1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൗരത്വ ഭേദഗതിയ്ക്ക് സ്റ്റേയില്ല; മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി സുപ്രീം കോടതി
പൗരത്വ ഭേദഗതിയ്ക്ക് സ്റ്റേയില്ല; മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി സുപ്രീം കോടതി
സ്വന്തം ലേഖകൻ: പൗരത്വ നിയമഭേദഗതിയിൽ സമർപ്പിച്ച ഹരജികളിൽ മറുപടി നൽകുന്നതിന് കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി സുപ്രീം കോടതി. കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. സി.എ.എ കേസുകള്‍ ഹെെകോടതികള്‍ പരിഗണിക്കരുതെന്നും സുപ്രീംകോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ, അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. 144 …
“കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാത്ത രാജ്യങ്ങൾക്ക് നിലനിൽപ്പില്ല”: സത്യ നാദെല്ല
“കുടിയേറ്റക്കാരെ  സ്വാഗതം ചെയ്യാത്ത  രാജ്യങ്ങൾക്ക് നിലനിൽപ്പില്ല”: സത്യ നാദെല്ല
സ്വന്തം ലേഖകൻ: ഗ്ലോബല്‍ ടെക് ഇന്‍ഡസ്ട്രി വളര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. എന്താണ് തങ്ങളുടെ ദേശീയതാത്പര്യമെന്ന് എല്ലാ രാജ്യങ്ങളും പുനരാലോചിച്ചു കൊണ്ടിരിക്കുകയാണെന്നും നാദെല്ല കൂട്ടിച്ചേര്‍ച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ബ്ലൂംബെര്‍ഗ് ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫ് ജോണ്‍ മൈക്കല്‍ത്വയിറ്റിനോട് സംസാരിക്കുകയായിരുന്നു …
“പൗരസ്വാതന്ത്ര്യം അറബിക്കടലിൽ,” ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക്
“പൗരസ്വാതന്ത്ര്യം അറബിക്കടലിൽ,” ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക്
സ്വന്തം ലേഖകൻ: ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ജനാധിപത്യ സൂചികയിൽ പത്ത് പോയിന്റ് ഇടിഞ്ഞ് ഇന്ത്യ 51ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജ്യത്തെ പൗരസ്വാതന്ത്ര്യം നഷ്ടപ്പെട്ടതാണ് സൂചികയിൽ ഇന്ത്യ പിന്തള്ളപ്പെടാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മൊത്തം പട്ടികയിൽ പാകിസ്താൻ 4.25 എന്ന സ്‌കോറിൽ 108-ാം സ്ഥാനത്തും ശ്രീലങ്ക 6.27 സ്‌കോറോടെ 69-ാം സ്ഥാനത്തും …
പാകിസ്ഥാനിൽ ലൈംഗിക കുറ്റങ്ങളും വിവാഹ മോചനങ്ങളും ഉണ്ടാക്കുന്നത് ബോളിവുഡ്: ഇമ്രാന്‍ ഖാന്‍
പാകിസ്ഥാനിൽ ലൈംഗിക കുറ്റങ്ങളും വിവാഹ മോചനങ്ങളും ഉണ്ടാക്കുന്നത് ബോളിവുഡ്: ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകൻ: പാകിസ്ഥാനില്‍ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും വിവാഹ മോചനങ്ങള്‍ക്കും കാരണം ബോളിവുഡ് സിനിമകളാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനി കണ്ടന്‍റ് ഡെവലപേഴ്സിനോടും യൂട്യൂബേഴ്സിനോടും സംവദിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ഹിന്ദി സിനിമ മേഖലയായ ബോളിവുഡിനെ വിമര്‍ശിച്ചത്. ഹോളിവുഡിനെയും ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു. മൊബൈല്‍ ഫോണ്‍ വ്യാപിച്ചതോടെ കുട്ടികള്‍ക്ക് ഇന്നേവരെ ലഭിക്കാത്ത വിവരങ്ങളെല്ലാം ലഭിച്ചു. മനുഷ്യ …
നേപ്പാളിൽ മലയാളികളുടെ മരണ കാരണം ഹീറ്ററിലെ കാര്‍ബണ്‍ മോണോക്സൈഡ് എന്ന നിശ്ശബ്ദ കൊലയാളി?
നേപ്പാളിൽ മലയാളികളുടെ മരണ കാരണം ഹീറ്ററിലെ കാര്‍ബണ്‍ മോണോക്സൈഡ് എന്ന നിശ്ശബ്ദ കൊലയാളി?
സ്വന്തം ലേഖകൻ: നേപ്പാളില്‍ വിനോദസഞ്ചാരത്തിനെത്തിയ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യ മൂന്നുമക്കളും കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന റൂമിലെ ഹീറ്ററിലെ വിഷപുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഠ്മണ്ഡവിലെ …
ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വർധന ഉൾപ്പെടെ പുതിയ തൊഴില്‍ നയങ്ങളുമായി കിരീടാവകാശി
ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വർധന ഉൾപ്പെടെ പുതിയ തൊഴില്‍ നയങ്ങളുമായി കിരീടാവകാശി
സ്വന്തം ലേഖകൻ: ദുബായില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്‌കരണം വരുന്നു. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള വ്യവസ്ഥയ്ക്ക് അനുമതി നല്‍കി. തൊഴില്‍ നയങ്ങള്‍ നവീകരിക്കുന്നതിലൂടെ ദുബായിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ …
“തായ്‌ലന്‍ഡ് രാജഭരണത്തിന്റെ വേരറുക്കാൻ ശ്രമിക്കുന്ന ഇല്ല്യുമിനാറ്റി,” തായ് പ്രതിപക്ഷ പാര്‍ട്ടിയ്ക്ക് ശാപമോക്ഷം
“തായ്‌ലന്‍ഡ് രാജഭരണത്തിന്റെ വേരറുക്കാൻ ശ്രമിക്കുന്ന ഇല്ല്യുമിനാറ്റി,” തായ് പ്രതിപക്ഷ പാര്‍ട്ടിയ്ക്ക് ശാപമോക്ഷം
സ്വന്തം ലേഖകൻ: ഇല്യുമിനാറ്റി ബന്ധം ആരോപിച്ച് തായലന്‍ഡില്‍ നിരോധിച്ച പ്രതിപക്ഷ പാര്‍ട്ടിയായ ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡിനെ കുറ്റവിമുക്തമാക്കി കോടതി. തായ്‌ലന്‍ഡിലെ ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് എന്ന പ്രതിപക്ഷ പാര്‍ട്ടിയെയാണ് കോടതി കുറ്റവിമുക്തമാക്കിയിരിക്കുന്നത്. തായ്‌ലന്‍ഡിലെ രാജഭരണത്തെ വീഴ്ത്താന്‍ വേണ്ടി മിത്തിക്കല്‍ രഹസ്യ വിഭാഗമായ ഇല്യൂമിനാറ്റീസിന്റെ പിന്തുണയോടെയാണ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. തായ്‌ലന്‍ഡിലെ യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടന്ന് …
ബഗ്ദാദിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റാക്രമണം; നാശനഷ്ടങ്ങളില്ലെന്ന് റിപ്പോര്‍ട്ട്
ബഗ്ദാദിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റാക്രമണം;  നാശനഷ്ടങ്ങളില്ലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: ബഗ്ദാദിൽ യു.എസ് എംബസിയെ ലക്ഷ്യം വെച്ച് വീണ്ടും റോക്കറ്റാക്രമണം. എംബസി ഉൾപ്പെടെ തന്ത്രപ്രധാന കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിൽ മൂന്നു റോക്കറ്റുകൾ പതിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. മൂന്ന് കത്സൂയ റോക്കറ്റുകളിൽ രണ്ടെണ്ണം അമേരിക്കൻ എംബസിക്കു സമീപമാണ് പതിച്ചത്. ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലയെ തുടർന്ന് ബഗ്ദാദിലെ യു.എസ് …
ചൈനയിലെ അജ്ഞാത വൈറസ് ബാധ: കൊച്ചി ഉൾപ്പെടെ വിമാനത്താ വളങ്ങളില്‍ പരിശോധന
ചൈനയിലെ അജ്ഞാത വൈറസ് ബാധ: കൊച്ചി ഉൾപ്പെടെ വിമാനത്താ വളങ്ങളില്‍ പരിശോധന
സ്വന്തം ലേഖകൻ: ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നതോടെ ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അടിയന്തര യോഗം വിളിച്ചു. ബുധനാഴ്ച യോഗം ചേരാനാണ് തീരുമാനം. സാര്‍സിന് സമാനമായ വൈറസ് ചൈനക്ക് പുറത്തേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്) സാമ്യതയുള്ളതാണ് അധികൃതരെ …
“അവൾ വലിച്ചെറിയുന്നത് ഓരോ പെൺകുട്ടിയുടേയും സ്വപ്ന ജീവിതം,” മേഗനെതിരെ അച്ഛൻ
“അവൾ വലിച്ചെറിയുന്നത് ഓരോ പെൺകുട്ടിയുടേയും സ്വപ്ന ജീവിതം,” മേഗനെതിരെ അച്ഛൻ
സ്വന്തം ലേഖകൻ: രാജകുടുംബത്തിന്റെ ഭാഗമാകുകയെന്നത് ലോകത്തെ പെൺകുട്ടികളുടെ സ്വപ്നമായിരിക്കുമ്പോൾ അത് വലിച്ചെറിഞ്ഞ് പോകുന്നതിൽ മകളെ കുറ്റപ്പെടുത്തി മേഗന്റെ പിതാവ്.എല്ലാം പണത്തിന് വേണ്ടിയാണെന്ന് താൻ സംശയിക്കുന്നുവെന്നാണ് മകൾക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് തോമസ് മെർക്കലിന്റെ വെളിപ്പെടുത്തൽ. എല്ലാ പെണ്‍കുട്ടികളും രാജകുമാരിയായി ജീവിക്കാൻ ഇഷ്ടപ്പെടുമ്പോൾ ആ പദവി ലഭിച്ചിട്ടും വലിച്ചെറിയുകയാണ് മേഗനെന്ന് തോമസ് കുറ്റപ്പെടുത്തുന്നു. തനിക്ക് വളരെ നിരാശയുണ്ടാക്കിയ തീരുമാനമാണിതെന്നും …