1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2019

സ്വന്തം ലേഖകന്‍: മുന്‍ ചക്രംമില്ലാതെ ലാന്റ് ചെയ്ത് മ്യാന്മര്‍ വിമാനം; 82 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. മ്യാന്മര്‍ ദേശീയ എയര്‍ലൈന്‍സിന്റെ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. യന്ത്ര തകരാറിനെ തുടര്‍ന്ന് വിമാനം എമര്‍ജന്‍സി ലാന്റ് ചെയ്തത് മുന്‍ചക്രങ്ങളില്ലാതെയായിരുന്നു. വിമാനത്തില്‍ 82 യാത്രക്കാരുണ്ടായിരുന്നു.

മ്യാന്‍മര്‍ എയര്‍ലൈന്‍സിന്റെ യുബി 103 വിമാനമാണ് വന്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. 82 യാത്രക്കാരടക്കം 89 പേരുമായി യാങ്കോണില്‍ നിന്ന് വന്ന വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്റ് ചെയ്യുകയായിരുന്നു. വിമാനത്തിന്റെ മുന്‍ ചക്രങ്ങള്‍ നിവരാത്തതിനെ തുടര്‍ന്ന് മുന്‍വശം നിലത്ത് മുട്ടിച്ചാണ് പൈലറ്റ് വിമാനം ലാന്റ് ചെയ്യിച്ചത്.

അധികമുള്ള ഇന്ധനം വിമാനത്തില്‍ നിന്നും ഒഴിവാക്കിയതിന് ശേഷമാണ് വിമാനം നിലത്തിറക്കിയത്. വിമാനം നിലത്തിറക്കിയ നേരത്ത് വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നെങ്കിലും തീപിടിത്തമുണ്ടായില്ല. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതരായി നിലത്തെത്തിച്ച പൈലറ്റിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.