1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2019

സ്വന്തം ലേഖകന്‍: സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ ലക്ഷക്കണക്കിന് ഡോളര്‍ അടങ്ങിയ പെട്ടി കാണാനില്ല! അടിച്ചുമാറ്റിയവര്‍ മുഗാബെയുടെ അടുപ്പക്കാര്‍. സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ ലക്ഷക്കണക്കിന് ഡോളര്‍ അടങ്ങിയ പെട്ടി മോഷണം പോയി. കഴിഞ്ഞമാസമാണ് 150,000 ഡോളര്‍ (117,600 പൗണ്ട്) അടങ്ങിയ സ്യൂട്ട്‌കേസ് നഷ്ടപ്പെട്ടത്.

കേസില്‍ മുഗാബെയുടെ ബന്ധു കോണ്‍സ്റ്റാനിയ മുഗാബെ അടക്കം മൂന്നു പേരാണ് പോലീസിന്റെ പ്രതിപ്പട്ടികയില്‍ ഉള്ളത്. മുഗാബെയുടെ വിംബയിലുള്ള വസതിയുടെ താക്കോല്‍ കോണ്‍സ്റ്റാനിയയുടെ കൈവശമുണ്ടായിരുന്നതാണ് സംശയത്തിന് കാരണം. മറ്റ് രണ്ടു പ്രതികള്‍ മുഗാബെയുടെ വീട്ടിലെ ജീവനക്കാരാണ്.

മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതികള്‍ കാറുകളും വീടും മൃഗങ്ങളെയും വാങ്ങിക്കുട്ടിയെന്നും പോലീസ് കണ്ടെത്തി. പ്രതികളെ മൂവരെയും പോലീസ് കോടതിയില്‍ ഹാജരാക്കി. 2017ലാണ് 94 വയസുകാരനായ മുഗാബെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. 37 വര്‍ഷത്തെ ഏകാധിപത്യം സൈന്യം അവസാനിപ്പിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.