1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ആത്മഹത്യാ പ്രവണതയ്ക്ക് തടയിടാന്‍ പ്രത്യേക മന്ത്രിയെ നിയമിച്ച് പ്രധാനമന്ത്രി തെരേസാ മേയ്. ആത്മഹത്യാ പ്രവണതയ്ക്ക് എതിരേയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക മന്ത്രിയെ നിയമിച്ചത്.

നിലവില്‍ ആരോഗ്യവകുപ്പു കൈകാര്യം ചെയ്യുന്ന ജാക്കി ഡോയില്‍ പ്രൈസിനാണു പുതിയ വകുപ്പിന്റെയും ചുമതല. ലണ്ടനില്‍ ആരംഭിച്ച പ്രഥമ ലോക മാനസികാരോഗ്യ ഉച്ചകോടിയിലാണ് തെരേസാ മേ പ്രഖ്യാപനം നടത്തിയത്.

50 രാജ്യങ്ങളിലെ മന്ത്രിമാര്‍ മാനസികാരോഗ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. സൗജന്യ കൗണ്‍സലിംഗ് സേവനം നടത്തുന്ന സമരിറ്റന്‍ ചാരിറ്റിക്ക് 24 ലക്ഷം ഡോളറിന്റെ ഫണ്ടും മേ വാഗ്ദാനം ചെയ്തു. കഴിഞ്ഞ വര്‍ഷം മാത്രം 4500 പേരാണ് ഇംഗ്ലണ്ടില്‍ ആത്മഹത്യ ചെയ്തത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.