February 14, 2012.

സോഫ്റ്റ്വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റിന്‍റെ ഇന്ത്യന്‍ റീട്ടെയ്ല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇതേത്തുടര്‍ന്ന് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഈ വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ഇവിള്‍ ഷാഡോ ടീം എന്ന പേരിലുള്ള ചൈനീസ് ഹാക്കര്‍മാരാണ് ഉപയോക്താക്കളുടെ പേരു വിവരം ചോര്‍ത്തിയതും അതു പുറത്തുവിട്ടതും.

വേണ്ടത്ര സുരക്ഷയില്ലാതെയാണ് ഉപയോക്താക്കളുടെ പേരുവിവരം സൂക്ഷിച്ചിരിക്കുന്നതെന്നു വ്യക്തമാക്കാന്‍ വേണ്ടിയാണു ഹാക്കര്‍മാരുടെ ആക്രമണമെന്നാണു സൂചന. ഇവിള്‍ ഷാഡോ ടീമിലെ സെവന്‍ ഇസഡ് വണ്‍ എന്ന ഹാക്കറാണു വെബ്സൈറ്റ് തകര്‍ത്തത്. വിപ്ലവകാരിയാണു താനെന്നും ഇയാള്‍ അവകാശപ്പെടുന്നു. വെബ്സൈറ്റ് ഉടന്‍ ശരിയാകുമെന്ന് ഉപയോക്താക്കളെ കമ്പനി അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നടപടി തുടങ്ങിയെന്നും മൈക്രോസോഫ്റ്റ് .

സൈബര്‍ ആക്രമണം എത്ര ഉപയോക്താക്കളെ ബാധിക്കുമെന്നു കമ്പനി വ്യക്തമാക്കിയില്ല. ഉപയോക്താക്കളുടെ യൂസര്‍ നെയിമും പാസ്വേര്‍ഡും ഹാക്കര്‍മാര്‍ക്കു ലഭിച്ചുവെന്നാണു സൂചന. മുന്‍പു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ വെബ്സൈറ്റും ഹാക്കിങ്ങിനു വിധേയമായിരു ന്നു. 2011 ജനുവരി – ജൂണ്‍ കാലയളവില്‍ 117 സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്കു നേരേ ഹാക്കി ങ് ആക്രമണമുണ്ടായിരുന്നു.

delicious facebook twitter yahoo digg digg

Leave a Reply

Press ctrl+g to toggle between English and Malayalam.

You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>