1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2019

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ ധ്യാനത്തിനിരുന്ന ഗുഹയില്‍ ധ്യാനിക്കണോ ? പ്രതിദിനം 990 രൂപ നല്‍കിയാല്‍ ഈ ഗുഹ ധ്യാനത്തിന് വാടകയ്ക്ക് ലഭിക്കും. ആധുനിക സൌകര്യങ്ങളോട് സജീകരിച്ചിരിക്കുന്ന ഈ ഗുഹ വാടകയ്ക്ക് ലഭിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേദാര്‍നാഥ് പ്രളയത്തിന് ശേഷം മോദിയുടെ നിര്‍ദേശ പ്രകാരം തുടങ്ങിയതാണ് ഈ ഗുഹ പദ്ധതി. ഗര്‍വാല്‍ മണ്ഡല്‍ വികാസ് നിഗ(ജി.എം.വി.എന്‍)മാണ് ഈ പദ്ധതി നടപ്പാക്കിയത്.

കഴിഞ്ഞ വര്‍ഷമാണ് ‘ധ്യാന ടൂറിസ’ത്തിനാണ് ഗുഹകള്‍ നവീകരിച്ചത്. തുടക്കത്തില്‍ ഗുഹകളുടെ ദിവസ വാടക 3000 രൂപയായിരുന്നു. എന്നാല്‍ ‘ധ്യാന ടൂറിസ’ത്തിന് എത്തുന്നവരുടെ എണ്ണം പ്രതീക്ഷിച്ചതു പോലെ ഉയരാത്തതു മൂലം വാടക 990 രൂപയിലേക്ക് കുറയ്ക്കുകയായിരുന്നു. ഏതായാലും ‘ധ്യാന ടൂറിസ’ത്തിന് ഇപ്പോള്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് ജി.എം.വി.എന്‍ ജനറല്‍ മാനേജര്‍ ബി.എല്‍ റാണ പറയുന്നു.

കഴിഞ്ഞ വര്‍ഷം വരെ കുറഞ്ഞത് മൂന്നു ദിവസത്തേക്കെങ്കിലും ഗുഹ ബുക്ക് ചെയ്യണമെന്നായിരുന്നു നിബന്ധന. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതോടെ ഈ വര്‍ഷം മുതല്‍ ഈ നിബന്ധന ജി.എം.വി.എന്‍ ഒഴിവാക്കി. വൈദ്യുതി, കുടിവെള്ളം, വാഷ് റൂം, ഫോണ്‍, കോള്‍ ബെല്‍ തുടങ്ങിയ സൌകര്യങ്ങളോട് കൂടിയ ഈ ഗുഹയില്‍ മൂന്നു നേരം ഭക്ഷണവും ലഭിക്കും. രണ്ടു നേരം ചായ അടക്കമുള്ള ഭക്ഷണമാണ് ഇവിടെ ലഭിക്കുക. കൂടാതെ 24 മണിക്കൂറും അതിഥിയുടെ ആവശ്യങ്ങള്‍ സാധിച്ചുനല്‍കാന്‍ അറ്റന്‍ഡര്‍മാരും ഇവിടെയുണ്ടാകും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.