1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2017

 

സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയത് 3,80,000 കുടിയേറ്റക്കാരെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പേര്‍ ഏഷ്യയില്‍ നിന്ന്. ഫ്രോന്‍ടെക്‌സ് ഏജന്‍സി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് 2016ല്‍ യൂറോപ്പില്‍ അഭയം തേടിയെത്തിയവരുടെ വിശദമായ കണക്കുകളുള്ളത്. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്.

കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇറ്റലിയും ഗ്രീസും ആയിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇക്കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ 17 ശതമാനം കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മിക്കവരുടേയും അവസാന ലക്ഷ്യം ഫ്രാന്‍സും ബ്രിട്ടനുമാണ്.

എണ്ണമറ്റ കുടിയേറ്റക്കാര്‍ എത്തുന്നത് ഈ രണ്ടും രാജ്യങ്ങള്‍ക്കും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ ശല്യം കുറയ്ക്കുന്നതിനായി ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. ചാനല്‍ ടണലിലൂടെയും വാഹനങ്ങളില്‍ ഒളിച്ചും ആയിരകണക്കിന് ആളുകളാണ് അനധികൃതമായി ഫ്രഞ്ച് പോര്‍ട്ടില്‍നിന്ന് ബ്രിട്ടണിലേക്ക് കടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാനും കുടിയേറ്റ പ്രശ്‌നം പരിഹരിക്കാനും കരാറില്‍ ഏര്‍പ്പെടാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്‍കൈയ്യെടുത്തത്. കഴിഞ്ഞ വര്‍ഷം അനധികൃതമായി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച് നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കൂടിയാണ് സുരക്ഷാ കരാര്‍. കലെയ്‌സിലെ അഭയാര്‍ഥി ക്യാമ്പ് അടച്ചുപൂട്ടി ഇവിടെ തമ്പടിച്ചിരുന്ന അനധികൃത കുടിയേറ്റക്കാരെ മറ്റു ക്യാമ്പുകളിലേക്ക് പുനര്‍വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.