1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2012

പതിനായിരക്കണക്കിന് ആളുകളെ തീരാവേദനയിലേക്ക് തളളിവിടുന്ന ആര്‍ത്രൈറ്റിസിന് എതിരേയുളള ചികിത്സയില്‍ വിപ്ലവകരമായ മുന്നേറ്റം. ആര്‍ത്രൈറ്റിസ് തടയാന്‍ ശേഷിയുളള ഒരു തന്മാത്ര കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. അസുഖബാധിതമായ കോശങ്ങള്‍ക്കിടയില്‍ ഇന്ധനം മാതിരി പ്രവര്‍ത്തിക്കുന്ന ഒരു തന്മാത്രയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. മാസ്റ്റര്‍ മോളിക്യൂള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ തന്മാത്ര കോശങ്ങളുടെ നാശത്തിന് കാരണമാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നശിക്കുന്നതാണ് ഈ രോഗം ഉണ്ടാകാന്‍ കാരണം. പുതുതായി കണ്ടെത്തിയിരിക്കുന്ന GM-CSF എന്ന പ്രോട്ടീന്‍ തന്മാത്രയാണ് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്നതിന് കാരണമാകുന്നതും അതുവഴി ആര്‍ത്രൈറ്റി്‌സ് പോലുളള രോഗങ്ങള്‍ക്ക് കാരണമാകുന്നതും. ആ പ്രോട്ടീന്‍ തന്മാത്രയുടെ പ്രവര്‍ത്തനം തടഞ്ഞാല്‍ ആര്‍ത്രൈറ്റിസില്‍ നിന്ന് രക്ഷനേടാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇത് കടുത്ത വേദനയുളവാക്കുന്ന ആര്‍ത്രൈറ്റിസ് രോഗത്തിന് ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ബ്രിട്ടനില്‍ മാത്രം 10 മില്യണ്‍ ആളുകള്‍ ആര്‍ത്രൈറ്റിസ് മൂലം ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ആസ്‌ട്രേലിയയിലെ മെല്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജോണ്‍ ഹാമില്‍ട്ടണ്‍ ആണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. GM-CSF നെ തടയുക വഴി ആര്‍ത്രൈറ്റിസ് രോഗത്തെ തടയുക മാത്രമല്ല കടുത്ത വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കുമെന്നും പ്രൊ. ജോണ്‍ ഹാമില്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.