1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മോ​സ്കോ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ തീ​വ്ര ഇ​സ്‌​ലാ​മി​സ്റ്റു​ക​ളെ​ന്നു സ​മ്മ​തി​ച്ച് പു​ടി​ൻ; യുക്രൈനിനും കുറ്റപ്പെടുത്തൽ
മോ​സ്കോ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ തീ​വ്ര ഇ​സ്‌​ലാ​മി​സ്റ്റു​ക​ളെ​ന്നു സ​മ്മ​തി​ച്ച് പു​ടി​ൻ; യുക്രൈനിനും കുറ്റപ്പെടുത്തൽ
സ്വന്തം ലേഖകൻ: റ​​ഷ്യ​​ന്‍ ത​​ല​​സ്ഥാ​​ന​​മാ​​യ മോ​​സ്‌​​കോ​​യ്ക്കു സ​​മീ​​പം ക്രോ​​ക​​സ് സി​​റ്റി​​യി​​ല്‍ ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച​​യു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ല്‍ തീ​​വ്ര ഇ​സ്‌​ലാ​​മി​​സ്റ്റു​​ക​​ളാ​​ണെ​​ന്ന് റ​​ഷ്യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ഡി​​മി​​ര്‍ പു​​ടി​​ന്‍. ചി​​ല ചോ​​ദ്യ​​ങ്ങ​​ള്‍​ക്ക് ഇ​​നി​​യും ഉ​​ത്ത​​രം കി​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷം സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ച് വി​​വ​​രി​​ക്കാ​​നാ​​യി വി​​ളി​​ച്ചു​​ചേ​​ർ​​ത്ത യോ​​ഗ​​ത്തി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പു​​ടി​​ൻ. “കു​​റ്റ​​കൃ​​ത്യം ചെ​​യ്ത​​ത് തീ​​വ്ര ഇ​​സ്‌​​ലാ​​മി​​സ്റ്റു​​ക​​ളു​​ടെ കൈ​​ക​​ളാ​​ണെ​​ന്ന് ഞ​​ങ്ങ​​ള്‍​ക്ക​​റി​​യാം. അ​​വ​​രു​​ടെ …
ബാൾട്ടിമോർ പാലം തകർത്ത കപ്പലിന്റെ മാനേജിങ് കമ്പനി പാലക്കാട് സ്വദേശിയുടേത്; ആഘാതം കുറച്ചത് ഇടപെടൽ
ബാൾട്ടിമോർ പാലം തകർത്ത കപ്പലിന്റെ മാനേജിങ് കമ്പനി പാലക്കാട് സ്വദേശിയുടേത്; ആഘാതം കുറച്ചത് ഇടപെടൽ
സ്വന്തം ലേഖകൻ: യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ നാലുവരിപ്പാലത്തിലിടിച്ച ചരക്കുകപ്പലിന്റെ മാനേജിങ് കമ്പനി മലയാളിയുടേത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണു കപ്പലിന്റെ മാനേജിങ് കമ്പനി. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ‘ഡാലി’യിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവരെല്ലാം സുരക്ഷിതരാണെന്നു കമ്പനി …
ബാൾട്ടിമോർ പാലം അപകടം: കാണാതായ 6 പേർ മരിച്ചെന്ന് കോസ്റ്റ്ഗാർഡ്; കപ്പലിലെ 22 ഇന്ത്യക്കാർ സുരക്ഷിതർ
ബാൾട്ടിമോർ പാലം അപകടം: കാണാതായ 6 പേർ മരിച്ചെന്ന് കോസ്റ്റ്ഗാർഡ്; കപ്പലിലെ 22 ഇന്ത്യക്കാർ സുരക്ഷിതർ
സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് കോസ്റ്റ്ഗാർഡ് അറിയിച്ചത്. ‘വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനം’ എന്നാണ് തിരച്ചിൽ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് മേരിലൻഡ് ഗവർണർ വെ മൂർ പറ‍ഞ്ഞത്. കാണാതായവർക്ക് വേണ്ടി എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്നും …
അബുദാബി ലുലുവിൽ നിന്ന് 1.5 കോടി രൂപ തട്ടിയ മലയാളി ജീവനക്കാരൻ ഒളിവിൽ; കുടുംബം നാട്ടിലേക്ക് കടന്നു
അബുദാബി ലുലുവിൽ നിന്ന് 1.5 കോടി രൂപ തട്ടിയ മലയാളി ജീവനക്കാരൻ ഒളിവിൽ; കുടുംബം നാട്ടിലേക്ക് കടന്നു
സ്വന്തം ലേഖകൻ: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെതിരെയാണ് ഒന്നര കോടിയോളം രൂപ( ആറ് …
NHS ജീവനക്കാർക്ക് 3000 പൗണ്ട് വരെ ഒറ്റത്തവണ പേയ്‌മെന്റ്; 27,000 ത്തോളം പേര്‍ക്ക് ആനുകൂല്യം
NHS ജീവനക്കാർക്ക് 3000 പൗണ്ട് വരെ ഒറ്റത്തവണ പേയ്‌മെന്റ്; 27,000 ത്തോളം പേര്‍ക്ക് ആനുകൂല്യം
സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയിലെ 27,000 ഓളം വരുന്ന ജീവനക്കാര്‍ക്ക് ഈ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന 1600 പൗണ്ടിന്റെ ഒറ്റത്തവണ ധനസഹായം ലഭിക്കും. എന്‍ എച്ച് എസ് സ്ഥാപനങ്ങളിലെ ജീവനക്കാരല്ലാത്ത, എന്നാല്‍, എന്‍ എച്ച് എസ്സിന് വേണ്ടി ജോലി ചെയ്യുന്ന കമ്മ്യുണിറ്റി നഴ്സുമാര്‍, ഫിസിയോതെറാപിസ്റ്റുമാര്‍, ക്ലീനര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഈ ബോണസ് ലഭിക്കുക. ഇംഗ്ലണ്ടില്‍ കഴിഞ്ഞ …
ചണ്ഡിഗഡിൽ നിന്ന് നേടിയ ഒഇടി സർട്ടിഫിക്കറ്റുമായി യുകെയിലെത്തിയ മലയാളി നഴ്സുമാർ കുരുക്കിൽ
ചണ്ഡിഗഡിൽ നിന്ന് നേടിയ ഒഇടി സർട്ടിഫിക്കറ്റുമായി യുകെയിലെത്തിയ മലയാളി നഴ്സുമാർ കുരുക്കിൽ
സ്വന്തം ലേഖകൻ: ഒഇടി (ഒക്യുപ്പേഷണൽ ഇംഗ്ലിഷ് ടെസ്റ്റ്) പരീക്ഷ ‘കുറുക്കുവഴി’യിൽ പാസായി ബ്രിട്ടനിലെത്തിയ 148 നഴ്സുമാരുടെ ഭാവി തുലാസിൽ. 2022 ഓഗസ്റ്റിനു ശേഷം ചണ്ഡിഗഡിലെ ഒഇടി കേന്ദ്രത്തിൽനിന്നും പരീക്ഷ പാസായവരോടാണ് എൻഎംസി (നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ) വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഓൺലൈൻ ഹിയറിങ്ങിലൂടെ വിശദീകരണം നൽകണമെന്നാണ് എൻഎംസിയുടെ ആവശ്യം. ഇല്ലാത്തപക്ഷം ഇവരുടെ പിൻ നമ്പർ …
മാഞ്ചസ്റ്റര്‍ മലയാളിയുടെ മാതാ വിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കവർച്ച; കോതമംഗലത്ത് അരുംകൊല
മാഞ്ചസ്റ്റര്‍ മലയാളിയുടെ മാതാ വിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കവർച്ച; കോതമംഗലത്ത് അരുംകൊല
സ്വന്തം ലേഖകൻ: മാഞ്ചസ്റ്റര്‍ മലയാളി സിബിയുടെ ഭാര്യ സിജയുടെ മാതാവ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. കോതമംഗലം കള്ളാട് ചെങ്ങമനാട്ട് ഏലിയാസിന്റ ഭാര്യ സാറാമ്മ(72)യാണ് കൊല്ലപ്പെട്ടത്. സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തില്‍ അയല്‍വാസികളായ മൂന്ന് അസം സ്വദേശികളെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. മരിച്ച സാറാമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും. തിങ്കളാഴ്ച …
ഏകീകൃത ജിസിസി വീസ ഈ വര്‍ഷം അവസാനത്തോടെ; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒറ്റയടിക്ക് കറങ്ങാം
ഏകീകൃത ജിസിസി വീസ ഈ വര്‍ഷം അവസാനത്തോടെ; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒറ്റയടിക്ക് കറങ്ങാം
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങള്‍ ഏകീകൃത വിനോദസഞ്ചാരവീസ നടപ്പാക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് ഖത്തര്‍ ടൂറിസം പ്രസിഡന്റ് സഅദ് ബിന്‍ അലി അല്‍ ഖര്‍ജി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഏകീകൃതവീസ നടപ്പാകും. ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍തമ്മില്‍ നടത്തുന്നചര്‍ച്ചകളും തയ്യാറെടുപ്പുകളുമെല്ലാം അവസാനഘട്ടത്തിലാണ്. എല്ലാ ഭാഗത്തുനിന്നും മികച്ചപ്രതികരണങ്ങളാണ് ലഭിക്കുന്നത്.- അദ്ദേഹം പറഞ്ഞു. ഏകീകൃത വിനോദസഞ്ചാരവീസ നിലവില്‍വന്നാല്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒറ്റവീസയില്‍ …
കേരളത്തിൽ നിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ; താൽപര്യവുമായി 4 കമ്പനികൾ രംഗത്ത്; നിർണായക ചർച്ച
കേരളത്തിൽ നിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ; താൽപര്യവുമായി 4 കമ്പനികൾ രംഗത്ത്; നിർണായക ചർച്ച
സ്വന്തം ലേഖകൻ: പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് യാത്രാ കപ്പൽ സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചു 4 കമ്പനികൾ. കേരളത്തിലെ തുറമുഖങ്ങളിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്കു സർവീസ് നടത്താൻ രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്സി (JM Baxi), സിത (Sita) ട്രാവൽ കോർപറേഷൻ ഇന്ത്യ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കമ്പനി …
ഇന്ത്യയിലേക്ക് സൗജന്യമായി ഫോൺ വിളിക്കാം; പുത്തൻ സംവിധാനം ഒരുക്കി ദുബായ് മെട്രോ
ഇന്ത്യയിലേക്ക് സൗജന്യമായി ഫോൺ വിളിക്കാം; പുത്തൻ സംവിധാനം ഒരുക്കി ദുബായ് മെട്രോ
സ്വന്തം ലേഖകൻ: റമസാനിൽ യാത്രക്കാർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ വിദേശ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോൺ വിളിക്കാൻ സംവിധാനമൊരുക്കി ദുബായ് മെട്രോ. ‘ഞങ്ങൾ നിങ്ങളെ അടുപ്പിക്കുന്നു’ എന്ന മെട്രോയുടെ പദ്ധതിയുടെ ഭാഗമായാണിത്. ദുബായ് മെട്രോയുടെയും ട്രാമിന്‍റെയും ഓപറേറ്ററായ കിയോലിസുമായി സഹകരിച്ച് അൽ ഗുബൈബ, യൂണിയൻ, ജബൽ അലി മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ നാല് സ്റ്റേഷനുകളിൽ ഇതിനായി നാല് …