1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യ ഫാസിസ്റ്റ്, റേസിസ്റ്റ് ഭരണത്തിന് കീഴിൽ; രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ഇന്ത്യ ഫാസിസ്റ്റ്, റേസിസ്റ്റ് ഭരണത്തിന് കീഴിൽ; രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ സര്‍ക്കാറിന്‍റെ യഥാര്‍ഥ അജണ്ട വ്യക്തമാക്കുന്നതാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഫാസിസ്റ്റ്, റേസിസ്റ്റ് ഭരണത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും ന്യൂനപക്ഷത്തിന് എതിരാണ് ഇന്ത്യന്‍ സര്‍ക്കാറെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതി പ്രകാരം അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം …
ഡൽഹിയിലെ താപനില രണ്ട് ഡിഗ്രിയില്‍ താഴെ; ഡ്രൈവർമാരുടെ കണ്ണുപൊത്തി കനത്ത മൂടൽമഞ്ഞ്
ഡൽഹിയിലെ താപനില രണ്ട് ഡിഗ്രിയില്‍ താഴെ; ഡ്രൈവർമാരുടെ കണ്ണുപൊത്തി കനത്ത മൂടൽമഞ്ഞ്
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്ത് താപനില രണ്ട് ഡ്രിഗ്രിയില്‍ താഴെ. നൂറ്റിപതിനെട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ഡിസംബറാണിത്. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി–ജയ്പൂര്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നൂറ്റാണ്ടിലെ രണ്ടാമത്തെ കടുത്ത ശൈത്യകാലമാണ് ഡല്‍ഹിയില്‍. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്, 1.7 ഡിഗ്രി സെല്‍ഷ്യസ്. മൂടല്‍മഞ്ഞ് കനക്കുകയും കാഴ്ചപരിധി കുറയുകയും ചെയ്തതോടെ വാഹനാപകടങ്ങളുടെയെണ്ണം വര്‍ദ്ധിച്ചു. …
സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല; മാറ്റം ജനുവരി 1 മുതൽ
സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക്  ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല; മാറ്റം ജനുവരി 1 മുതൽ
സ്വന്തം ലേഖകൻ: സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനം ലഭിക്കുന്നതിന് സ്വദേശി തിരിച്ചറിയല്‍ കാര്‍ഡും, വിദേശികളുടെ താമസ രേഖയും സമര്‍പ്പിച്ചാല്‍ മതി. ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിലാകുക. രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇന്‍ഷുറന്‍സ് പോളിസി എടുത്ത …
കസാഖ്സ്താനില്‍ 100 പേരുമായി വിമാനം തകര്‍ന്നുവീണു; 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
കസാഖ്സ്താനില്‍ 100 പേരുമായി വിമാനം തകര്‍ന്നുവീണു; 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: 100 പേരുമായി പറന്ന വിമാനം കസാഖ്‌സ്താനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. ബെക്ക് എയര്‍ വിമാനമാണ് അല്‍മാട്ടി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്. അപകടത്തില്‍ 14 പേരുടെ മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അല്‍മാട്ടിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു …
ഇന്ത്യയിലെ പൗരത്വ നിയമം: പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്തിയെന്ന പ്രചാരണം വ്യാജമെന്ന് യു.എ.ഇ
ഇന്ത്യയിലെ പൗരത്വ നിയമം: പ്രതിഷേധിച്ച പ്രവാസികളെ നാടുകടത്തിയെന്ന പ്രചാരണം വ്യാജമെന്ന് യു.എ.ഇ
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദുബൈയില്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ പ്രവാസികളെ നാടുകടത്തി എന്ന പ്രചാരണം യു.എ.ഇ നിഷേധിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ദുബൈ നാഇഫില്‍ ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചിലര്‍ മുദ്രാവാക്യം മുഴക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ഇവരെ ദുബൈ …
വിക്കിപീഡിയക്ക് തുർക്കിയിൽ ശാപമോക്ഷത്തിന് വഴിയൊരുങ്ങുന്നു; വിലക്ക് നിയമവിരുദ്ധമെന്ന് കോടതി
വിക്കിപീഡിയക്ക് തുർക്കിയിൽ ശാപമോക്ഷത്തിന് വഴിയൊരുങ്ങുന്നു; വിലക്ക് നിയമവിരുദ്ധമെന്ന് കോടതി
സ്വന്തം ലേഖകൻ: തുര്‍ക്കിയില്‍ വിക്കിപീഡിയക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിക്കുന്നു. രണ്ടു വര്‍ഷമായി വിക്കി പീഡിയക്ക് വിലക്കേര്‍പ്പെടുത്തിയ തുര്‍ക്കി ഗവണ്‍മെന്റ് നടപടി അഭിപ്രായ സ്വാതന്ത്രത്തിനുമലുള്ള കടന്നു കയറ്റമെന്ന് തുര്‍ക്കിയിലെ കോടതി അഭിപ്രായപ്പെട്ടു. 2017 ലാണ് തുര്‍ക്കിയില്‍ വിക്കിപീഡിയയ്ക്ക് നിരോധനമേര്‍പ്പെടുത്തുന്നത്. തുര്‍ക്കി ഐ.എസുള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കുന്നു എന്ന വിവരം വിക്കിപീഡിയയില്‍ വന്നതാണ് എര്‍ദൊഗാനെ ചൊടിപ്പിച്ചത്. ഈ …
ലോകസമാധാനത്തിനായി “ചാം” നൃത്തം ചവിട്ടി ഷിംലയിലെ ടിബറ്റൻ സന്യാസിമാർ
ലോകസമാധാനത്തിനായി “ചാം” നൃത്തം ചവിട്ടി ഷിംലയിലെ ടിബറ്റൻ സന്യാസിമാർ
സ്വന്തം ലേഖകൻ: ലോക സമാധാനത്തിനും സൗഭാഗ്യത്തിനുമായി വ്യത്യസ്ത പ്രാര്‍ത്ഥന ഉല്‍സവവുമായി ടിബറ്റന്‍ സന്യാസികള്‍. തിന്മയേ ഉന്‍മൂലനം ചെയ്യാന്‍ ചാം നൃത്തചുവടുകളുമായി സന്യാസസമൂഹം ഹിമാചലിലെ ദോര്‍ജെ ദ്രാക് സന്യാസമഠത്തില്‍ ഒത്തുകൂടി. 60 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ടിബറ്റന്‍ സന്യാസസമൂഹമാണ് ലോകനന്മക്കായി പ്രാര്‍ത്ഥനാ ഉല്‍സവം കൊണ്ടാടുന്നത്. ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്ക് പുറമെ മനസും ശരീരവും പൂര്‍ണമായി അര്‍പ്പിചാണ് നൃത്തചുവടുകളുമായി …
ഇസ്രയേലിൽ മൂന്നാം തെരഞ്ഞെടുപ്പ്; നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി കയ്യാലപ്പുറത്ത്?
ഇസ്രയേലിൽ മൂന്നാം തെരഞ്ഞെടുപ്പ്; നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി കയ്യാലപ്പുറത്ത്?
സ്വന്തം ലേഖകൻ: ഒരു വര്‍ഷത്തിനിടയിലെ മൂന്നാമത്തെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലേക്ക് ഇസ്രയേൽ നീങ്ങവെ വീണ്ടും മത്സരിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി അപകട നിലയിലേക്കെന്ന് സൂചന. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഗിദിയോണ്‍ സാര്‍ ആണ് നെതന്യാഹുവിനെതിരെ മത്സരിക്കുന്നത്. ലിക്വിഡ് പാര്‍ട്ടിയില്‍ നെതന്യാഹുവിന് കാര്യമായ പിന്തുണ ഉണ്ട്. എന്നിരുന്നാലും ഈയടുത്ത് വന്ന …
പൌരത്വ ഭേദഗതി പ്രതിഷേധങ്ങൾ വഴിതെറ്റിയ സമരമെന്ന് കരസേനാ മേധാവി; വിവാദം കത്തുന്നു
പൌരത്വ ഭേദഗതി പ്രതിഷേധങ്ങൾ വഴിതെറ്റിയ സമരമെന്ന് കരസേനാ മേധാവി; വിവാദം കത്തുന്നു
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ബിപിന്‍ റാവത്തിന്റെ പ്രസ്താവന പൂര്‍ണ്ണമായും ഭരണഘടനാ ജനാധിപത്യത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ സംസാരിക്കാന്‍ സൈനിക മേധാവിക്ക് അനുവാദം നല്‍കിയാല്‍ നാളെ സൈന്യം ഏറ്റെടുക്കുന്നതിനുള്ള അനുവാദവും നല്‍കുമെന്ന് കോണ്‍ഗ്രസ് വാക്താവ് ബ്രിജീഷ് …
ഇനി ഹൈപ്പർസോണിക് യുഗം; ലോകത്തെ കാൽക്കീഴിലാക്കാൻ പുതിയ ആയുധവുമായി പുടിൻ
ഇനി ഹൈപ്പർസോണിക് യുഗം; ലോകത്തെ കാൽക്കീഴിലാക്കാൻ  പുതിയ ആയുധവുമായി പുടിൻ
സ്വന്തം ലേഖകൻ: ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഹൈപ്പര്‍സോണിക്ക് മിസൈന്‍ അവതരിപ്പിച്ച് റഷ്യന്‍ രാഷ്ട്രതലവന്‍ വ്ളാഡമീര്‍ പുടിന്‍. ചൊവ്വാഴ്ചയാണ് മോസ്കോയില്‍ നടന്ന മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പുതിയ സിര്‍ക്കോണ്‍ മിസൈലിന്‍റെ കാര്യം പുടിന്‍ വെളിവാക്കിയത്. ഇതോടെ ഇത്തരത്തിലുള്ള മിസൈല്‍ വിന്യസിക്കാന്‍ ശേഷിയുള്ള ആദ്യരാജ്യമായിരിക്കും റഷ്യ എന്നാണ് പുടിന്‍ അവകാശപ്പെടുന്നത്. കരയില്‍ നിന്നും കരയിലേക്ക് പായിക്കുവാന്‍ സാധിക്കുന്ന സിര്‍ക്കോണ്‍ …