1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും നിര്‍ത്തി സൌദി; തിരിച്ചെത്തിയവർ 14 ദിവസം വീടുകളിൽ കഴിയണം
എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും നിര്‍ത്തി സൌദി; തിരിച്ചെത്തിയവർ 14 ദിവസം വീടുകളിൽ കഴിയണം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എല്ലാ രാജ്യാന്തര വിമാന സർവീസുകളും നിർത്തിവച്ചതായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി എസ്‌പിഎ റിപ്പോർട്ട് ചെയ്യുന്നു. വിമാനങ്ങൾ നിർത്തിവച്ചതിനാൽ മടങ്ങാൻ കഴിയാത്ത പൗരന്മാർക്കും താമസക്കാർക്കും ഔദ്യോഗിക അവധി ദിവസമായാണ് …
മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറങ്ങി ബിൽ ഗേറ്റ്സ്; ഇനി ജീവകാരുണ്യ പ്രവർത്തനങ്ങൾ
മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറങ്ങി ബിൽ ഗേറ്റ്സ്; ഇനി ജീവകാരുണ്യ പ്രവർത്തനങ്ങൾ
സ്വന്തം ലേഖകൻ: മൈക്രോസോഫ്റ്റില്‍ നിന്ന് പടിയിറങ്ങുകയാണെന്ന പ്രഖ്യാപനവുമായി സഹസ്ഥാപകനും ഡയറക്ടറുമായ ബില്‍ഗേറ്റ്സ്. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹം തന്റെ തീരുമാനം പുറത്തുവിട്ടത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാനാണ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും രാജി വെക്കുകയാണെങ്കിലും മൈക്രോസോഫ്റ്റിന്റെ ടെക്‌നോളജി ഉപദേശക സ്ഥാനത്ത് തുടരുമെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നി കൂടുതല്‍ …
സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ല; പ്രതിരോധം ഫലപ്രദമെന്ന് പിണറായി
സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ല; പ്രതിരോധം ഫലപ്രദമെന്ന് പിണറായി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഫലപ്രദമായിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വൈറസ് ബാധയില്‍ സംസ്ഥാനത്ത് ഇതുവരെ 7,677 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 7375 …
കൊവിഡ് 19: എയര്‍ ഇന്ത്യ ഇറ്റലിയുള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി
കൊവിഡ് 19: എയര്‍ ഇന്ത്യ ഇറ്റലിയുള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍  നിര്‍ത്തി
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയുള്‍പ്പെടെ ആറു രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. ഏപ്രില്‍ 30വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ നേരത്തെ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. രാജ്യത്ത് …
വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്; കൊറോണ പരിശോധന ചെയ്യാത്തവരെ നാടുകടത്തുമെന്നും കുവൈത്ത്
വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്; കൊറോണ പരിശോധന ചെയ്യാത്തവരെ  നാടുകടത്തുമെന്നും കുവൈത്ത്
സ്വന്തം ലേഖകൻ: ഫെബ്രുവരി 27ന് ശേഷം കുവൈത്തില്‍ പ്രവേശിച്ച പ്രവാസികള്‍ പരിശോധനയ്ക്ക് വിധേയമായി കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകാത്ത പ്രവാസികളെ നാടുകടത്തുമെന്നും അല്‍ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 27ന് ശേഷം കുവൈത്തില്‍ പ്രവേശിച്ച പ്രവാസികളുടെ …
കൊറോണ ഭീതിയിൽ ലോകം; ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രിയും ട്രൂഡോയുടെ ഭാര്യയും രോഗികൾ
കൊറോണ ഭീതിയിൽ ലോകം; ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രിയും ട്രൂഡോയുടെ ഭാര്യയും രോഗികൾ
സ്വന്തം ലേഖകൻ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചതായി ഫലം വന്നത്. യു.കെയില്‍ നടന്ന ഒരു പരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ജസ്റ്റിന്‍ …
ആദ്യം കൈ നീട്ടി, പിന്നെ കൈകൂപ്പി; ഹസ്തദാനം ഒഴിവാക്കി ലോക നേതാക്കള്‍
ആദ്യം കൈ നീട്ടി, പിന്നെ കൈകൂപ്പി; ഹസ്തദാനം ഒഴിവാക്കി ലോക നേതാക്കള്‍
സ്വന്തം ലേഖകൻ: കൊറോണ ഭീതിയില്‍ ഹസ്തദാനം ഒഴിവാക്കുകയാണ് ലോക നേതാക്കള്‍. ഹസ്തദാനം രോഗം പകരുന്നതിന് കാരണമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ ലണ്ടനില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ അതിഥികളെ സ്വാഗതം ചെയ്തത് കൈകള്‍ കൂപ്പിയായിരുന്നു. വേദിയിലേക്ക് എത്തിയ ചാള്‍സ് രാജകുമാരന്‍ കാറില്‍ നിന്നിറങ്ങി ആദ്യം പതിവ് പോലെ കൈ നീട്ടിയെങ്കിലും …
“യൂസ് & ത്രോ” വിന് കടിഞ്ഞാൺ: ഇലക്ട്രോണിക് “റിപ്പയര്‍ സേവനം” അവകാശമാക്കാന്‍ ഇയു
“യൂസ് & ത്രോ” വിന് കടിഞ്ഞാൺ:   ഇലക്ട്രോണിക് “റിപ്പയര്‍ സേവനം” അവകാശമാക്കാന്‍ ഇയു
സ്വന്തം ലേഖകൻ: സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളില്‍ പലരും അവരുടെ ഫോണുകള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാറ്റുന്നവരാണ്. ഇക്കാരണം കൊണ്ടുതന്നെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇലക്ട്രോണിക് മാലിന്യങ്ങള്‍ ലോകത്ത് സൃഷ്ടിക്കപ്പെടുന്നു. ഈ പ്രശ്‌നം നേരിടാന്‍ ഒരു മാര്‍ഗം പരീക്ഷിക്കാനൊരുങ്ങുകയാണ് യൂറോപ്പ്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും, സ്മാര്‍ട്‌ഫോണുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യമൊരുക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കുകയും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം …
“ഇനി ശബ്ദമുയർത്താം,” ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷം ഫാറൂഖ് അബ്ദുള്ള മോചിതനായി
“ഇനി ശബ്ദമുയർത്താം,” ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷം ഫാറൂഖ് അബ്ദുള്ള മോചിതനായി
സ്വന്തം ലേഖകൻ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും …
ഇന്ത്യയിലേക്ക് യാത്രാവിലക്കുമായി സൗദി; ഇന്ത്യക്കാര്‍ക്ക് സൌദിയിലേക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം
ഇന്ത്യയിലേക്ക് യാത്രാവിലക്കുമായി സൗദി; ഇന്ത്യക്കാര്‍ക്ക് സൌദിയിലേക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം
സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളിലേക്ക് യാത്രാ വിലക്ക് സംബന്ധിച്ച സൌദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഉത്തരവ് പുറത്തിറങ്ങി. സൌദി ആഭ്യന്തര മന്ത്രാലയം വിദേശ കാര്യ മന്ത്രാലയം എന്നിവരുടെ നിര്‍ദേശമനുസരിച്ചാണ് ഉത്തരവ് ഇറങ്ങിയത്. ഇതു പ്രകാരം ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. എന്നാല്‍ നിലവില്‍ ഈ രാജ്യങ്ങളിലുള്ള സൌദി …