1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2018

സ്വന്തം ലേഖകന്‍: മീ റ്റൂ ലൈംഗികാരോപണം; കേന്ദ്ര മന്ത്രി എംജെ അക്ബറിന്റെ രാജിയ്ക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുന്നു; അക്ബര്‍ മറുപടി നല്‍കണമെന്ന് സ്മൃതി ഇറാനി. വിദേശയാത്ര കഴിഞ്ഞു അക്ബര്‍ ഞായറാഴ്ച തിരിച്ചെത്തുന്നതോടെ തീരുമാനമുണ്ടായേക്കും. സഹപ്രവര്‍ത്തകരായിരുന്ന ഒട്ടേറെ വനിതാ മാധ്യമപ്രവര്‍ത്തകരും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകളും രംഗത്തു വന്നതോടെ വിദേശകാര്യ സഹമന്ത്രി അക്ബറിനു പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടാകുമെന്നാണ് സൂചന.

ജെപി വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും പ്രമാണികളാരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. ഇതിനിടെ, വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിക്കു പിന്നാലെ പരസ്യ പ്രതികരണവുമായി ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാജിക്കാര്യം അക്ബര്‍ തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു അവരുടെ പ്രതികരണം. പ്രശ്‌നം ഗൗരവത്തോടെ കണ്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നു മേനക നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം നൈജീരിയന്‍ സന്ദര്‍ശനത്തിലുള്ള അക്ബര്‍ ഞായറാഴ്ച തിരികെയെത്തുമെന്നാണു വിവരം. മഹാത്മാഗാന്ധിയുടെ 150 മത് ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് അക്ബര്‍ നൈജീരിയയിലെ ലഗോസിലെത്തിയത്. മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ഏഴ് സ്ത്രീകളാണ് അക്ബറിനെതിരെ രംഗത്തെത്തിയത്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.