1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാര്‍ച്ചു മുതല്‍ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ ഗ്രീസിലേക്ക് നാടുകടത്തുമെന്ന് ജര്‍മനി
മാര്‍ച്ചു മുതല്‍ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ ഗ്രീസിലേക്ക് നാടുകടത്തുമെന്ന് ജര്‍മനി
സ്വന്തം ലേഖകന്‍: മാര്‍ച്ചു മുതല്‍ രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ ഗ്രീസിലേക്ക് നാടുകടത്തുമെന്ന് ജര്‍മനി. നേരത്തെയുള്ള ഡബ്‌ളിന്‍ കരാര്‍ അനുസരിച്ച് അഭയാര്‍ഥികള്‍ ആദ്യം പ്രവേശിക്കുന്ന രാജ്യങ്ങളായ ഗ്രീസും ഇറ്റലിയും അത് രേഖപ്പെടുത്തണമെന്നും ഈ അഭയാര്‍ഥികള്‍ അവിടെനിന്ന് യൂറോപ്യന്‍ യൂനിയനിലെ മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിച്ചാല്‍ അവരെ ആദ്യം എത്തിയിടത്തേക്കുതന്നെ മടക്കി അയക്കാമെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയനുസരിച്ചാണ് ജര്‍മനി അഭയാര്‍ഥികളെ മടക്കി …
30 ലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടക്കുകയോ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ്
30 ലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടക്കുകയോ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍: 30 ലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടക്കുകയോ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ്. സിബിഎസ് ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മുപ്പതുലക്ഷത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുറന്നടിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ട്രംപ് നല്‍കുന്ന ആദ്യത്തെ ടിവി അഭിമുഖമായിരുന്നു ഇത്. അധികാരത്തിലെത്തിയതിനുശേഷം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമെന്നു …
മെഡിറ്ററേനിയനില്‍ രണ്ടു ബോട്ട് അപകടങ്ങളിലായി 240 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു, കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും
മെഡിറ്ററേനിയനില്‍ രണ്ടു ബോട്ട് അപകടങ്ങളിലായി 240 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു, കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ രണ്ടു ബോട്ട് അപകടങ്ങളിലായി 240 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു, കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും. ലിബിയയ്ക്കു സമീപമുണ്ടായ അപകടങ്ങളില്‍ പശ്ചിമാഫ്രിക്കക്കാരായ 240 അഭയാര്‍ഥികള്‍ മരിച്ചതായി യുഎന്‍ വക്താവ് സ്ഥിരീകരിച്ചു. ലിബിയയില്‍നിന്നു പുറപ്പെട്ട ബോട്ടുകളാണു ബുധനാഴ്ച മുങ്ങിയത്. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ലിബിയയില്‍നിന്ന് ഇറ്റലിയിലേക്ക് കള്ളക്കടത്തായി അഭയാര്‍ഥികളെ കൊണ്ടുപോകുന്ന സംഘങ്ങള്‍ ധാരാളമുണ്ട്. …
യൂറോപ്പില്‍ തീവ്ര നിലപാടുകാരായ വലതുപക്ഷക്കാര്‍ വേരുറപ്പിക്കുന്നു, കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും കഷ്ടകാലം
യൂറോപ്പില്‍ തീവ്ര നിലപാടുകാരായ വലതുപക്ഷക്കാര്‍ വേരുറപ്പിക്കുന്നു, കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും കഷ്ടകാലം
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ തീവ്ര നിലപാടുകാരായ വലതുപക്ഷക്കാര്‍ വേരുറപ്പിക്കുന്നു, കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും കഷ്ടകാലം. വിവിധ യൂറേപ്യന്‍ രാജ്യങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന അശാന്തിയും അസംതൃപ്തിയും മുതലെടുത്ത് തഴച്ചുവളരുന്ന വലതുപക്ഷ പാര്‍ട്ടികളുടെ തുറുപ്പുചീട്ടുകള്‍ ക്ഷേമരാഷ്ട്ര വാഗ്ദാനവും കടുത്ത കുടിയേറ്റ വിരുദ്ധതയുമാണ്. 2002 ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ലയണല്‍ ജോസ്പിനെ പരാജയപ്പെടുത്തി ഴാന്‍ മേരി …
ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കിടെ ഫ്രാന്‍സില്‍ കാലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, ആയിരത്തോളം കുടിലുകള്‍ കത്തി നശിച്ചു
ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കിടെ ഫ്രാന്‍സില്‍ കാലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, ആയിരത്തോളം കുടിലുകള്‍ കത്തി നശിച്ചു
സ്വന്തം ലേഖകന്‍: ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കിടെ ഫ്രാന്‍സില്‍ കാലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, ആയിരത്തോളം കുടിലുകള്‍ കത്തി നശിച്ചു. വടക്കന്‍ ഫ്രഞ്ച് പ്രദേശമായ കാലെയില്‍ ഏഴായിരത്തോളം കുടിയേറ്റക്കാര്‍ താമസിക്കുന്ന ക്യാമ്പാണ് തീയിട്ട് നശിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന …
ഫ്രഞ്ച് നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കല്‍ ആരംഭിച്ചു, ക്യാമ്പിലെ കുട്ടികള്‍ക്ക് അഭയം നല്‍കാന്‍ ബ്രിട്ടന്റെ തീരുമാനം
ഫ്രഞ്ച് നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കല്‍ ആരംഭിച്ചു, ക്യാമ്പിലെ കുട്ടികള്‍ക്ക് അഭയം നല്‍കാന്‍ ബ്രിട്ടന്റെ തീരുമാനം
സ്വന്തം ലേഖകന്‍: ഫ്രഞ്ച് നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കല്‍ ആരംഭിച്ചു, ക്യാമ്പിലെ കുട്ടികള്‍ക്ക് അഭയം നല്‍കാന്‍ ബ്രിട്ടന്റെ തീരുമാനം, വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കാന്‍ 1,200 ലധികം പൊലീസുകാരും ഉദ്യോഗസ്ഥരും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ജംഗ്ള്‍ ക്യാമ്പ് എന്നറിയപ്പെടുന്ന ഇവിടെനിന്ന് ഏഴായിരത്തോളം വരുന്ന അഭയാര്‍ഥികളെ പുറത്താക്കി ക്യാമ്പ് പൊളിക്കാന്‍ മൂന്നു …
പകുതിയിലേറെ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ദരിദ്ര രാജ്യങ്ങള്‍, സമ്പന്ന രാഷ്ട്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
പകുതിയിലേറെ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ദരിദ്ര രാജ്യങ്ങള്‍, സമ്പന്ന രാഷ്ട്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
സ്വന്തം ലേഖകന്‍: പകുതിയിലേറെ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ദരിദ്ര രാജ്യങ്ങള്‍, സമ്പന്ന രാഷ്ട്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. ലോക സമ്പദ്‌വ്യവസ്ഥക്ക് 2.5 ശതമാനം മാത്രം സംഭാവന നല്‍കാന്‍ ശേഷിയുള്ള പത്തു രാജ്യങ്ങളാണ് ലോകത്തെ പകുതിയിലേറെ അഭയാര്‍ഥികളെയും സ്വീകരിക്കുന്നതെന്നും അഭയാര്‍ഥി പ്രതിസന്ധിയുടെ എല്ലാ ഭാരവും തനിച്ച് പേറാന്‍ ഈ രാജ്യങ്ങളെ സമ്പന്ന രാഷ്ട്രങ്ങള്‍ വിടുകയാണെന്നും മനുഷ്യാവകാശ സംഘടന …
ഹംഗറിയിലെ അഭയാര്‍ഥി പുനരധിവാസ ഹിതപരിശോധന അസാധുവായി, യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥി ക്വോട്ട അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി
ഹംഗറിയിലെ അഭയാര്‍ഥി പുനരധിവാസ ഹിതപരിശോധന അസാധുവായി, യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥി ക്വോട്ട അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ഹംഗറിയിലെ അഭയാര്‍ഥി പുനരിധവാസ ഹിതപരിശോധന അസാധുവായി, യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥി ക്വോട്ട അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ചു ഞായറാഴ്ച നടന്ന ഹിതപരിശോധന അസാധുവായതിനെത്തുടര്‍ന്ന് ഒര്‍ബന്‍ രാജിവയ്ക്കണമെന്ന് നാഷണലിസ്റ്റ് ജോബിക് പാര്‍ട്ടി ചെയര്‍മാന്‍ ഗാബര്‍ വോണ ആവശ്യപ്പെട്ടു. ഹിതപരിശോധനയിലെ വോട്ടിംഗ് ശതമാനം 44 ആയിരുന്നു. ഹിതപരിശോധന സാധുവാകണമെങ്കില്‍ വോട്ടിംഗില്‍ 50 …
അഭയാര്‍ഥികളുടെ പുനരധിവാസം, ഹംഗറിയില്‍ ഹിതപരിശോധന
അഭയാര്‍ഥികളുടെ പുനരധിവാസം, ഹംഗറിയില്‍ ഹിതപരിശോധന
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ പുനരധിവാസം, ഹംഗറിയില്‍ ഹിതപരിശോധന. യൂറോപ്യന്‍ രാജ്യങ്ങളിലത്തെുന്ന അഭയാര്‍ഥികളെ ഹംഗറിയില്‍ പുനരധിവസിപ്പിക്കാനുള്ള പദ്ധതി പുനഃപരിശോധിക്കാനാണ് ഹിതപരിശോധന നടത്തിയത്. ഇയു പദ്ധതി അംഗീകരിക്കാനാവില്ല എന്നാണ് രാജ്യത്തെ വലതുപക്ഷ സര്‍ക്കാറിന്റെ നിലപാട്. പദ്ധതി പ്രകാരം 1,60,000 അഭയാര്‍ഥികളെ 28 രാജ്യങ്ങളിലായി പുനരധിവസിപ്പിക്കാനാണ് ഇയു നിര്‍ദേശം. ഇതുപ്രകാരം, 1300 ഓളം അഭയാര്‍ഥികളെയാണ് ഹംഗറി ഏറ്റെടുക്കേണ്ടിവരുക. എന്നാല്‍, ഒരാളെപ്പോലും …
ഈജിപ്ഷ്യന്‍ തീരത്തിനടുത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം, 148 മൃതദേഹങ്ങള്‍ കണ്ടെടുത്തു
ഈജിപ്ഷ്യന്‍ തീരത്തിനടുത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം, 148 മൃതദേഹങ്ങള്‍ കണ്ടെടുത്തു
സ്വന്തം ലേഖകന്‍: ഈജിപ്ഷ്യന്‍ തീരത്തിനടുത്ത് അഭയാര്‍ഥി ബോട്ട് ദുരന്തം, 148 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഈജിപ്തിലെ റോസറ്റാ തുറമുഖത്തിനു സമീപം മെഡിറ്ററേനിയനില്‍ മുങ്ങിയ അഭയാര്‍ഥി ബോട്ടില്‍ 450 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഈജിപ്റ്റില്‍നിന്ന് ഇറ്റലിയിലേക്ക് പോകുകയായിരുന്ന അനധികൃത കുടിയേറ്റക്കാരായിരുന്നു ഇവര്‍. ഇതില്‍ 163 പേരെ രക്ഷപ്പെടുത്തിയതായും ഈജിപ്ഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. വടക്കന്‍ ഈജിപ്തിലെ …