1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2011

ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ മൊണോലിസ എന്ന ചിത്രത്തെ കുറിച്ച്‌ ധാരാളം വിശദീകരണങ്ങള്‍ ലഭ്യമാണ്‌ എങ്കിലും അവയിലേതെങ്കിലും ഒന്നാണോ ഡാവിഞ്ചിയുടെ മനസ്സില്‍ ഉണ്ടായിരുന്നത്‌ എന്ന കാര്യം സംശയമാണ്‌. എന്നാല്‍, ഡാവിഞ്ചി ഈ ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്ന ‘ആനിമല്‍ കോഡ്‌’ തിരിച്ചറിഞ്ഞു എന്ന അവകാശവാദവുമായി ഒരു യു എസ്‌ ചിത്രകാരന്‍ രംഗത്ത്‌ എത്തിയിരിക്കുന്നു.

ന്യൂയോര്‍ക്ക്‌ സ്വദേശിയായ റോണ്‍ പിസ്സിറില്ലോ എന്ന ചിത്രകാരനാണ്‌ കഴിഞ്ഞ 500 വര്‍ഷമായി ചിത്രത്തെ ചൂഴ്‌ന്നുനില്‍ക്കുന്ന നിഗൂഡതയുടെ ചുരുളഴിക്കുന്നതില്‍ വിജയിച്ചു എന്ന്‌ അവകാശപ്പെടുന്നത്‌. 1519 ല്‍ വരച്ച ചിത്രത്തിന്റെ വിശദീകരണത്തിനായി ഡാവിഞ്ചിയുടെ തന്നെ നിയമാവലികളാണ്‌ പിന്തുടര്‍ന്നത്‌ എന്നും പിസ്സിറില്ലോ വ്യക്‌തമാക്കുന്നു.

ചിത്രം 45 ഡിഗ്രി ചരിച്ചു പിടിച്ചാല്‍ വലത്‌ മുകളിലായി സിംഹത്തിന്റെ മുഖവും വലതു വശത്ത്‌ താഴെയായി ഒരു മനുഷ്യക്കുരങ്ങിന്റെ മുഖവും ഇടതുവശത്ത്‌ താഴെയായി ഒരു എരുമയുടെ മുഖവും കാണാന്‍ സാധിക്കുമെന്ന്‌ പിസ്സിറില്ലോ കണ്ടെത്തിയതാണ്‌ പുതിയ വ്യാഖാനത്തിന്‌ കാരണമായത്‌. മൊണോലിസയുടെ ഇടതുവശത്ത്‌ പിന്നിലായി ഉളള വഴി ഒരു പാമ്പിന്റെയോ മുതലയുടെയോ രൂപമാണെന്നും യു എസ്‌ ചിത്രകാരന്‍ പറയുന്നു.

ഡാവിഞ്ചിയുടെ രഹസ്യ കോഡ്‌ അനുസരിച്ച്‌ മോണോലിസ അസൂയയുടെ പ്രതീകമാണെന്നാണ്‌ പിസ്സിറില്ലോ അവകാശപ്പെടുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.