1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2019

സ്വന്തം ലേഖകന്‍: 1988 ല്‍ മോദി ഇമെയില്‍ ഉപയോഗിച്ചെന്ന വിവാദത്തില്‍ കഴമ്പുണ്ടോ? ഇന്ത്യയില്‍ ഇമെയില്‍ കൊണ്ടുവന്ന ബി.കെ സിംഗാള്‍ വിശദമാക്കുന്നു. അഹമ്മദാബാദില്‍ വെച്ച് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ചിത്രം ഡിജിറ്റല്‍ ക്യാമറയില്‍ എടുത്ത് ദല്‍ഹിയിലേക്ക് ഇമെയില്‍ ചെയ്തുകൊടുത്തെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദത്തെ തള്ളി ടെലികമ്മ്യൂണിക്കേഷന്‍ വിദഗ്ധനും ഇന്ത്യന്‍ ഇന്റര്‍നെറ്റും ഡാറ്റ സര്‍വീസും കൊണ്ടുവന്ന ആളുമായി അറിയപ്പെടുന്ന ബി.കെ സിംഗാള്‍.

1988 ല്‍ രാജ്യത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇ മെയില്‍ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു മോദി ന്യൂസ് നാഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ മോദിയുടെ ഈ അവകാശവാദത്തെയാണ് സിംഗാള്‍ പാടെ തള്ളിയത്. മോദി പറഞ്ഞത് സത്യമാകാന്‍ ഒരു സാധ്യതയുമില്ലെന്നായിരുന്നു സിംഗാളിന്റെ പ്രതികരണം. 1995 ന് മുന്‍ ഇന്ത്യയില്‍ ERNET സംവിധാനമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ തന്നെ ഇത് ചില ഗവേഷക സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു ഉപയോഗിക്കാന്‍ സാധിച്ചിരുന്നതെന്നും സിംഗാള്‍ ദ പ്രിന്റന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാജ്യത്തെ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമാണ് ERNET ലഭ്യമായിരുന്നത്. അതുകൊണ്ട് തന്നെ മോദി 1980 കളില്‍ ഇന്‍ര്‍നെറ്റ് ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള യാതൊരു സാധ്യതയുമില്ല. 1986ല്‍ താന്‍ ലണ്ടനിലുണ്ടായിരുന്ന സമയത്ത് ഇന്റര്‍നെറ്റ് സേവനങ്ങളുടെ വില വലിയ തോതില്‍ ഉയര്‍ന്നതായിരുന്നു എന്നും അത് അന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നെന്നും സിംഗാള്‍ പറഞ്ഞു. തനിക്ക് ഇന്റര്‍നെറ്റ് വഴി ആദ്യം ലഭിച്ച ഫോട്ടോ തന്റ കൊച്ചുമകന്റേതായിരുന്നെന്നും 1995 നവംബറിലായിരുന്നു അതെന്നും ബി.കെ സിംഗാള്‍ പറഞ്ഞു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.