1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2019

സ്വന്തം ലേഖകൻ: ഇറാനെതിരെ ഒറ്റക്കെട്ടായ നടപടി വേണമെന്ന് സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹി അല്‍ അസ്സാഫ്. ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും സൗദി അറേബ്യ പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു സൗദി വിദേശ കാര്യ മന്ത്രി. ഇറാനെതിരെ യു.എന്‍ നടപടി വേണം. ഇറാനെതിരായ ഉപരോധം പോലും വേണ്ട വിധം ഫലം കണ്ടിട്ടില്ല.

‘ഇന്ന് നമുക്ക് ചരിത്ര ദൌത്യമാണ്. ഈ ചരിത്ര സംഘടനയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്നു. ഇറാന് രണ്ട് രീതികളാണ് ബാക്കിയുള്ളത്. ഒന്നുകില്‍ സാധാരണ രാജ്യങ്ങളുടെ നിലപാട് അംഗീകരിക്കുക. അല്ലെങ്കില്‍ നടപടി നേരിടാന്‍ ഒരുങ്ങുക’; സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹി അല്‍ അസ്സാഫ് യു.എനില്‍ പറഞ്ഞു. സൗദിയിലേക്ക് യു.എസ് സൈന്യം എത്താനിരിക്കെയാണ് വിദേശ കാര്യ മന്ത്രിയുടെ പ്രസ്താവന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.