1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2018

സ്വന്തം ലേഖകന്‍: മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തിന് സക്ഷാല്‍ ലയണല്‍ മെസിയുടെ സല്യൂട്ട്! കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ച് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മലയാളികളായ ആരാധകരുടേയും ദൃശ്യങ്ങളുള്ളത്.

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കായിക താരങ്ങളിലൊരാളായ മെസി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അര്‍ജന്റീന ആരാധകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ് വീഡിയോ. മലപ്പുറം എടവണ്ണ സ്വദേശികളായ അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് എന്നിവരാണ് അര്‍ജന്റീനയ്ക്ക് ജയ് വിളിക്കുന്ന വീഡിയോയിലുള്ളത്.

22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ മെസി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. മലപ്പുറത്തെ യുവാക്കള്‍ ചിത്രീകരിച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടശേഷം ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ മെസ്സിയുടെ പേജ് അഡ്മിന്‍ ആവശ്യപ്പെട്ടിരുന്നു. സാക്ഷാല്‍ മെസ്സി തങ്ങളെ അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികളടക്കമുള്ള ഫുട്‌ബോള്‍ ആരാധകര്‍. ഇതിനകം തന്നെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.