1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്ട്രേലിയൻ കാട്ടുതീ മനുഷ്യർക്കായി ബാക്കി വെക്കുന്നത് കടുത്ത ശാരീരിക, മാനസിക പ്രശ്നങ്ങൾ?
ഓസ്ട്രേലിയൻ കാട്ടുതീ മനുഷ്യർക്കായി ബാക്കി വെക്കുന്നത് കടുത്ത ശാരീരിക, മാനസിക പ്രശ്നങ്ങൾ?
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ കുറ്റിക്കാടുകളില്‍ പടർന്നു പിടിച്ച കാട്ടുതീ മൂലം ന്യൂ സൗത്ത്‌വെയില്‍സില്‍ ഏകദേശം 700 ഓളം വീടുകളാണ് ചാരമായത്. കോടിക്കണക്കിനു വന്യജീവികള്‍ ഇല്ലാതായി. നിരവധി മനുഷ്യരും മരിച്ചു. ആവാസവ്യവസ്ഥയില്‍ ഉണ്ടായ വലിയതോതില്‍ ഉള്ള നാശനഷ്ടങ്ങള്‍ കോല ജീവികളുടെയും കങ്കാരുക്കളുടെയുമൊക്കെ ജീവിതസാഹചര്യങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയാവുകയും ചെയ്തു. എന്നാല്‍, ഇവിടെ തീരുന്നില്ല ഈ കാട്ടുതീയുടെ പ്രത്യാഘാതങ്ങളെന്നാണ് അന്താരാഷ്ട്ര …
ബൈക്ക് ടയർ കഴുത്തിൽ കുടുങ്ങിയ മുതലയെ രക്ഷിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് ഇന്തോനേഷ്യ
ബൈക്ക് ടയർ കഴുത്തിൽ കുടുങ്ങിയ മുതലയെ രക്ഷിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് ഇന്തോനേഷ്യ
സ്വന്തം ലേഖകൻ: കഴുത്തിൽ മോട്ടോർ ബൈക്ക് ടയർ കുടുങ്ങിയ മുതലയെ രക്ഷിക്കുന്നവർക്ക് വലിയ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്തോനേഷ്യൻ അധികൃതർ. പാലു എന്ന 13 അടി (4 മീറ്റർ) നീളമുള്ള മുതല ഭീമനാണ് കഴുത്തില്‍ കുടുങ്ങിയ ടയറുമായി നരകയാതനയിൽ ജീവിക്കുന്നത്. ശ്വാസവായുവിനായി മുതല പല വട്ടം വായുവിലേക്ക് കുതിക്കുന്ന കാഴ്ചയുടെ വീഡിയോ പുറത്തു വന്നതിനു ശേഷം പ്രാദേശിക …
ബ്രെക്സിറ്റ് കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു; പാർലമെന്റിന്റെ പടിയിറങ്ങി ബ്രിട്ടീഷ് പ്രതിനിധികൾ
ബ്രെക്സിറ്റ് കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു;  പാർലമെന്റിന്റെ പടിയിറങ്ങി ബ്രിട്ടീഷ് പ്രതിനിധികൾ
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് കരാര്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്നും ബ്രിട്ടീഷ് പ്രതിനിധികള്‍ പടിയിറങ്ങി. നാളെ ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകും. യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബില്ലിനാണ് യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ടിനിട്ട് അന്തിമ അംഗീകാരം നല്‍കിയത്. 751 അംഗ പാര്‍ലമെന്റില്‍ 621 പേരും ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. …
സുലൈമാനിയെ വധിച്ച സിഐ‌എ ചാരൻ “ഡാർക് പ്രിൻസ്” കൊല്ലപ്പെട്ടതായി ഇറാൻ; നിഷേധിച്ച് യുഎസ്
സുലൈമാനിയെ വധിച്ച സിഐ‌എ ചാരൻ “ഡാർക് പ്രിൻസ്” കൊല്ലപ്പെട്ടതായി ഇറാൻ; നിഷേധിച്ച് യുഎസ്
സ്വന്തം ലേഖകൻ: ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ ഉദ്യോഗസ്ഥൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ. മധ്യേഷ്യയിലെ സിഐഎ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മൈക്കൽ ഡിആൻഡ്രിയ ആണ് മരിച്ചതെന്ന് റഷ്യൻ ഇന്റലിജൻസ് ഏജൻസിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വാർത്ത യുഎസ് നിഷേധിച്ചു. വിമാനത്തിൽ സിഐഎയുടെ …
വുഹാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ രണ്ട് വിമാനങ്ങളിലായി നാളെ ഒഴിപ്പിക്കാൻ ശ്രമം
വുഹാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ രണ്ട് വിമാനങ്ങളിലായി നാളെ ഒഴിപ്പിക്കാൻ ശ്രമം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തില്‍നിന്ന് ഇന്ത്യക്കാരെ വെള്ളിയാഴ്ച ഒഴിപ്പിക്കാനൊരുങ്ങി ഇന്ത്യ. കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഹുബൈ പ്രവിശ്യയില്‍നിന്ന് ഇന്ത്യക്കാരെ രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള അനുമതിയാണ് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ വിമാനമാര്‍ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വാര്‍ത്താ …
കൊറോണ ബാധയെന്ന് സംശയം: ഇറ്റാലിയൻ കപ്പലിൽ നിന്ന് പുറത്തിറങ്ങാനാകാതെ 7000 യാത്രക്കാർ
കൊറോണ ബാധയെന്ന് സംശയം: ഇറ്റാലിയൻ കപ്പലിൽ നിന്ന് പുറത്തിറങ്ങാനാകാതെ 7000 യാത്രക്കാർ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് ഇറ്റലിയിലെ ഒരു കപ്പലില്‍നിന്ന് പുറത്തിറങ്ങാതെ ഏഴായിരത്തോളം പേര്‍. കപ്പലില്‍ യാത്രചെയ്തിരുന്ന ചൈനീസ് ദമ്പതികള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മുഴുവന്‍ യാത്രക്കാരും കപ്പലിനുള്ളില്‍ കഴിയുന്നത്. ഇറ്റാലിയന്‍ ആഡംബര കപ്പലായ ദി കോസ്റ്റ സ്‌മെറാള്‍ഡയില്‍ യാത്രചെയ്തിരുന്ന 54 വയസ്സുകാരിയിലാണ് കൊറോണ ലക്ഷണങ്ങള്‍ കണ്ടത്. കടുത്ത പനിയും ശ്വാസതടസ്സവും …
കൊറോണ വൈറസ്: യുഎഇയില്‍ മാസ്‌ക് വില്‍പ്പന സജീവം; വില കൂട്ടിയാൽ പിടിവീഴും
കൊറോണ വൈറസ്: യുഎഇയില്‍ മാസ്‌ക് വില്‍പ്പന സജീവം; വില കൂട്ടിയാൽ പിടിവീഴും
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പരിഭ്രാന്തിയെത്തുടര്‍ന്ന് യുഎഇയില്‍ ഫെയ്‌സ് മാസ്‌ക് വില്‍പ്പന പൊടിപൊടിക്കുന്നു. ദുബായിൽ പലയിടങ്ങളിലും മാസ്‌കുകള്‍ കിട്ടാനില്ലെന്നാണു വിവരം. ഡിമാന്‍ഡ് കൂടുന്ന സാഹചര്യം മുതലെടുത്ത് മാസ്‌കുകളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മാസ്‌കുകള്‍ക്കു കൂടുതല്‍ വില ഈടാക്കുന്നതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇരട്ടി വില ഈടാക്കുന്നതായാണു പലരുടെയും പരാതി. …
കാലാവസ്ഥാ വ്യതിയാനം: ഇന്ധന കമ്പനികളുടെ പരസ്യം ഇനി വേണ്ടെന്ന നിലപാടെടുത്ത് ഗാര്‍ഡിയന്‍
കാലാവസ്ഥാ വ്യതിയാനം: ഇന്ധന കമ്പനികളുടെ പരസ്യം ഇനി വേണ്ടെന്ന നിലപാടെടുത്ത് ഗാര്‍ഡിയന്‍
സ്വന്തം ലേഖകൻ: ഫോസില്‍ ഇന്ധന കമ്പനികളുടെ പരസ്യം ഇനി മുതല്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി അന്താരാഷ്ട്രമാധ്യമമായ ദ ഗാര്‍ഡിയന്‍. ഗാര്‍ഡിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഗാര്‍ഡിയന്റെ ചീഫ് എക്‌സിക്യൂട്ടീവായ അന്ന ബാറ്റ്‌സണ്‍, ചീഫ് റവന്യൂ ഓഫീസറായ ഹമീഷ് നിക്ക്‌ലിന്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്. ലോകവ്യാപകമായി കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. …
കൊറോണ വൈറസ്: എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ചൈനയിലേക്കുള്ള സര്‍വീസുകള്‍ നിർത്തുന്നു
കൊറോണ വൈറസ്: എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ചൈനയിലേക്കുള്ള സര്‍വീസുകള്‍ നിർത്തുന്നു
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലേക്കുള്ള ചില വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും താത്കാലികമായി നിര്‍ത്തുന്നു. ഇന്ത്യക്ക് പുറമേ പല വിദേശ രാജ്യങ്ങളും ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍ലൈന്‍സ് ചൈനയിലേക്കുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ ഡല്‍ഹി-ഷാന്‍ഹായ് പാതയിലെ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്ന്‌ …
ഇസ്രയേലിന്റെ ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ച് ട്രം‌പിന്റെ പശ്ചിമേഷ്യൻ പദ്ധതി; മുഖംതിരിച്ച് ഫലസ്തീൻ
ഇസ്രയേലിന്റെ ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ച് ട്രം‌പിന്റെ പശ്ചിമേഷ്യൻ പദ്ധതി; മുഖംതിരിച്ച് ഫലസ്തീൻ
സ്വന്തം ലേഖകൻ: ഇസ്രായേല്‍ – ഫലസ്തീന്‍ പ്രശ്നപരിഹാരത്തിനെന്ന പേരില്‍ അമേരിക്കയുടെ ‘പശ്ചിമേഷ്യന്‍ പദ്ധതി’ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി ചേര്‍ന്ന് നടത്തിയ പ്രഖ്യാപനം ഇസ്രായേലിന്റെ ആവശ്യങ്ങളെ ഏകപക്ഷീയമായി അംഗീകരിക്കുന്നതാണ്. നൂറ്റാണ്ടിന്റെ കരാർ എന്ന പേരില്‍ ദീര്‍ഘകാലമെടുത്ത് ട്രംപ് ഭരണകൂടം തയ്യാറാക്കിയതാണ് ഈ പദ്ധതി. ദ്വിരാഷ്ട്ര സങ്കല്പത്തെ തത്വത്തില്‍ അംഗീകരിച്ചാണ് ട്രംപ് പദ്ധതി …