1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2015

ദോഹ. മക്കയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയുടെ ദുബൈയിലെ പ്രഥമ സംരംഭമായ ന്യൂ മറീന റസ്റ്റോറന്റ് പുതിയ രൂപഭാവങ്ങളോടെ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും. വിവിധ തരത്തിലുള്ള ഉപഭോക്താക്കളുടെ രുചിമുകുളങ്ങളെ തൊട്ടുണര്‍ത്തുന്ന സവിശേഷമായ അറബി ശവര്‍മ, ബ്രോസ്റ്റഡ് ഇനങ്ങള്‍, ഇന്ത്യന്‍, അറബിക്, ചൈനീസ് വിഭവങ്ങളും മനസ്സിനേയും ശരീരത്തേയും തണുപ്പിക്കുന്ന ശീതളപാനീയങ്ങളും തനിമയോടെ നല്‍കുന്ന റസ്റ്റോറന്റ് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഷൗക്കത്തലി കരിമ്പനക്കല്‍ പറഞ്ഞു. ദുബൈയിലെ തിരക്കേറിയ റിഗ്ഗയില്‍ ഐബിസ് ഹോട്ട’ലിന് എതിര്‍വശമായി സ്ഥിതി ചെയ്യുന്ന റസ്‌റ്റോറന്റില്‍ പാര്‍ട്ടി ഹാള്‍, ടേക്ക് എവേ സൗകര്യങ്ങളും ലഭ്യമാണ്.

മക്കയില്‍ ഹറമിനോട് ചേര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹോട്ടല്‍ ശൃംഖലക്ക് നേതൃത്വം നല്‍കുന്നതിന്റെ പിമ്പലത്തിലാണ് ടൂറിസ്റ്റ് പ്രധാനമായ ദുബൈ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നത്. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ റസ്റ്റോറന്റുകള്‍ ആരംഭിക്കാനും തന്റെ ഗ്രൂപ്പിന് പരിപാടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.