1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2015

സ്വന്തം ലേഖകന്‍: പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ ചെന്നൈയില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 86 വയസുള്ള വിശ്വനാഥന്‍. ചെന്നൈയിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളും ശ്വാസതടസ്സവും അനുഭപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് വിശ്വനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇടക്ക് നില മെച്ചപ്പെട്ടെങ്കിലും പിന്നീട് ഗുരുതരാവസ്ഥയില്‍ ആകുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും ശിഷ്യരും അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി.’ഭാവഗാന ചക്രവര്‍ത്തി’ എന്നര്‍ഥംവരുന്ന ‘മെല്ലിശൈ മന്നന്‍’ എന്ന് തമിഴ്‌നാട്ടില്‍ അറിയപ്പെടുന്ന എംഎസ് വി തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ആയിരത്തി ഇരുനൂറിലേറെ സിനിമകള്‍ക്ക് സംഗീതം നല്‍കി.

തെന്നിന്ത്യയുടെ ജനപ്രിയ സംഗീത സംവിധായകനായിരുന്നു എം എസ് വിശ്വനാഥന്‍ കണ്ണുനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച, നീലഗിരിയുടെ സഖികളേ, സ്വര്‍ണഗോപുരനര്‍ത്തകീ ശില്‍പം, വീണപൂവേ തുടങ്ങി നൂറിലേറെ പ്രശ്‌സ്ത ഗാനങ്ങളിലൂടെ മലയാളികള്‍ക്കും സുചരിചിതനാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.