1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2016

സ്വന്തം ലേഖകന്‍: പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി, എംഎം മണി വൈദ്യത മന്ത്രിയാകും. ബന്ധു നിയമന വിവാദത്തില്‍പ്പെട്ട ഇപി. ജയരാജന്‍ രാജി വച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന സിപിഎം നേതാവും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ എം.എം മണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ദേവസ്വം വകുപ്പിന്റെ ചുമതല കടംകംപള്ളി സുരേന്ദ്രന്‍ തന്നെ വഹിക്കും. വ്യവസായ കായിക വകുപ്പുകള്‍ എ.സി മൊയ്തീനാണ് കൈകാര്യം ചെയ്യുക.

പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എം മണി പ്രതികരിച്ചു. സംസ്ഥാന താത്പര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും മികച്ച ഭരണമാണ് ലക്ഷ്യമെന്നും അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധു നിയമന വിവാദത്തെത്തുടര്‍ന്ന് ഇ.പി. ജയരാജന്‍ രാജിവച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ ചുമതലയിലായിരുന്നു. സുപ്രധാനമായ വ്യവസായ വകുപ്പ് ദീര്‍ഘകാലം സ്വന്തം മന്ത്രിയില്ലാതെ തുടരുന്നതു ശരിയല്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

ഉടുമ്പന്‍ചോലയില്‍ നിന്നുള്ള നിയമസഭാംഗമാണ് എംഎം മണി. ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.