1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2012

ഒരാളുടെ സ്വാഭാവിക പ്രതിരോധ ശക്തി എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് കണ്ടെത്തി. എയ്‌സ് രോഗത്തിനെതിരേയുളള വാക്‌സിന്‍ കണ്ടെത്താനുളള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ക്ക് പുതിയ കണ്ടുപിടുത്തം അനുഗ്രഹമാകുമെന്നാണ് കരുതുന്നത്. നിലവില്‍ 300 എയ്ഡ്‌സ് രോഗികളില്‍ ഒരാള്‍ക്ക് എച്ച്‌ഐവി വൈറസിനെതിരേ സ്വാഭാവിക പ്രതിരോധശക്തി ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ എച്ച്‌ഐവി പോസിറ്റീവാണങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. മരുന്നുകഴിക്കേണ്ട ആവശ്യവും ഉണ്ടാകാറില്ല. എച്ച്‌ഐവിക്കതിരേയുളള വാക്‌സിന്‍ നിര്‍മ്മിക്കാനുളള രഹസ്യം ഇത്തരം ആളുകളുടെ കോശങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

സൈറ്റോടോക്‌സിക് ടഌമ്പോലൈറ്റ് എന്നു പേരുന്ന കൊലയാളി കോശങ്ങളാണ് എച്ച്‌ഐവിക്കെതിരേ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്തരം കോശങ്ങള്‍ ധാരാളമുണ്ടെങ്കിലും പലര്‍ക്കും എയ്ഡ്‌സിനെതിരേ മരുന്നു കഴിക്കേണ്ടി വരുന്നുണ്ട്. ശ്വേതരക്താണുക്കളെ കൊന്നൊടുക്കി ശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തെ തകരാറിലാക്കുകയാണ് എച്ചഐവി വൈറസ് ചെയ്യുന്നത്. ഇത്തരം ആളുകളില്‍ ന്യൂമോണിയ പോലുളള രോഗങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട്. കൊലയാളി കോശങ്ങളുടെ എണ്ണത്തിലല്ല കാര്യം അവയുടെ പ്രവര്‍ത്തക്ഷമതയിലാണന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അതായത് എച്ചഐവി പോസിറ്റീവായ ഒരാളുടെ ശരീരത്തില്‍ കൊലയാളി കോശങ്ങള്‍ എങ്ങനെ സ്വാഭാവിക പ്രതിരോധ ശക്തി കൂട്ടുന്നു എന്നതിനെ അനുസരിച്ചാകും അയാള്‍ എയ്ഡ്‌സ് രോഗബാധിതനാകുന്നത്.

എയ്ഡ്‌സ് രോഗം പലരിലും പല കാലയളവിലാണ് പുരോഗമിക്കുന്നത്. ചിലരില്‍ വളരെ പെട്ടന്നും ചിലരില്‍ വര്‍ഷങ്ങള്‍കൊണ്ടും രോഗം രൂക്ഷമാകാം. എച്ച്‌ഐവി വൈറസിനെതിരേ സ്വാഭാവിക പ്രതിരോധ ശക്തിയുളള ആളുകളില്‍ ടി – സെല്‍ റിസപ്‌റ്റേഴ്‌സ് വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കണ്ടെത്താത്തതാണ് മുന്‍പ് എയ്ഡ്‌സിനെതിരേ വാക്‌സിന്‍ നിര്‍മ്മിക്കാനുളള ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണം. ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ മുഴുവന്‍ കൊലയാളി കോശങ്ങള്‍ നിര്‍മ്മിക്കുന്നതിലായിരുന്നു. എന്നാല്‍ ഇതിലെ ടി -സെല്‍ റിസപ്്‌റ്റേഴ്‌സ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇതിനാണ് പുതിയ കണ്ടുപിടുത്തത്തോടെ പരിഹാരമാവുന്നത്. സൈമണ്‍ ഫ്രാസെര്‍ യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ബ്രോക്ക്മാന്‍ റാഗണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാരുമായി ചേര്‍ന്നാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.