെതിരെ  ബൈഡനുണ്ടാകും
സ്വന്തം ലേഖകൻ: ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ ഡെ​മോ​ക്രാ​റ്റ്​ നി​ര​യി​ൽ ക​രു​ത്ത​നാ​യ എ​തി​രാ​ളി​യാ​കാ​ൻ ജോ ​ബൈ​ഡ​നു​ണ്ടാ​കു​മെ​ന്ന്​ ഏ​താ​ണ്ട്​ ഉ​റ​പ്പാ​യി. സൗ​ത്ത്​​ ​ക​രോ​ലൈ​ന​യി​ലെ ഡെ​മോ​ക്രാ​റ്റി​ക്​ പ്രൈ​മ​റി​യി​ൽ ബെ​ർ​ണി സാ​ൻ​ഡേ​ഴ്​​സി​നെ​തി​രെ ആ​ധി​കാ​രി​ക ജ​യ​വു​മാ​യാ​ണ്​ മു​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ ബൈ​ഡ​ൻ ക​രു​ത്തു​തെ​ളി​യി​ച്ച​ത്. 14 സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നി​ച്ച്​ പ്രൈ​മ​റി ന​ട​ക്കു​ന്ന സൂ​പ്പ​ർ ചൊ​വ്വ​ ക​ഴി​ഞ്ഞാ​ൽ സ്​​ഥാ​നാ​ർ​ഥി​ക​ളെ​ക്കു​റി​ച്ച ​ചി​ത്രം കൂ​ടു​ത​ൽ തെ​ളി​യും. ​മൂ​ന്നാം ത​വ​ണ …
യുഎസ് നിക്ഷേപക വിസ: ഏപ്രില്‍ മുതല്‍ ഇന്ത്യക്കാര്‍ അധികം നല്‍കേണ്ടത് 50,000 ഡോളര്‍
യുഎസ് നിക്ഷേപക വിസ: ഏപ്രില്‍ മുതല്‍ ഇന്ത്യക്കാര്‍ അധികം നല്‍കേണ്ടത് 50,000 ഡോളര്‍
സ്വന്തം ലേഖകൻ: കുടിയേറ്റക്കാര്‍ക്ക് പുതിയ വിസാ പരിഷ്കാരവുമായി അമേരിക്ക. അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റമാണ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം യു എസില്‍ നിക്ഷേപ വിസ ലഭിക്കാനായി ഇന്ത്യക്കാര്‍ 50,000 ഡോളര്‍ കൂടി അധികം നല്‍കണം. ഏപ്രില്‍ 1 മുതല്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന …
കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി; നോർക്ക ഇടപെടുന്നു
കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി; നോർക്ക ഇടപെടുന്നു
സ്വന്തം ലേഖകൻ: ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. നടപടികള്‍ക്ക് നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഇറാനിലെ ഇന്ത്യന്‍ എം.ബ.സിയുമായി നോര്‍ക്ക സി.ഇ.ഒ ബന്ധപ്പെട്ടിട്ടുണ്ട്. കേരളത്തില്‍നിന്നു പോയ 23 മത്സ്യബന്ധനത്തൊഴിലാളികളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. കോവിഡ്-19 ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇറാനിലെ …
സൈബർ ആക്രമണങ്ങളെ ചെറുക്കാൻ ഹാക്കർമാരുടെ വൻ സേനയുണ്ടാക്കാൻ ബ്രിട്ടൻ
സൈബർ ആക്രമണങ്ങളെ ചെറുക്കാൻ ഹാക്കർമാരുടെ വൻ സേനയുണ്ടാക്കാൻ ബ്രിട്ടൻ
സ്വന്തം ലേഖകൻ: മിടുക്കരായ ഹാക്കര്‍മാരെ ഉള്‍പ്പെടുത്തി വന്‍ സൈബര്‍ പ്രതിരോധസേനയ്ക്ക് തുടക്കമിടാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു. ലോകത്തെ ശക്തരായ സൈബര്‍ സേനയാവാനാണ് ബ്രിട്ടന്‍ ഒരുങ്ങുന്നത്. നാഷണല്‍ സൈബര്‍ ഫോഴ്‌സ് എന്ന പേരില്‍ അഞ്ഞൂറോളം വിദഗ്ധര്‍ ഉള്‍പ്പെടുന്ന സേന നിലവില്‍ ബ്രിട്ടനുണ്ട്. എന്നാല്‍ ഈ സേനയെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ശത്രുരാജ്യങ്ങള്‍, തങ്ങളെ ലക്ഷ്യമിടുന്ന കൃത്രിമ ഉപഗ്രങ്ങള്‍, …
കൊറോണ പടരുന്നു; യുഎസിൽ ആദ്യ മരണം; വിമാന കമ്പനികളും ഫാക്റ്ററികളും പ്രതിസന്ധിയിൽ
കൊറോണ പടരുന്നു; യുഎസിൽ ആദ്യ മരണം; വിമാന കമ്പനികളും ഫാക്റ്ററികളും പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ (കൊവിഡ്-19) വൈറസ് ബാധയില്‍ അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിലെ കിങ് കൗണ്ടിയില്‍ താമസിക്കുന്നയാളാണ് മരിച്ചതെന്ന് യുഎസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാഷിങ്ടണിന് പുറമേ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങിലാണ് അമേരിക്കയില്‍ നിലവില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 61ഓളം രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 2933 …
പാമ്പുകളില്ലാത്ത അയർ‌ലൻഡിലും പാമ്പ്; ഉഗ്രവിഷമുള്ള പഫ് ആഡ്ഡറിന്റെ കടിയേറ്റ് ഐറിഷ് യുവാവ്
പാമ്പുകളില്ലാത്ത അയർ‌ലൻഡിലും പാമ്പ്; ഉഗ്രവിഷമുള്ള പഫ് ആഡ്ഡറിന്റെ കടിയേറ്റ് ഐറിഷ് യുവാവ്
സ്വന്തം ലേഖകൻ: പാമ്പുകളില്ലാത്ത രാജ്യമായ അയര്‍ലന്‍ഡില്‍ ആദ്യമായി ഒരാള്‍ക്ക് പാമ്പുകടിയേറ്റു. തലസ്ഥാന നഗരമായ ഡബ്ലിനിലാണ് ഇരുപത്തിരണ്ടുകാരനായ യുവാവിനെ മാരക വിഷമുള്ള ‘പഫ് ആഡ്ഡര്‍’ ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് അടിയന്തര ചികിത്സ നല്‍കി. അയര്‍ലന്‍ഡില്‍ ആദ്യമായാണ് ഒരാള്‍ക്ക് ആന്റി വെനം നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ …
കൊറോണ: കർശന നിയന്ത്രണങ്ങളുമായി സൌദി; വിമാന സർവീസുകളിൽ മാറ്റം വരുത്തുന്നു
കൊറോണ: കർശന നിയന്ത്രണങ്ങളുമായി സൌദി; വിമാന സർവീസുകളിൽ മാറ്റം വരുത്തുന്നു
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിവിധ വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തുന്നു. വിവിധ എയര്‍ലൈന്‍സുകളില്‍ സന്ദര്‍ശന വിസകളിലുള്ളവര്‍ സൗദിയിലെത്തിയിട്ടുണ്ട്. കര്‍ശന പരിശോധനക്ക് ശേഷമാണ് ഇവരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നത്. വരും ദിനങ്ങളിലും വിമാന സര്‍വീസുകളില്‍ നിയന്ത്രണവും ക്രമീകരണങ്ങളും തുടരുമെന്നാണ് സൂചന. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് സന്ദര്‍ശന വിസാ വിലക്കില്ല. എന്നാല്‍ ഇന്നലെ മുതല്‍ ഇന്ത്യയില്‍ …
18 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം; അമേരിക്കയും താലിബാനും സമാധാന കരാര്‍ ഒപ്പു വെച്ചു
18 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം; അമേരിക്കയും താലിബാനും സമാധാന കരാര്‍ ഒപ്പു വെച്ചു
സ്വന്തം ലേഖകൻ: അമേരിക്കയും അഫ്ഘാനിസ്താനിലെ താലിബാന്‍ സൈന്യവും തമ്മില്‍ സമാധാന കരാര്‍ ഒപ്പു വെച്ചു. ദോഹയില്‍ വെച്ചാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ നേതൃത്വത്തില്‍ ഇരുവിഭാഗവും തമ്മില്‍ കരാര്‍ ഒപ്പു വെച്ചത്. യു.എസ് പ്രത്യേക നയതന്ത്ര പ്രതിനിധി സല്‍മയ് ഖലില്‍സാദും താലിബാന്‍ നേതാവ് മുല്ല അബ്ദുള്‍ ഖാനി ബരദറിന്റെയും നേതൃത്വത്തിലാണ് സമാധാന കരാര്‍ ഒപ്പു …
ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് പരക്കുന്നു; ഖത്തറില്‍ ആദ്യ കൊറോണ; യുഎഇയിൽ നഴ്‍സറി സ്കൂളുകള്‍ക്ക് അവധി
ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് പരക്കുന്നു; ഖത്തറില്‍ ആദ്യ കൊറോണ; യുഎഇയിൽ നഴ്‍സറി സ്കൂളുകള്‍ക്ക് അവധി
സ്വന്തം ലേഖകൻ: ഖത്തറില്‍ ആദ്യമായി കൊവിഡ്-19 കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും എത്തിയ ഖത്തര്‍ പൗരയായ സ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച ഇറാനില്‍ നിന്നും ഖത്തര്‍ പൗരന്‍മാരെ തിരിച്ചെത്തിച്ചിരുന്നു. 14 ദിവസത്തെ നിരീക്ഷണത്തിലാണ് ഇവര്‍ ഇപ്പോള്‍. ഗള്‍ഫ് മേഖലയിലാകെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നാണ് ഖത്തര്‍ …
കൊറോണ: ഫാമിലി വിസയുള്ളവര്‍ സൗദിയിലേക്ക് മടങ്ങിവരുന്നതിൽ തടസമില്ല
കൊറോണ: ഫാമിലി വിസയുള്ളവര്‍ സൗദിയിലേക്ക് മടങ്ങിവരുന്നതിൽ തടസമില്ല
സ്വന്തം ലേഖകൻ: ഫാമിലി വിസയില്‍ സൗദി അറേബ്യയില്‍ താമസിച്ചിരുന്നവര്‍ രാജ്യത്തിന് പുറത്തുപോയ ശേഷം തിരികെ വരുന്നതിന് തടസമില്ലെന്ന് ജവാസാത്ത് അറിയിച്ചു. കുടുംബ വിസയ്ക്ക് കാലാവധിയുണ്ടെങ്കില്‍ രാജ്യത്തേക്ക് തിരികെ വരുന്നതിന് തടസമില്ല. എന്നാല്‍ സൗദിയില്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള 14 ദിവസങ്ങളില്‍ ഇവര്‍ കൊറോണ വ്യാപകമായി പടര്‍ന്നുപിടിച്ചിട്ടുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കാന്‍ പാടില്ല. ഫാമിലി വിസയില്‍ സൗദിയില്‍ പ്രവേശിക്കാനെത്തുന്നവര്‍ രണ്ടാഴ്‍ചയ്ക്കിടെ …