1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2018

സ്വന്തം ലേഖകന്‍: മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹംത്യ റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ്; നടപടി ന്യായീകരിച്ച് ഓങ്‌സാന്‍ സൂചി. രണ്ട് മാധ്യമപ്രവര്‍ത്തകരെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ച നടപടിയെ ന്യായീകരിച്ച ജനാധിപത്യ നേതാവ് ഓങ്‌സാന്‍ സൂചി സംഭവത്തില്‍ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരിലല്ല, ഔദ്യോഗിക രഹസ്യം സൂക്ഷിക്കല്‍ നിയമം ലംഘിച്ചതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതെന്നാണ് സൂചിയുടെ ന്യായീകരണം.

വിയറ്റ്‌നാമില്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ അസോസിയേഷനില്‍ വേള്‍ഡ് ഇക്കണോമിക് ഫോറം സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സൂചി. മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, കവ സോ അഓ എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ വിധിച്ച മ്യാന്‍മര്‍ കോടതിയുടെ നടപടി ആഗോളവ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് സൂചി ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോടതി ഉത്തരവിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്പീല്‍ നല്‍കാമെന്നും സൂചി പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ‘എവിടെയാണ് അനീതി’യെന്ന് ചൂണ്ടിക്കാട്ടണമെന്നും സൂചി പറഞ്ഞു. മ്യാന്‍മര്‍ സൈന്യം ഇന്‍ദിന്‍ ഗ്രാമത്തിലെ ഗ്രാമീണരുടെ സഹായത്തോടെ റോഹിങ്ക്യകളെയും കൗമാരക്കാരായ ആണ്‍കുട്ടികളെയും തടഞ്ഞുനിര്‍ത്തി സെപ്റ്റംബര്‍ രണ്ടിന് വധശിക്ഷ നടപ്പാക്കിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.