1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2016

File Picture

സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ രണ്ടു ബോട്ട് അപകടങ്ങളിലായി 240 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു, കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും. ലിബിയയ്ക്കു സമീപമുണ്ടായ അപകടങ്ങളില്‍ പശ്ചിമാഫ്രിക്കക്കാരായ 240 അഭയാര്‍ഥികള്‍ മരിച്ചതായി യുഎന്‍ വക്താവ് സ്ഥിരീകരിച്ചു.

ലിബിയയില്‍നിന്നു പുറപ്പെട്ട ബോട്ടുകളാണു ബുധനാഴ്ച മുങ്ങിയത്. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ലിബിയയില്‍നിന്ന് ഇറ്റലിയിലേക്ക് കള്ളക്കടത്തായി അഭയാര്‍ഥികളെ കൊണ്ടുപോകുന്ന സംഘങ്ങള്‍ ധാരാളമുണ്ട്. വേണ്ടത്ര സുരക്ഷയില്ലാത്ത ബോട്ടുകളിലും റബര്‍ വഞ്ചികളിലും ആളുകളെ കുത്തിനിറച്ചു കൊണ്ടുപോകുന്നതു മൂലം അപകടങ്ങള്‍ പതിവാണ്.

ഈ വര്‍ഷം ഇതുവരെ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മുങ്ങിമരിച്ച അഭയാര്‍ഥികളുടെ എണ്ണം 4220 ആണെന്ന് അന്തര്‍ദേശീയ അഭയാര്‍ഥി സംഘടനാ നേതാവ് ലിയോനാര്‍ഡ് ഡോയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.