1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2019

സ്വന്തം ലേഖകന്‍: നാന്‍സി പെലോസി യുഎസ് സ്പീക്കര്‍; അപൂര്‍വ റെക്കോര്‍ഡുകളും മികച്ച വനിതാ പ്രാതിനിധ്യവുമായി അമേരിക്കയില്‍ പുതിയ ജനപ്രതിനിധി സഭ അധികാരമേറ്റു. രണ്ടാം തവണയാണ് നാന്‍സി പെലോസി സ്പീക്കര്‍ സ്ഥാനത്തെത്തുന്നത്. 434 അംഗ സഭയില്‍ 235 സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ സ്വന്തമാക്കിയത്. നിരവധി റെക്കോഡുകളുമായാണ് പുതിയ ജനപ്രതിനിധി സഭ അധികാരമേല്‍ക്കുന്നത്.

റാഷിദ ത്!ലാബ്, ഇഹാന്‍ ഉമര്‍ എന്നിവരാണ് ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിലെത്തിയ മുസ്!ലീം വനിതകള്‍. ഡെമോക്രാറ്റുകളുടെ സുരക്ഷിത സീറ്റുകളില്‍ നിന്നാണ് ഇരുവരും വിജയിച്ചത്. ഫലസ്തീന്‍ വംശജരാണ് റാഷിദയുടെ മാതാപിതാക്കള്‍. സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയിലെത്തിയാണ് ഇഹാന്‍.

കോണ്‍ഗ്രസിലെത്തിയ പ്രായം കുറഞ്ഞ വനിത എന്ന റെക്കോര്‍ഡ് അലക്‌സാഡ്രിയ ഒസ്‌കാസിയോ കോര്‍ട്ടെസിനാണ്. പത്ത് തവണ കോണ്‍ഗ്രസ് അംഗമായ ജോ ക്രോളിയെയാണ് അലക്‌സാട്രിയ തോല്‍പ്പിച്ചത്. ഡെബ് ഹലാന്‍ഡ്, ഷാരിസ് ഡേവിഡ്‌സ് എന്നിവരാണ് കോണ്‍ഗ്രസിലെ ആദ്യ തദ്ദേശീയരായ അമേരിക്കന്‍ വനിതകള്‍.

മസാച്ചുസെറ്റില്‍ നിന്നുള്ള ആദ്യ കറുത്ത വര്‍ഗക്കാരിയായ സെനറ്റര്‍ എന്ന വിശേഷണം അയനാ പ്രെസെലി സ്വന്തമാക്കി. മിഷേല്‍ കപൂനോയെ അട്ടിമറിച്ചാണ് കോണ്‍ഗ്രസിലേക്കുള്ള അയാനയുടെ രംഗപ്രവേശനം. വെറോനിക്ക എസ്‌കോബാറും സില്‍വിയ ഗ്രസിയയുമാണ് ടെക്‌സാസില്‍ നിന്നുള്ള ആദ്യ ലാറ്റിന്‍ അമേരിക്കകാരായ കോണ്‍ഗ്രസ് അംഗങ്ങള്‍.

കണെക്റ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ആഫ്രോ അമേരിക്കന്‍ വനിത ജഹാനാ ഹെയ്‌സ്, ടെന്നേസിലെ ആദ്യ വനിത സെനറ്ററായ മാര്‍ഷ ബ്ലാക്ക് ബേണ്‍ ലോവയുടെ ആദ്യ വനിത സെനറ്റര്‍മാരായ അബെ ഫിനക്കനോര്‍, സിന്‍ഡി ആക്‌സ്‌നെ എന്നിവരാണ് റെക്കോര്‍ഡുകളുമായി കോണ്‍ഗ്രസിലെത്തിയ മറ്റുള്ളവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.