1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയമെന്ന് ഖത്തർ
ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയമെന്ന് ഖത്തർ
സ്വന്തം ലേഖകൻ: ഗൾഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. സൗദി ഉൾപ്പെടെ ചതുർ രാജ്യങ്ങളുമായി നടത്തി വന്ന അനൗപചാരിക ചർച്ച പരാജയപ്പെട്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. 2017 ജൂണിലാണ് ഖത്തറുമായി സൗദി ,യു എ ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ബന്ധം വിച്ഛേദിച്ചത്. മ്യൂണിച്ചിൽ നടന്ന ആഗോള സുരക്ഷാ സമ്മേളനത്തിൽ ഖത്തർ വിദേശകാര്യ …
കൊറോണ: യൂറോപ്പില്‍ ആദ്യ മരണം, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും രോഗബാധ
കൊറോണ: യൂറോപ്പില്‍ ആദ്യ മരണം, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും രോഗബാധ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് (COVID-19) ബാധമൂലം യൂറോപ്പില്‍ ആദ്യ മരണം. ഫ്രാന്‍സില്‍ ചികിത്സയിലുണ്ടായിരുന്ന ചൈനീസ് സ്ത്രീയാണ് മരിച്ചത്. ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ നിന്നും ഫ്രാന്‍സില്‍ യാത്രയ്‌ക്കെത്തിയ ഇവര്‍ക്ക് അവിടെ വെച്ച് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഫ്രാന്‍സ് ആരോഗ്യമന്ത്രാലയമാണ് മരണവിവരം പുറത്തു വിട്ടത്. ജനുവരി 16 നാണ് ചൈനീസ് സ്ത്രീ ഫ്രാന്‍സിലെത്തുന്നത്. ജനുവരി 25 മുതല്‍ ഇവര്‍ …
യുഎഇയില്‍ കുട്ടി ഉള്‍പ്പെടെ രണ്ട് കൊറോണ ബാധിതര്‍ കൂടി സുഖംപ്രാപിച്ചു
യുഎഇയില്‍ കുട്ടി ഉള്‍പ്പെടെ രണ്ട് കൊറോണ ബാധിതര്‍ കൂടി സുഖംപ്രാപിച്ചു
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ രോഗവിമുക്തി നേടിയവരുടെ എണ്ണം മൂന്നായി. ആകെ എട്ട് പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ ഇനി അഞ്ച് പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം സുഖം പ്രാപിച്ച …
അബുദാബിയില്‍ വാഹനത്തില്‍നിന്നു മാലിന്യം വലിച്ചെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ
അബുദാബിയില്‍ വാഹനത്തില്‍നിന്നു മാലിന്യം വലിച്ചെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ
സ്വന്തം ലേഖകൻ: ഓടുന്ന വാഹനത്തില്‍നിന്നു മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബുദാബി പൊലീസ്. ഇത്തരം സംഭവങ്ങളില്‍ ട്രാഫിക് നിയമത്തിന്റെ 71-ാം അനുച്‌ഛേദം പ്രകാരം ആയിരം ദിര്‍ഹം (ഇരുപതിനായിരത്തോളം രൂപ) പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. പിഴ ശിക്ഷയ്‌ക്കൊപ്പം കുറ്റക്കാര്‍ക്കെതിരെ ആറ് ബ്ലാക്ക് പോയിന്റുകള്‍ ചുമത്തുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി. 2019ല്‍ 355 ഡ്രൈവര്‍മാര്‍ …
ഈ നാലര വയസുകാരന് വേണ്ടി ബുര്‍ജ് ഖലീഫ നീല നിറമണിയുന്നു
ഈ നാലര വയസുകാരന് വേണ്ടി ബുര്‍ജ് ഖലീഫ നീല നിറമണിയുന്നു
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഇന്ന് വൈകുന്നേരം 7.40ന് നീല വര്‍ണമണിയും. ലോകമെമ്പാടുമുള്ള വിശേഷ ദിവസങ്ങളിലും സംഭവങ്ങളിലും ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചും അഭിവാദ്യമര്‍പ്പിച്ചും അനുശോചിച്ചുമെല്ലാം ബുര്‍ജ് ഖലീഫ നിറം മാറുന്നത് പതിവാണ്. എന്നാല്‍ ഇന്ന് ബുര്‍ജ് ഖലീഫ നീല നിറമണിയുന്നത് നാലര വയസുകാരന്‍ സാം റേയ്ക്കും അവന്റെ അമ്മയ്ക്കും വേണ്ടിയാണ്. …
കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി; റിപ്പോർട്ട് ചെയ്തത് 65,209 കേസുകൾ
കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി; റിപ്പോർട്ട് ചെയ്തത് 65,209 കേസുകൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹൂബെ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഹൂബെയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് …
“ഫലസ്തീനൊപ്പം ഉറച്ചു നില്‍ക്കുന്നു,” ഇസ്രയേലുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് സൌദി
“ഫലസ്തീനൊപ്പം ഉറച്ചു നില്‍ക്കുന്നു,” ഇസ്രയേലുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച് സൌദി
സ്വന്തം ലേഖകൻ: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി സൗദി മന്ത്രാലയം. സൗദി വിദേശ കാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനാണ് ഇക്കാര്യം അറിയിച്ചത്. സൗദി വാര്‍ത്താ ഏജന്‍സിയായ അല്‍ അറേബ്യ ഇംഗ്ലീഷിനോടാണ് മന്ത്രിയുടെ പ്രതികരണം. “ഇസ്രഈലും സൗദി അറേബ്യയും തമ്മില്‍ ഒരു …
കശ്മീര്‍ വിഷയം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ച് എര്‍ദോഗന്‍; ഇന്ത്യയ്ക്ക് തിരിച്ചടി
കശ്മീര്‍ വിഷയം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ച് എര്‍ദോഗന്‍; ഇന്ത്യയ്ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പുതിയ സമ്മര്‍ദ തന്ത്രവുമായി തുര്‍ക്കി. പാകിസ്താന്‍ പാര്‍ലമെന്റില്‍ കശ്മീര്‍ വിഷയം തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗന്‍ ഉന്നയിച്ചു. പാകിസ്താന്‍ ആഗോള തലത്തില്‍ ഇന്ത്യയെ കശ്മീര്‍ വിഷയത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തുര്‍ക്കി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി എപ്പോഴും പാകിസ്താനെ പിന്തുണയ്ക്കുമെന്നും എര്‍ദോഗന്‍ വ്യക്തമാക്കി. തുര്‍ക്കിയുടെ …
അഴിമതിക്കെതിരായ പോരാട്ടം കടുപ്പിച്ച് സൌദി; 475 സര്‍ക്കാര്‍ ജീവനക്കാൻ കുടുങ്ങി
അഴിമതിക്കെതിരായ പോരാട്ടം കടുപ്പിച്ച് സൌദി; 475 സര്‍ക്കാര്‍ ജീവനക്കാൻ കുടുങ്ങി
സ്വന്തം ലേഖകൻ: സൌദിയില്‍ അഴിമതിക്കേസില്‍ 475 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. രാജ്യത്ത് അഴിമതി വിരുദ്ധ കമ്മീഷന്‍ സ്ഥാപിച്ചതിന് പിന്നാലെ കര്‍ശനമായ നടപടിയാണ് അഴിമതിക്കെതിരെ സ്വീകരിക്കുന്നത്. ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയ കേസുകളില്‍ ക്രിമിനല്‍ വകുപ്പുകളാണ് ചുമത്തിയത്. സാമ്പത്തിക ഭരണ നിര്‍വഹണ വകുപ്പികളില്‍ ശക്തമായ നിരീക്ഷണമാണ് സൌദി അറേബ്യ നടത്തുന്നത്. സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം …
ദുബായ് സ്വകാര്യ സ്‌കൂളുകളിൽ ഈ വർഷം ഫീസ് വർധന പാടില്ലെന്ന് കെ.എച്ച്.ഡി.എ
ദുബായ് സ്വകാര്യ സ്‌കൂളുകളിൽ ഈ വർഷം ഫീസ് വർധന പാടില്ലെന്ന് കെ.എച്ച്.ഡി.എ
സ്വന്തം ലേഖകൻ: ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഈ വർഷം ഫീസ് വർധിപ്പിക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുള്ള കെ.എച്ച്.ഡി.എ യാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ ചെലവ് സൂചികയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 2020- 2021 അക്കാദമിക വർഷം ഫീസ് കൂട്ടാൻ സ്കൂളുകള്‍ക്ക് അനുമതി നല്‍കില്ല. വാര്‍ഷിക വിദ്യാഭ്യാസ ചെലവ് സൂചികയുടെ അടിസ്ഥാനത്തിലാണ് ദുബൈയില്‍ സ്കൂള്‍ ഫീസ് നിശ്ചയിക്കുന്നത്. …