1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടിക് ടോക് നിരോധന ബിൽ പാസാക്കി അമേരിക്കന്‍ സെനറ്റ്; ഇനി ബൈഡന്റെ ഒപ്പ് മാത്രം മതി
ടിക് ടോക് നിരോധന ബിൽ പാസാക്കി അമേരിക്കന്‍ സെനറ്റ്; ഇനി ബൈഡന്റെ ഒപ്പ് മാത്രം മതി
സ്വന്തം ലേഖകൻ: ടിക് ടോക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ബില്ലിന് അംഗീകാരം നല്‍കി അമേരിക്കന്‍ സെനറ്റ്. ടിക് ടോക്കിന്റെ ചൈനീസ് ഉടമകളായ ബൈറ്റ് ഡാന്‍സിന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ ഒമ്പത് മാസത്തെ കാലാവധി നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം അമേരിക്കയില്‍ ആപ്പ് ബ്ലോക്ക് ചെയ്യുമെന്നും സെനറ്റില്‍ തീരുമാനമായി. നേരത്തെ ടിക് ടോക് നിരോധന ബില്‍ ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. …
സന്ദർശകർക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമല്ലാതാക്കി ഭൂട്ടാൻ; യാത്രയുടെ ചെലവ് കുറയും
സന്ദർശകർക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമല്ലാതാക്കി ഭൂട്ടാൻ; യാത്രയുടെ ചെലവ് കുറയും
സ്വന്തം ലേഖകൻ: രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന ചട്ടത്തില്‍ ഇളവ് വരുത്തി ഭൂട്ടാന്‍. കോവിഡ് വ്യാപനത്തിന് ശേഷമാണ് ഭൂട്ടാന്‍ വിനോദസഞ്ചാരികള്‍ക്ക് യാത്രാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയിരുന്നത്‌. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇപ്പോള്‍ സഞ്ചാരികള്‍ക്കുള്ള ബുദ്ധിമുട്ടും സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതും പരിഗണിച്ചാണ് ഇന്‍ഷുറന്‍സ് ചട്ടത്തില്‍ ഇളവ് വരുത്തുന്നതെന്ന് ഭൂട്ടാന്‍ ടൂറിസം വകുപ്പ് വ്യക്തമാക്കി. …
നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലെ ജയിലിലെത്തി; മകളെ കാണുന്നത് 12 വർഷത്തിനു ശേഷം
നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലെ ജയിലിലെത്തി; മകളെ കാണുന്നത് 12 വർഷത്തിനു ശേഷം
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ജയിലിലെത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവൽ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. 2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 …
കരിപ്പൂരില്‍ നിന്ന് മലേഷ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുമായി എയർ ഏഷ്യ; ടിക്കറ്റ് നിരക്ക് 5481 രൂപ മുതൽ
കരിപ്പൂരില്‍ നിന്ന് മലേഷ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുമായി എയർ ഏഷ്യ; ടിക്കറ്റ് നിരക്ക് 5481 രൂപ മുതൽ
സ്വന്തം ലേഖകൻ: കരിപ്പൂരില്‍നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള എയര്‍ ഏഷ്യ വിമാനം ഓഗസ്റ്റ് രണ്ടിന് ആദ്യ സര്‍വീസ് തുടങ്ങും. ഓഗസ്റ്റ് ഒന്നിന് രാത്രി ക്വാലാലംപൂരില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടുന്ന വിമാനം 11.25-ന് കരിപ്പൂരിലെത്തും. പുലര്‍ച്ചെ 12.10- ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും. രാവിലെ ഏഴിന് ക്വാലാലംപൂരിലെത്തും. ആദ്യസര്‍വീസില്‍ ക്വാലാലംപൂരില്‍നിന്ന് കരിപ്പൂരിലേക്കുള്ള ടിക്കറ്റിന് 5481 രൂപയും തിരികെയുള്ള ടിക്കറ്റിന് 5982 …
ആകാശത്തിലെ രാജ്ഞിക്ക് വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ ജെറ്റുകൾ ഇനി ചരിത്രം
ആകാശത്തിലെ രാജ്ഞിക്ക് വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ ജെറ്റുകൾ ഇനി ചരിത്രം
സ്വന്തം ലേഖകൻ: നൂറുകണക്കിനു വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് ദിവസവും പറന്നുയരുന്നത്. തിങ്കളാഴ്ചയും അങ്ങനെതന്നെ. പക്ഷേ, അതില്‍ ഒരെണ്ണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. രണ്ടു നിലകളിലായുള്ള, ഇന്ത്യയിലെ എണ്ണം പറഞ്ഞ വലിയ ജംബോജെറ്റ് വിമാനങ്ങളിലൊന്നായിരുന്നു അത്. പറന്നുയര്‍ന്ന് ഉടന്‍ ആദ്യം ഇടത്തേക്കൊന്നു ചെരിഞ്ഞു. പിന്നെ വലത്തേക്കും. അതിനുശേഷം നേരെ പറന്നുയര്‍ന്ന് ആകാശത്തില്‍ അപ്രത്യക്ഷമായി. ഈ വിമാനത്തിന് യാത്ര പറഞ്ഞ് …
ആവേശക്കടലായി കൊട്ടിക്കലാ ശം; സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
ആവേശക്കടലായി കൊട്ടിക്കലാ ശം; സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
സ്വന്തം ലേഖകൻ: ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് ആറ് മണിയോടെ അന്ത്യംകുറിക്കും. തുടര്‍ന്നുള്ള 48 മണിക്കൂര്‍ നിശബ്ദമായി മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്‌. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശമായി മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം, …
നാടകീയ നീക്കങ്ങൾ: ഹൗസ് ഓഫ് ലോര്‍ഡ്സ് കടമ്പ കടന്ന് റുവാന്‍ഡ ബില്‍; സുനാകിന് നേട്ടം
നാടകീയ നീക്കങ്ങൾ: ഹൗസ് ഓഫ് ലോര്‍ഡ്സ് കടമ്പ കടന്ന് റുവാന്‍ഡ ബില്‍; സുനാകിന് നേട്ടം
സ്വന്തം ലേഖകൻ: മാസങ്ങള്‍ നീണ്ട വടംവലിയ്ക്കും നാടകീയതയ്ക്കും ഒടുവില്‍ റുവാന്‍ഡ ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പാസായി. ഏത് വിധേനയും ബില്‍ പാസാക്കാന്‍ അരയും തലയും മുറുക്കി പ്രധാനമന്ത്രി റിഷി സുനാക് നടത്തിയ നീക്കങ്ങള്‍ അര്‍ദ്ധരാത്രിവരെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കിടെ പാസാകുകയായിരുന്നു. ബ്രിട്ടനില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നാടുകടത്താനുള്ള സുപ്രധാനമായ ബില്‍ ആണിത്. ബില്ലില്‍ വെള്ളം …
യുകെയിൽ വായ്പക്കാരെ ഞെരുക്കി മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കൂട്ടി ബാങ്കുകള്‍; ഫിക്സ്ഡ് നിരക്കുകൾ ഉയരും
യുകെയിൽ വായ്പക്കാരെ ഞെരുക്കി മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കൂട്ടി ബാങ്കുകള്‍; ഫിക്സ്ഡ് നിരക്കുകൾ ഉയരും
സ്വന്തം ലേഖകൻ: പലിശ നിരക്ക് കുറക്കുന്ന കാര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സസ്പെന്‍സ് തുടരവേ മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് ഉയര്‍ത്തി യുകെയിലെ പ്രമുഖ ബാങ്കുകള്‍. വിലക്കയറ്റം കുറഞ്ഞിട്ടും പലിശ നിരക്കിന്റെ കുറവ് ജനത്തിന് ലഭ്യമാകുന്നില്ല. മോര്‍ട്ട്‌ഗേജിന് ആവശ്യക്കാരേറിയതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് പ്രമുഖ വായ്പാ ദാതാക്കള്‍. ബാര്‍ക്ലേസ്, എച്ച് എസ് ബി സി, നാറ്റ്വെസ്റ്റ് എന്നീ …
നഴ്സിങ് ഹോമുകൾക്കായി ദേ ശീയ മിനിമം സ്റ്റാഫിങ് മാനദ ണ്ഡങ്ങൾ വരുന്നു; പ്രഖ്യാപനവു മായി കമല ഹാരിസ്
നഴ്സിങ് ഹോമുകൾക്കായി ദേ ശീയ മിനിമം സ്റ്റാഫിങ് മാനദ ണ്ഡങ്ങൾ വരുന്നു; പ്രഖ്യാപനവു മായി കമല ഹാരിസ്
സ്വന്തം ലേഖകൻ: ഫെഡറൽ ധനസഹായം ലഭിക്കുന്ന നഴ്സിങ് ഹോമുകൾക്കായി ദേശീയ മിനിമം സ്റ്റാഫിങ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പ്രഖ്യാപിച്ചു. ലാ ക്രോസിലെ ഹ്മോങ് കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി സെന്‍ററിൽ ആരോഗ്യ പരിരക്ഷാ തൊഴിലാളികളുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയിലാണ് കമല ഹാരിസ് ഈ പ്രഖ്യാപനം നടത്തിയത്. സംഭാഷണം ആരംഭിച്ചപ്പോൾ, കെയർ വർക്കർമാർ സമൂഹത്തിന് …
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ചൂട് അറിഞ്ഞ് ജർമ്മനിയും; റെക്കോർഡ് താപനിലയും വെള്ളപ്പൊക്കവും
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ചൂട് അറിഞ്ഞ് ജർമ്മനിയും; റെക്കോർഡ് താപനിലയും വെള്ളപ്പൊക്കവും
സ്വന്തം ലേഖകൻ: ജർമനി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടുകയാണെന്ന് റിപ്പോർട്ട്. റെക്കോർഡ് താപനില, വെള്ളപ്പൊക്കം എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി സംഭവിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതേതുടർന്നുള്ള മരണങ്ങളും കൂടി. ആർഡബ്ല്യുഇയുടെ നീഡറൗസെം ബ്രൗൺ കൽക്കരി പവർ പ്ലാന്‍റ് പുറന്തള്ളുന്ന ബഹിര്‍ഗമനം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായിട്ടുണ്ട്. 2023 ൽ, ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് …