1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബൈഡനും ട്രംപും വീണ്ടും നേര്‍ക്കുനേര്‍; സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബൈഡനും ട്രംപും വീണ്ടും നേര്‍ക്കുനേര്‍; സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരിക്കല്‍കൂടി ഏറ്റുമുട്ടും. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക് പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് എതിരാളിയായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹേലി മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. സ്ഥാനാര്‍ഥിയാകാന്‍ …
യുക്രൈനില്‍ വേണ്ടി വന്നാൽ ആണവയുദ്ധത്തിനും റഷ്യ തയ്യാർ; യുഎസിന് മുന്നറിയിപ്പുമായി പുട്ടിൻ
യുക്രൈനില്‍ വേണ്ടി വന്നാൽ ആണവയുദ്ധത്തിനും റഷ്യ തയ്യാർ; യുഎസിന് മുന്നറിയിപ്പുമായി പുട്ടിൻ
സ്വന്തം ലേഖകൻ: യുഎസിന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിൻ. യുക്രൈനുമായുള്ള യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാന്‍ റഷ്യ സാങ്കേതികമായി സജ്ജമാണെന്ന് പുട്ടിൻ പറഞ്ഞു. അതേസമയം, നിലവില്‍ യുക്രൈനില്‍ ആണവയുദ്ധത്തിലേക്ക് കടക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയച്ചാല്‍ അത് വലിയ യുദ്ധത്തിന് വഴിതുറക്കുമെന്നും പുട്ടിൻ മുന്നറിയിപ്പ് നല്‍കി. റൊസ്സിയ-1 ചാനലിലെ അഭിമുഖത്തിൽ സംസാരിക്കവെയാണ് …
റമസാൻ 2024: യുഎഇയിൽ പണമടച്ചുള്ള പാർക്കിംഗ് സമയത്തിൽ മാറ്റം; പുതിയ സമയക്രമം അറിയാം
റമസാൻ 2024: യുഎഇയിൽ പണമടച്ചുള്ള പാർക്കിംഗ് സമയത്തിൽ മാറ്റം; പുതിയ സമയക്രമം അറിയാം
സ്വന്തം ലേഖകൻ: റമസാൻ മാസത്തിൽ യുഎഇ നിവാസികൾക്കായി നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. ജോലി സമയം കുറയ്ക്കുന്നത് മുതൽ 9 അടിസ്ഥാന അവശ്യവസ്തുക്കളുടെ വില പരിധിയിൽ വരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നിവാസികൾക്കും പൗരന്മാർക്കുമായി പ്രഖ്യാപിച്ചതിൽ ഒന്നാണ് പണമടച്ചുള്ള പാർക്കിംഗ് സമയത്തിലെ മാറ്റം. മൂന്ന് എമിറേറ്റുകളിലും പാര്‍ക്കിങ്ങ് സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിൽ …
കേരള-ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യമാകുന്നു; പതിനായിരം രൂപയ്ക്ക് ട‌ിക്കറ്റ്; 200 കിലോ ലഗേജ്
കേരള-ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യമാകുന്നു; പതിനായിരം രൂപയ്ക്ക് ട‌ിക്കറ്റ്; 200 കിലോ ലഗേജ്
സ്വന്തം ലേഖകൻ: പ്രവാസി മലയാളികൾ ഇന്ന് ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി വച്ചു. കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് കേരള സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ …
പിറ്റ്ബുൾ ടെറിയർ, റോട്ട്‌വീലര്‍ ഉൾപ്പെടെ ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച് കേന്ദ്രം
പിറ്റ്ബുൾ ടെറിയർ, റോട്ട്‌വീലര്‍ ഉൾപ്പെടെ ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച് കേന്ദ്രം
സ്വന്തം ലേഖകൻ: പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയും കേന്ദ്ര സർക്കാർ നിരോധിച്ചു. ഈ വിഭാഗത്തിൽ പെട്ട നായകൾക്ക് ലൈസെൻസ് തദ്ദേശ സ്ഥാപനങ്ങൾ നൽകരുത് എന്ന് നിർദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി. മനുഷ്യ ജീവന് അപകടകാരികൾ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് കണക്കിലെടുത്ത് …
വിവേചന സ്വഭാവമുള്ള നിയമം; പൗരത്വ നിയമഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തി യുഎന്നും അമേരിക്കയും
വിവേചന സ്വഭാവമുള്ള നിയമം; പൗരത്വ നിയമഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തി യുഎന്നും അമേരിക്കയും
സ്വന്തം ലേഖകൻ: വിവാദ പൗരത്വനിയമഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും. അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് നിയമമെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. വിജ്ഞാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി അമേരിക്കയും വ്യക്തമാക്കി. അടിസ്ഥാനപരമായി നിയമം വിവേചനപരമാണെന്ന് യുഎൻ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളെ നിയമം എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കും. നിയമം അന്താരാഷ്ട്ര തലത്തിൽ രാജ്യം …
ബെംഗളൂരുവില്‍ ജലക്ഷാമം കൂടുതൽ രൂക്ഷം; കടുത്ത നിയന്ത്രണ നടപടികളുമായി അധികൃതര്‍
ബെംഗളൂരുവില്‍ ജലക്ഷാമം കൂടുതൽ രൂക്ഷം; കടുത്ത നിയന്ത്രണ നടപടികളുമായി അധികൃതര്‍
സ്വന്തം ലേഖകൻ: ജലക്ഷാമം നേരിടാന്‍ കടുത്ത നടപടികളിലേക്ക് കടന്ന് ബെംഗളൂരു നഗരസഭാ അധികൃതര്‍. വാഹനം കഴുകാനും പൂന്തോട്ടം നനയ്ക്കാനും ശുദ്ധജലം ഉപയോഗിക്കരുതെന്ന നിര്‍ദേശത്തിനൊപ്പം ശുദ്ധീകരിച്ച വെള്ളം നീന്തല്‍ക്കുളങ്ങളിലും ഉപയോഗിക്കരുതെന്ന നിര്‍ദേശം കൂടി ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) നല്‍കിക്കഴിഞ്ഞു. ബിഡബ്ല്യുഎസ്എസ്ബി വിതരണം ചെയ്യുന്നതോ കുഴല്‍ക്കിണറുകളില്‍ നിന്നുള്ളതോ ലഭ്യമായ വെള്ളം നീന്തല്‍ക്കുളങ്ങളില്‍ ഉപയോഗിക്കുന്നത് …
2029 ല്‍ എഐ മനുഷ്യരെ മറികടക്കുമെന്ന് ഇലോണ്‍ മസ്‌ക്; അടുത്ത വര്‍ഷം നിർണായക പ്രഖ്യാപനം
2029 ല്‍ എഐ മനുഷ്യരെ മറികടക്കുമെന്ന് ഇലോണ്‍ മസ്‌ക്; അടുത്ത വര്‍ഷം നിർണായക പ്രഖ്യാപനം
സ്വന്തം ലേഖകൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നെങ്കിലും മനുഷ്യന്റെ ബുദ്ധിയെ മറികടന്ന് മുന്നേറുമെന്ന പ്രവചനവും ആശങ്കയുമെല്ലാം ഏറെ കാലമായി നിലവിലുണ്ട്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. ചാറ്റ് ജിപിടിയുടെ വരവിന് പിന്നാലെ ഗൂഗിള്‍, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ആഗോള സാങ്കേതിക വിദ്യാ ഭീമന്മാരും പുതിയതായി ജന്മമെടുത്ത …
രാഷ്ട്രപതിയുടെ അംഗീകാരം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നു; ഇന്ത്യയിൽ ആദ്യം
രാഷ്ട്രപതിയുടെ അംഗീകാരം; ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നു; ഇന്ത്യയിൽ ആദ്യം
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തിലായി. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. പുതിയ നിയമം സംബന്ധിച്ച് ഉത്തരാണ്ഡ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആദ്യമാണ് പുഷ്‌കര്‍ സിങ് ധാമി …
ജോലിക്കിടയില്‍ വിവിധ ഭാഷ കള്‍ ഉപയോഗിക്കാമെന്ന് സോമ ര്‍സെറ്റ് NHS ട്രസ്റ്റ്; കെയറർമാ രുടെ നിയമപോരാട്ടം വിജയം
ജോലിക്കിടയില്‍ വിവിധ ഭാഷ കള്‍ ഉപയോഗിക്കാമെന്ന് സോമ ര്‍സെറ്റ് NHS ട്രസ്റ്റ്; കെയറർമാ രുടെ നിയമപോരാട്ടം വിജയം
സ്വന്തം ലേഖകൻ: ജോലിക്കിടയില്‍ ആശയവിനിമയത്തിനായി വിവിധ ഭാഷകള്‍ ഉപയോഗിക്കാം എന്ന മാര്‍ഗ്ഗനിര്‍ദ്ദേശ രേഖയുമായി സോമര്‍സെറ്റ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്. യൂണിസന്‍ യൂണിയനുമായി ചേര്‍ന്നാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖ പുറത്തിറക്കിയിരിക്കുന്നത്. എന്‍ എച്ച് എസ് തൊഴില്‍ സേനയുടെ ബഹുസ്വരത പ്രോത്സാഹിപ്പിക്കുന്നതിനും, എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്‍പോട്ട് പോകുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. …