1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2012

എന്നും ചെറുപ്പമായിരിക്കാന്‍ ഇതാ ഒരു വഴി. പ്രായമാകുന്നതിനെ ചെറുക്കാനുള്ള് ആന്റി ഏജിങ്ങ് പില്‍ കണ്ടെത്തുന്നതിനായുള്ള ശ്രമത്തില്‍ ശാസ്ത്രജ്ഞര്‍ ഒരു പടികൂടി അടുത്തു. പ്രായമാകുന്തോറും നഷ്ടപ്പെടുന്ന ശക്തിയും മസില്‍ പവറും എങ്ങനെ തിരികെ കൊണ്ടുവരാം എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതോടെയാണ് ആന്റി ഏജിങ്ങ് പില്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇതോടെ പ്രായമെത്ര ആയാലും ആളുകളെ ശക്തരും ചെറുപ്പവുമായിരിക്കാന്‍ സഹായിക്കുന്ന ഒരു മരുന്ന് കണ്ടെത്തുന്നതിലേക്ക് ശാസ്ത്രജ്ഞര്‍ ഒരുപടി കൂടി അടുത്തു കഴിഞ്ഞു.

പ്രായമാകുന്തോറും മസിലിന്റെ ശക്തി ക്ഷയിപ്പിക്കുന്ന ഒരു പ്രോട്ടീനെയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഒപ്പം നിലവില്‍ ക്യാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന ഒരു മരുന്നിന് പ്രായമാകുന്തോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മസിലിന്റെ ശക്തി തിരികെ കൊണ്ടുവരാന്‍ സാധിക്കുന്നുണ്ടെന്നും വിദഗ്ദ്ധര്‍ കണ്ടെത്തി. ഈ മരുന്നിന് മസിലിന്റെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ശ്കതി തിരികെ കൊണ്ടുവരാനും ഒപ്പം പ്രായമായവരെ പൂര്‍ണ്ണമായും ഫിറ്റാക്കാനും കഴിയുന്നു.

എന്നാല്‍ പ്രായമാകുന്തോറും മസിലുകളുടെ ശക്തി ക്ഷയിക്കുന്നത് സംബന്ധിച്ച പരീക്ഷണങ്ങള്‍ ഇനിയും കൂടുതല്‍ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ലണ്ടനിലെ കിംഗ്‌സ് കോളേജിലെ സീനിയര്‍ റിസര്‍ച്ചര്‍ ഡോ. ആല്‍ബര്‍ട്ട് ബാസ്സണ്‍ പറയുന്നു. എന്നാല്‍ ആദ്യമായാണ് പ്രായം കൂടുന്തോറും ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന മസിലുകളുടെ ശക്തി തിരികെ കൊണ്ടുവരാമെന്ന് മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ പ്രായമാകുന്നതിനെ ചെറുക്കാന്‍ കഴിയുന്ന ഒരു മരുന്ന് അടുത്തു തന്നെ കണ്ടെത്താന്‍ കളിയുമെന്നാണ് കരുതുന്നത്. കിംഗ്‌സ് കോളേജ്, ഹവാര്‍ഡ് യൂണിവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.