സ്വന്തം ലേഖകൻ: രാജ്യത്തെ ബേസിക് പലിശ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ്ങിലാണ് നിർണായകമായ തീരുമാനം ഉണ്ടായത്. പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ദശലക്ഷക്കണക്കിനാളുകൾക്ക് നിരാശ നൽകുന്ന തീരുമാനമായി ഇത്. തുടർച്ചയായ ആറാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി …
സ്വന്തം ലേഖകൻ: യുകെ മലയാളികളെ സങ്കടത്തിലാഴ്ത്തി മറ്റൊരു കാന്‍സര്‍ മരണം കൂടി. കേംബ്രിഡ്ജ് മലയാളി നഴ്സ് ആണ് വിടവാങ്ങിയത്. കോട്ടയം കുറ്റിക്കലിലെ സൗത്ത് പാമ്പാടിയിലെ മിനി മാത്യു (46) ആണ് മരണത്തിനു കീഴടങ്ങിയത്. കാന്‍സര്‍ ബാധിച്ച് കുറച്ചു നാളായി ചികിത്സയിലായിരുന്നു മിനി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ് സ്ഥിരി ഗുരുതരമായത്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ സ്റ്റുഡന്റ്സ് വീസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപത്തുകയിൽ വർധന. രാജ്യാന്തര വിദ്യാർഥികൾ ഇനി മുതൽ 29,710 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകൾ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ഇന്നു മുതലാണ് പ്രാബല്യം. 7 മാസത്തിനിടെ രണ്ടാം തവണയാണു വർധന. നേരത്തേ 21,041 ഓസ്ട്രേലിയൻ ഡോളർ (11.53 ലക്ഷം രൂപ) …
സ്വന്തം ലേഖകൻ: ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര പദ്ധതി വരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ സ്കൂളിലേക്കും മുതിര്‍ന്നവര്‍ ഓഫീസുകളിലേക്കും പോവുകയും അവര്‍ തിരികെ വീടുകളിലേക്ക് വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി പുതിയ നടപടികളുമായി ദുബായ് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. റോഡിലെ വാഹനങ്ങളുടെ ഒഴുക്ക് തടസ്സരഹിതമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. ഇതിന്റെ ഭാഗമായി ദുബായിലെ സര്‍ക്കാര്‍, …
സ്വന്തം ലേഖകൻ: സാധനങ്ങള്‍ വാങ്ങിയ ശേഷം കാർഡോ പണമോ നല്‍കാതെ കൈപ്പത്തി കാണിച്ചാല്‍ പണമിടപാട് നടത്താന്‍ കഴിയുന്ന ‘പാം പേ’ സംവിധാനം യുഎഇയില്‍ ഈ വർഷം നിലവില്‍ വരും. രാജ്യത്ത് ഉടനീളമുളള വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം പണമിടപാട് കൗണ്ടറുകളിലെ മെഷീനില്‍ കൈപ്പത്തി പതിപ്പിച്ച് ഇടപാട് പൂർത്തിയാക്കുന്നതാണ് ‘പാം പേ’ സംവിധാനം. ടെക്നോളജി …
സ്വന്തം ലേഖകൻ: യുഎഇ–ഒമാന്‍ ട്രെയിൻ യാഥാർഥ്യമാകുന്നു. ‘ഹഫീത് റെയിൽ’ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവ ഒമാനി-എമിറാത്തി റെയിൽവേ ശൃംഖല പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ കരാറിൽ ഒപ്പിട്ടു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ യുഎഇ സന്ദർശനത്തിനിടെയായിരുന്നു കരാറായത്. ഷെയർഹോൾഡർ കരാറിൽ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ഡെവലപ്മെന്റ് ആൻഡ് …
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് ഇടപാട് സംബന്ധിച്ച നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി രജിസ്ട്രേഷൻ സേവനങ്ങൾ ഡിജിറ്റലാക്കാനനുവദിക്കുന്ന പുതിയ നിയമം ഖത്തറിൽ പ്രാബല്യത്തിൽ വന്നു. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സേവനങ്ങൾക്കായി അപേക്ഷകർക്ക് ഇനി മന്ത്രാലയ ആസ്ഥാനങ്ങളിലോ സേവന കേന്ദ്രങ്ങളിലോ നേരിട്ട് ഹാജരാക്കേണ്ടതില്ല. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ നിയന്ത്രിക്കുന്നതിനായി നേരത്തെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രഫഷനൽ ജോലിയിൽ പ്രവേശിക്കുന്നവര്‍ക്ക് ഓൺലൈൻ യോഗ്യത പരീക്ഷ നടപ്പാക്കാന്‍ ആലോചന. പ്രഫഷനല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് അവരുടെ സ്വന്തം രാജ്യത്തുവെച്ചുതന്നെ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള നിർദേശം ഇതുമായി ബന്ധപ്പെട്ടവർ സമര്‍പ്പിച്ചിട്ടുണ്ട്. സാങ്കേതിക പ്രഫഷനുകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ പുരോഗതിയിലാണെന്ന് സൊസൈറ്റി ഓഫ് എൻജിനീയേഴ്സിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ ഫൈസൽ അൽ …
സ്വന്തം ലേഖകൻ: എയർ എന്ത്യ എക്സ്പ്രസ് സർവിസ് മുടക്കവും വരാനിരിക്കുന്ന സ്കൂൾ വേനൽ അവധിയും മുതലെടുത്ത് ഒമാനിൽനിന്ന് സർവിസ് നടത്തുന്ന വിമാന കമ്പനികൾ കേരളത്തിലേക്കുള്ള നിരക്കുകൾ കുത്തനെ ഉയർത്താൻ തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസ് നിലച്ചത് മറ്റ് വിമാന കമ്പനികളായ സലാം എയർ, ഒമാൻ എയർ എന്നിവയുടെ നിരക്കുകൾ കുത്തനെ വർധിക്കാൻ കാരണമാക്കി. സ്കൂൾ …
സ്വന്തം ലേഖകൻ: സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) നടത്തിയ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പടിഞ്ഞാറൻ ഡാർഫറിൽ നടത്തിയ ക്രൂരത സംബന്ധിച്ച റിപ്പോർട്ട് അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറബ് ഇതര മസാലിത്ത് ഗോത്രത്തിനെതിരെ അറബ് നേതൃത്വത്തിലുള്ള ആർഎസ്എഫ് 12 മാസത്തെ വംശീയ ഉന്മൂലന കാമ്പയിനാണ് …