February 22, 2012.

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ആയുധം കണ്െടടുക്കാനായി ഇറ്റാലിയന്‍ കപ്പല്‍ പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൊല്ലം ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ്്-2 പി.വി. അനീഷ്കുമാര്‍ അനുമതി നല്‍കി. വിദേശകപ്പലായതുമൂലം ഇതില്‍ കയറി പരിശോധിക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. തിങ്കളാഴ്ച കോടതി അവധിയായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കരുനാഗപ്പള്ളി ജുഡീഷല്‍ മജിസ്ട്രേറ്റിന് ഇതിനായി അപേക്ഷ നല്‍കിയിരുന്നില്ല.

ഇന്നലെയാണു സിജെഎം കോടതിയുടെ ചാര്‍ജുള്ള കൊല്ലം കോടതിക്ക് ഇതിനായി അപേക്ഷ നല്‍കിയത്. കൊലപാതകക്കേസിലെ നിര്‍ണായക തെളിവായ തോക്കുകള്‍ ലഭ്യമാകുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ പലതവണ ഇറ്റാലിയന്‍ കപ്പല്‍ അധികൃതരുമായും നയതന്ത്ര പ്രതിനിധികളുമായും ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വഴങ്ങുകയുണ്ടായില്ല.

വാറന്റ്പ്രകാരം കപ്പലില്‍ പ്രവേശിക്കാനും സംഭവത്തിലുള്‍പ്പെട്ട ആയുധമടക്കമുള്ള വസ്തുക്കളും രേഖകളും പിടിച്ചെടുക്കാനും പോലീസിന് കഴിയും. പരിശോധന നടത്തുന്നതിന് തടസ്സം സൃഷ്ടിക്കാന്‍ ശ്രമമുണ്ടായാല്‍ ബലം പ്രയോഗിച്ച് കപ്പലില്‍ കടക്കാനും തൊണ്ടിവസ്തുക്കള്‍ കണ്ടെടുക്കാനും പോലീസിന് വാറന്റ്പ്രകാരം അധികാരമുണ്ടെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ജുള ഇട്ടി പറഞ്ഞു.

അതേസമയം, വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കുകള്‍ കപ്പലില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണെന്നും വിട്ടുതരാനാവില്ലെന്നും കപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഇറ്റലിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തോക്ക് കൈമാറാനാവില്ലെന്നുമാണ് അവര്‍ പറയുന്നത്. തോക്ക് വിട്ടുകിട്ടാതെ കേസിന്റെ തുടര്‍നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പോലീസിന് കഴിയുകയില്ല.

അതിനാല്‍ ഇക്കാര്യത്തില്‍ എതുമാര്‍ഗം സ്വീകരിക്കാനും പോലീസ് തയ്യാറായേക്കും. തോക്കുപോലെതന്നെ നിര്‍ണായകമാണ് കപ്പലിന്റെ നീക്കങ്ങള്‍ രേഖപ്പെടുത്തുന്ന ലോഗ് ബുക്കും. ഈ രേഖകള്‍ കപ്പലിന്റെ സംഭവസമയത്തെ വേഗം, കരയില്‍ നിന്നുള്ള ദൂരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യമാണ്. കേസിനെതിരെ പ്രതികള്‍ നല്‍കിയ തടസ്സഹര്‍ജി ഇത്തരം വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായതിനാല്‍ ഇവ കൈവശപ്പെടുത്തുക മാത്രമാണ് പോലീസിന്റെ മുന്നിലെ മാര്‍ഗം.

delicious facebook twitter yahoo digg digg

Leave a Reply

Press ctrl+g to toggle between English and Malayalam.

You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>