1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2019

സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിറലിയോണ്‍ സ്വദേശിനിയാണ് ഇസാതു. 10ാം വയസിലായിരുന്നു ഇസാതുവിന്റെ താടിയെല്ലില്‍ ഒരു തടിപ്പ് പ്രത്യേക്ഷപ്പെട്ടത്. വളരെ പെട്ടന്നു തന്നെ അത് വളര്‍ന്ന് മുഖത്തിന്റെ ഒരു വശം മുഴുവന്‍ വ്യാപിച്ചു. എമിലോബ്ലാസ്‌റ്റോമ എന്ന പ്രത്യേക രോഗാവസ്ഥയായിരുന്നു ഇത്. മുഖത്തെ മുഴ വളര്‍ന്നതോടെ കാണുന്നവര്‍ ഇസാതുവിനേ നോക്കി കളിയാക്കി ചിരിക്കാന്‍ തുടങ്ങി. ചിലരാകട്ടെ ഭയന്ന് പിന്തിരിഞ്ഞു. തന്റെ മുഖത്തു നോക്കുമ്പോഴുള്ള ആളുകളുടെ പ്രതികരണം ഇസതുവിന്റെ ജീവിതം തന്നെ ദുരിതത്തിലാക്കി.

ആളുകള്‍ തന്റെ മുഖത്തു നോക്കുമ്പോഴുള്ള ഭാവങ്ങള്‍ ഇസാതുവിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിരുന്നു. അതുകൊണ്ട് തന്നെ പുറത്തിറങ്ങി നടക്കുമ്പോള്‍ ഒരു ഷോള്‍ കൊണ്ട് മുഖം മറച്ചു. മുഖത്തെ മുഴമൂലം ചിരിക്കാനോ മറ്റു ഭാവമാറ്റങ്ങള്‍ക്കൊ കഴിയുമായിരുന്നില്ല. മാത്രമല്ല തൊണ്ടയും നാവും ഞെരിയുന്നതുകൊണ്ട് ശ്വസിക്കാനും ചില സമയങ്ങളില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഒടുക്കം മുഖത്തെ മുഴ നീക്കം ചെയ്യാനായി ഇസാതു തീരുമാനിച്ചു. ഇതേ തുടര്‍ന്ന് സിയേറ ലിയോണില്‍ നിന്ന് 321 കിലോമീറ്റര്‍ ദൂരെ ഗിനിയയിലെ ഇന്റര്‍നാഷണല്‍ ചാരിറ്റി ആശുപത്രിയായ മേഴ്‌സി ഷിപ്പിസിന്റെ സഹായം തേടി.

ഗിനിയയിലെ ആളുകളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന ചാരിറ്റി സംഘടനയായിരുന്നു മെഴ്‌സി ഷിപ്പസ്. ഇവരെ സമീപിച്ചത് ഇസാതുവിന്റെ ശസ്ത്രക്രിയ എളുപ്പമാക്കി. അവരെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത് മുഴ കാന്‍സര്‍ ബാധിച്ചതല്ലെങ്കിലും അത് ഭാവിയില്‍ ഇവരുടെ ജീവനെ തന്നെ ബാധിച്ചെക്കാമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. മുഴ വളരുമ്പോള്‍ നാവും തൊണ്ടയും ഞെരിഞ്ഞ് ശ്വാസതടസം അനുഭവപ്പെടുമെന്നതാണ് കൂടുതല്‍ അപകടം. ശസ്ത്രക്രിയയിലൂടെ മുഖത്തെ മുഴ നീക്കം ചെയ്തു. തുടര്‍ന്ന് താടിയെല്ലുകള്‍ പുനഃസ്ഥാപിച്ച് മുഖത്തിന്റെ ആകൃതി വീണ്ടെടുത്തു. ഒപ്പം ചര്‍മം മൃദുവാക്കാനും ആകൃതി വീണ്ടെടുക്കാനുമായി പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്തു.

അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഈ മുഴ നീക്കം ചെയ്തത്. 20 വര്‍ഷമായി ചിരിക്കുകയോ മുഖത്ത് മറ്റ് ഭാവഭേദങ്ങള്‍ വരികയോ ചെയ്യാതിരുന്ന ഇസാതു 20 വര്‍ഷത്തിന് ശേഷം ആദ്യമായി ചിരിച്ചു. തന്റെ പുതിയ മുഖം ആദ്യമായി കണ്ണാടിയിലൂടെ കണ്ടു. അത് അങ്ങേയറ്റം അവിസ്മരണീയമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തനിക്ക് ഇതൊരു പുതിയ ജന്മം പോലെയാണ് അനുഭവപ്പെടുന്നത് എന്ന് ഇസാതു പറയുന്നു. ഇവര്‍ക്ക് നാലുവയസുള്ള ഒരു കുട്ടിയുമുണ്ട്. ഡെയ്‌ലി മെയിലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.