1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
NHS പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളിൽ വര്‍ധന വരുന്നു; ഒറ്റത്തവണയുള്ള പ്രിസ്‌ക്രിപ്ഷന് 3% കൂടും
NHS പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളിൽ വര്‍ധന വരുന്നു; ഒറ്റത്തവണയുള്ള പ്രിസ്‌ക്രിപ്ഷന് 3% കൂടും
സ്വന്തം ലേഖകൻ: ലിവിംഗ് കോസ്റ്റ് പ്രതിസന്ധിക്കിടെ കൂനിന്മേല്‍ കുരു എന്നവിധം എന്‍ എച്ച് എസ്സ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളും വര്‍ദ്ധിക്കുന്നു. മെയ് മാസം മുതലാണ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരിക. നിരവധി രോഗികള്‍ക്ക് ഒരു മോശം വാര്‍ത്ത എന്നാണ് ഈ വര്‍ദ്ധനവിനെ കമ്മ്യൂണിറ്റി ഫാര്‍മസി ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജാനറ്റ് മോറിസണ്‍ വിശേഷിപ്പിച്ചത്. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു നില്‍ക്കുന്ന …
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുകെയിൽ എത്തുന്ന കുടിയേറ്റക്കാരുടെ ശരാശരി ശമ്പളം 10,000 പൗണ്ട് വരെ കുറഞ്ഞു!
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുകെയിൽ എത്തുന്ന കുടിയേറ്റക്കാരുടെ ശരാശരി ശമ്പളം 10,000 പൗണ്ട് വരെ കുറഞ്ഞു!
സ്വന്തം ലേഖകൻ: യുകെയില്‍ പ്രവേശിക്കാന്‍ ലഭിക്കേണ്ട മിനിമം ശമ്പളം കഴിഞ്ഞ ആഴ്ച മുതലാണ് 38,750 പൗണ്ടായി ഉയര്‍ത്തിയത്. ഇതുവഴി കുടിയേറ്റ നിരക്ക് കുറയ്ക്കാനാണു ശ്രമം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ ശരാശരി ശമ്പളം 10,000 പൗണ്ട് വരെ കുറയുകയാണുണ്ടായതെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 42,884 പൗണ്ടായിരുന്ന ശരാശരി ശമ്പളം 32,946 പൗണ്ടായാണ് ചുരുങ്ങിയത്. …
യുഎഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കണമെന്ന് തൊഴിൽ മന്ത്രാലയം
യുഎഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കണമെന്ന് തൊഴിൽ മന്ത്രാലയം
സ്വന്തം ലേഖകൻ: യുഎഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. സ്വദേശിവൽകരണ നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം എന്നാണ് നിർദേശം. അല്ലാത്തപക്ഷം 68,000 ദിർഹം പിഴ …
ജിസിസി രാജ്യങ്ങൾ എല്ലാം പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; അറിയേണ്ടതെല്ലാം
ജിസിസി രാജ്യങ്ങൾ എല്ലാം പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ മാസം (ഏപ്രിൽ) 8 മുതൽ അറബി മാസം ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും. ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് പെരുന്നാൾ പ്രതീക്ഷിക്കുന്നത്. തൊട്ടുമുൻപുള്ള വാരാന്ത്യഅവധിയും …
വേനൽക്കാല സമയക്രമം പ്രഖ്യാപിച്ച് ഒമാന്‍ എയര്‍; കേരളത്തിലേക്ക് 28 വിമാന സര്‍വീസുകള്‍
വേനൽക്കാല സമയക്രമം പ്രഖ്യാപിച്ച് ഒമാന്‍ എയര്‍; കേരളത്തിലേക്ക് 28 വിമാന സര്‍വീസുകള്‍
സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സമ്മര്‍ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മസ്‌കത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്ക് ഒമാന്‍ എയര്‍ സര്‍വീസ് നടത്തും. ആഭ്യന്തര സെക്ടറുകളായ സലാലയിലേക്ക് ഇരുപത്തിനാലും ഖസബിലേക്ക് ആറും പ്രതിവാര സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു. കേരള സെക്ടറുകളില്‍ 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് …
സൗദി-കുവൈത്ത് അതിവേഗ റെയില്‍ 2028 ല്‍ പൂര്‍ത്തിയാകും; യാത്രാ സമയം വെറും രണ്ടു മണിക്കൂര്‍!
സൗദി-കുവൈത്ത് അതിവേഗ റെയില്‍ 2028 ല്‍ പൂര്‍ത്തിയാകും; യാത്രാ സമയം വെറും രണ്ടു മണിക്കൂര്‍!
സ്വന്തം ലേഖകൻ: കുവൈത്ത്, സൗദി അറേബ്യ രാജ്യ തലസ്ഥാനങ്ങളെ രണ്ടു മണിക്കൂര്‍ കൊണ്ട് ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ അതിവേഗ റെയില്‍വേ നെറ്റ്വര്‍ക്ക് പദ്ധതി പുരോഗമിക്കുന്നു. പദ്ധതി 2028 ഓടെ പൂര്‍ത്തിയാകുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം പ്രതീക്ഷിക്കുന്നു. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന തന്ത്രപ്രധാനമായ ജിസിസി റെയില്‍വേ നെറ്റ്വര്‍ക്ക് പദ്ധതിയുടെ ഭാഗമാണിത്. റിയാദ്-കുവൈത്ത് അതിവേഗ റെയില്‍ പദ്ധതിക്ക് …
കുടിയേറ്റം സർവകാല റെക്കോഡിലെത്തി; വിവിധ വീസ നിയമങ്ങള്‍ കടുപ്പിക്കാന്‍ ന്യൂസിലന്‍ഡ്
കുടിയേറ്റം സർവകാല റെക്കോഡിലെത്തി; വിവിധ വീസ നിയമങ്ങള്‍ കടുപ്പിക്കാന്‍ ന്യൂസിലന്‍ഡ്
സ്വന്തം ലേഖകൻ: വീസ സമ്പ്രദായം പുനഃപരിശോധിക്കാനും കുടിയേറ്റ നിയമങ്ങള്‍ കർശനമാക്കാനും ന്യുസിലന്‍ഡ്. കഴിഞ്ഞ വർഷം ന്യൂസിലന്‍ഡിലേക്കുള്ള കുടിയേറ്റം സര്‍വകാല റെക്കോര്‍ഡിലേക്ക് എതിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നീക്കം. കഴിഞ്ഞ വർഷം മാത്രം 1.73 ലക്ഷം പേരാണ് രാജ്യത്തേക്ക് കുടിയേറിയത്. സുസ്ഥിരമല്ലാത്ത കുടിയേറ്റത്തിന് കാരണമായെന്ന് വിമർശിക്കപ്പെടുന്ന വീസ സമ്പ്രദായം രാജ്യം പുതുക്കുന്നത്. കോവിഡ് മൂലം തൊഴിലാളുടെ എണ്ണത്തിലുണ്ടായ കുറവ് നികത്താന്‍ …
യുകെയിൽ ഹെഡ്‌ലൈറ്റ് ഉപ യോഗിക്കാൻ വേനൽക്കാല മാർഗനിർദേശങ്ങൾ; വൈകു ന്നേരം 6.30ന് ശേഷം ഓൺ ചെയ്യാം
യുകെയിൽ ഹെഡ്‌ലൈറ്റ് ഉപ യോഗിക്കാൻ വേനൽക്കാല മാർഗനിർദേശങ്ങൾ; വൈകു ന്നേരം 6.30ന് ശേഷം ഓൺ ചെയ്യാം
സ്വന്തം ലേഖകൻ: യുകെയിൽ സമ്മര്‍ സീസണ്‍ ആരംഭിക്കവേ വാഹന ഉപയോക്താക്കള്‍ക്ക് ഹെഡ്‌ലൈറ്റ് ഉപയോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പ്. നിങ്ങളുടെ കാറുകളുടെ ഹെഡ്‌ലൈറ്റ് എതിരെ വരുന്ന ഡ്രൈവര്‍മാരുടെ കാഴ്ചയെ തടസപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ വളരെ നേരത്തെ ഹെഡ്ലൈറ്റുകള്‍ ഓണാക്കരുതെന്നാണ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മാത്രമല്ല, ലൈറ്റ് മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കുകയും വേണം. ഹെഡ്ലൈറ്റുകള്‍ ഓണാക്കാനുള്ള …
അയർലൻഡിൽ റോഡപകടത്തെ തുടർന്നുള്ള മരണം കുത്തനെ ഉയരുന്നു; അമിതവേഗതയും ലഹരിമരുന്നും വില്ലന്മാർ
അയർലൻഡിൽ റോഡപകടത്തെ തുടർന്നുള്ള മരണം കുത്തനെ ഉയരുന്നു; അമിതവേഗതയും ലഹരിമരുന്നും വില്ലന്മാർ
സ്വന്തം ലേഖകൻ: അയർലൻഡിൽ റോഡപകടങ്ങളെ തുടർന്നുള്ള മരണങ്ങളിൽ വൻ വർധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകൾ പ്രകാരം ഈ വര്‍ഷം 58 പേരുടെ ജീവനാണ് രാജ്യത്തെ വിവിധ റോഡുകളില്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 16 പേരാണ് കൂടുതലായി മരിച്ചത്. റോഡപകടമരണങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണങ്ങളിൽ ഡ്രൈവിങിനിടയിലെ അമിതവേഗതയും ലഹരിമരുന്ന് ഉപയോഗവും ഉൾപ്പെടുന്നുവെന്ന് പഠന …
ജർമനിയിൽ യൂണിഫോം ക്ഷാമം; കാത്തിരുന്ന് മടുത്തപ്പോൾ പാന്‍റസിടാതെ പൊലീസുകാരുടെ പ്രതിഷേധം
ജർമനിയിൽ യൂണിഫോം ക്ഷാമം; കാത്തിരുന്ന് മടുത്തപ്പോൾ പാന്‍റസിടാതെ പൊലീസുകാരുടെ പ്രതിഷേധം
സ്വന്തം ലേഖകൻ: ജര്‍മന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം മാത്രമാണ് യൂണിഫോമിനുള്ള വസ്തുക്കൾ ലഭ്യമാകുന്നതെന്ന പരാതി വ്യാപകമാകുന്നു. പൂര്‍ണ യൂണിഫോമില്ലെങ്കില്‍ പൊതുജനങ്ങളില്‍ നിന്ന് ബഹുമാനം കിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, യൂണിഫോം ക്ഷാമത്തില്‍ പ്രതിഷേധിച്ച് രണ്ടു പൊലീസുകാര്‍ പാന്‍റസിടാതെ പരസ്യമായി പ്രതിഷേധിച്ചു. ഈ ദൃശ്യങ്ങൾ യൂട്യൂബിലൂടെ പങ്കുവച്ചു. രണ്ടു ഉദ്യോഗസ്ഥർ ജര്‍മന്‍ പൊലീസിന്‍റെ …