കേരളത്തിലെ മഹാരഥന്മാരുടെ പേരില്‍ ആശുപത്രികള്‍ സ്ഥാപിച്ചശേഷം അവിടുത്തെ ജീവനക്കാര്‍ക്ക് മിനിമം വേതനം നല്‍കാതിരിക്കുന്നത് ആ ജനനേതാക്കളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐ നേതാക്കന്മാര്‍ തന്റെ കോലമല്ല കത്തിക്കേണ്ടത്. പകരം മിനിമം വേതനം പോലും നല്‍കാതെ നടത്തുന്ന ഇത്തരം ആശുപത്രി അധികൃതര്‍ക്ക് നേരെയാണ് അവരുടെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത്.
എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന എ.പി. വര്‍ക്കി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഒരാള്‍ക്കുപോലും മിനിമം വേതനം നല്‍കുന്നില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. പെരിന്തല്‍മണ്ണയിലുള്ള ഇ.എം.എസ്. മെമ്മോറിയല്‍ സഹകരണ ആശുപത്രി മിനിമം വേതനം നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ല എന്ന നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം ദൌര്‍ഭാഗ്യകരമാണെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
ജനങ്ങളോടും സമരം ചെയ്യുന്നവരോടും പ്രതിബദ്ധത ഉണ്െടങ്കില്‍, പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ ഡിവൈഎഫ്ഐക്കാര്‍ കോലം കത്തിക്കേണ്ടതും സമരം നടത്തേണ്ടതും ഇത്തരക്കാര്‍ക്കെതിരെയാണെന്നും മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ നഴ്സുമാര്‍ക്കു പുതിയ അടിസ്ഥാന ശമ്പളം നിലവില്‍ വരും. മിനിമം വേതനം ഉറപ്പു വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ല. ഇപ്പോള്‍ എല്ലാ മാനെജ്മെന്‍റുകളും മിനിമം വേതനം നല്‍കുന്നുണ്ടെന്ന ഉറപ്പു സര്‍ക്കാരിനില്ല. മിനിമം വേതനം നല്‍കാന്‍ മാനെജ്മെന്‍റുകള്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.










Leave a Reply