1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2019

സ്വന്തം ലേഖകന്‍: ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ നിയന്ത്രണരേഖ കടന്നെത്തിയ പാക് വിമാനങ്ങളെ പിന്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന ശക്തമായി തിരിച്ചടിച്ച ഫെബ്രുവരി 27ലെ വ്യോമാക്രമണത്തെ കുറിച്ച് ഓര്‍ക്കുകയാണ് ഇന്ത്യന്‍ വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡറും അതിര്‍ത്തി കടന്നെത്തിയ യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയ വനിത ഉദ്യോഗസ്ഥയുമായ മിന്റി അഗര്‍വാള്‍. യുദ്ധ് സേവ മെഡല്‍ ലഭിക്കുന്ന ആദ്യവനിതാ വ്യോമസേനാംഗമാണ് മിന്റി.

‘ഫെബ്രുവരി 26ന് വളരെ വിജയകരമായാണ് ബാലാകോട്ട് മിഷന്‍ പൂര്‍ത്തിയാക്കിയത്. ശത്രുക്കളില്‍ നിന്ന ഒരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ എന്തും നേരിടാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. 24 മണിക്കൂറിനുള്ളില്‍ തന്നെ അവര്‍ തിരിച്ചടിച്ചു. തുടക്കത്തില്‍ വളരെ കുറച്ച് എയര്‍ക്രാഫ്റ്റ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പതിയെ അവയുടെ എണ്ണം വര്‍ധിച്ചു. തകര്‍ക്കുക എന്ന ദൗത്യത്തോടെയാണ് ഇന്ത്യന്‍ അതിര്‍ത്തി അവര്‍ കടന്നത്. എന്നാല്‍ വൈമാനികരുടെയും കണ്‍ട്രോളേഴ്‌സിന്റെയും ടീമുംവൈമാനികരും കണ്‍ട്രോളേഴ്‌സും ടീമും ആ ശ്രമത്തെ ചെറുത്തു,’ പാക് ആക്രമണത്തെ ഇന്ത്യന്‍ വ്യോമസേന എങ്ങനെയാണ് നേരിട്ടത് എന്ന് മിന്റി പറയുന്നു.

‘വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ യുദ്ധവിമാനവുമായി ആക്രമണത്തിന് തയ്യാറായത് മുതല്‍ ഞാനാണ് അദ്ദേഹത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. വ്യോമ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിച്ച് നല്‍കി. ശത്രു വിമാനത്തിന്റെ അംഗവിന്യാസത്തെ കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. കൃത്യസമയത്താണ് അഭിനന്ദന്‍ പാക് യുദ്ധവിമാനം എഫ് 16നു നേരെ ആക്രമണം നടത്തിയത്. ആ നിമിഷം എന്റെ സ്‌ക്രീനില്‍ നിന്ന് എഫ് 16 കാണാതായി,’ അഭിനന്ദന്‍ പാക് വിമാനത്തെ വെടിവെച്ചിട്ട നിമിഷത്തെ മിന്റി ഓര്‍ക്കുന്നത് ഇപ്രകാരമാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.