1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012

ഒരു ചെറിയ രക്ത പരിശോധനയിലൂടെ ഹൃദ്രോഗം കണ്ടെത്താന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍. നിലവില്‍ നിരവധി പേരുടെ മരണത്തിന് കാരണമാകുന്ന ഹൃദ്രോഗം നേരത്തെ കണ്ടെത്താനാകുന്നത് ധാരാളം ആളുകളെ മരണത്തില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് കരുതുന്നത്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്താന്‍ കഴിയുന്നത് പലരേയും രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും.

അഞ്ച് വര്‍ഷത്തിനുളളില്‍ ഈ രക്തപരിശോധന വില കുറിച്ച് പൊതുജനങ്ങള്‍ക്ക് എത്തിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. നിലവില്‍ ചില ക്യാന്‍സറുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന തരത്തിലുളള രക്തപരിശോധനയാണ് ഹൃദ്രോഗത്തിനും ഉപയോഗിക്കുന്നത്. ഹൃദ്രോഗത്തിന്റെ പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും കാണാത്തവര്‍ക്കും ഈ ടെസ്റ്റ് ഫലപ്രദമായിരിക്കും. ഒരു കൂട്ടം രക്തപരിശോധനകളാണ് ഇതിനായി നടത്തുന്നത്.

പെട്ടൊന്നൊരു ദിവസം ഉണ്ടാകുന്ന അസുഖമല്ല ഹൃദ്രോഗമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഡുണ്ടിയിലെ കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് ഡയബറ്റിക്‌സ് മെഡിസിനിലെ ഹെഡായ അലന് സുത്രേഴ്‌സ് പറയുന്നു. എന്നാല്‍ ഹൃദ്രോഗം എന്നത് വര്‍ഷങ്ങളായി ചിലപ്പോള്‍ ദശാബദ്ധങ്ങള്‍ കൊണ്ട് ഉണ്ടാകുന്നതാണ്. നിശബ്ദമായി എത്തുന്ന ഹൃദ്രോഗം എന്ന വില്ലനെ കണ്ടെത്താന്‍ ഈ രക്ത പരിശോധനയ്ക്ക് സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഹൃദ്രോഗത്തിന്റെ ചെറിയ ലക്ഷണങ്ങളുള്ളവര്‍ക്ക് തുടക്കത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കിയാല്‍ രോഗത്തില്‍ നിന്ന് പൂര്‍ണ്ണമായി മുക്തി നേടാനാകും. യുകെയില്‍ ഒരു വര്‍ഷം 124,000 ഹാര്‍ട്ട് അറ്റാക്കുകളാണ് ഉണ്ടാകുന്നത്. ഇതില്‍ പകുതിയിലേറേയും ആദ്യമേ തന്നെ കണ്ടെത്താനാകാത്തതുകൊണ്ട് സംഭവിക്കുന്നതാണ്. 25 മുതല്‍ 30 ശതമാനം വരെ ഹൃദ്രോഗങ്ങള്‍ മുന്നറിയിപ്പൊന്നും കൂടെ നിശബദ്ധമായി എത്തുന്നതാണ്.

ഹൃദ്രോഗത്തിന്റെ പ്രധാന കാരണം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും ഉയര്‍ന്ന കൊളസ്‌ട്രോളുമാണ്. കൊളസ്‌ട്രോളും സമ്മര്‍ദ്ദവും ഉണ്ടാകുമ്പോള്‍ ഹൃദയം പുറത്തുവിടുന്ന തന്മാത്രകളെ രക്തപരിശോധനയിലൂടെ കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്. ട്രോപ്പോണിന്‍, ബി ടൈപ്പ് പെപ്‌റ്റൈഡ് എന്നീ രാസവസ്തുക്കളാണ് ഹൃദയം ഈ അവസ്ഥയില്‍ പുറത്തുവിടുന്നത്. നിലവില്‍ 25 പൗണ്ടാണ് ടെസ്റ്റിന് ചെലവാകുന്നത്. ചെലവു കുറച്ച് ഇത് ചെയ്യാനാകുമോ എന്നാണ് ഡോക്ടര്‍മാരുടെ അടുത്ത പരീക്ഷണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.