1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2019

സ്വന്തം ലേഖകന്‍: മസൂദ് അസ്ഹറിന്റെ ആസ്തികള്‍ ഫ്രാന്‍സ് മരവിപ്പിച്ചു; ഇന്ത്യയ്ക്ക് നേട്ടം; മസൂദ് അസ്ഹറിനെ തുണയ്ക്കുന്ന ചൈനയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തെ ചൈന എതിര്‍ത്തതോടെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍.

തങ്ങളുടെ രാജ്യത്തുള്ള മസൂദിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ഫ്രഞ്ച് ആഭ്യന്തര വകുപ്പും ധനവകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്ന് സംശയിക്കുന്നവരെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ തയാറാക്കുന്ന പട്ടികയില്‍ മസൂദിനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഫ്രാന്‍സ് അറിയിച്ചു.

മസൂദിനെ അനുകൂലിക്കുന്ന നിലപാട് ചൈന തുടരുകയാണെങ്കില്‍ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് യുഎന്‍ രക്ഷാസമിതിയിലെ നയതന്ത്ര പ്രതിനിധികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മസൂദിന്റെ ആസ്തി മരവിപ്പിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചത്.

ഭീകരവാദികളെ സംരക്ഷിക്കാന്‍ പാക്കിസ്ഥാ!ന്‍ ചൈനയുടെ സഹായം തേടുകയാണെന്നും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ നിന്നു രക്ഷാസമിതിയെ തടയുകയാണ് ചൈന ചെയ്യുന്നതെന്നും നയതന്ത്ര പ്രതിനിധികള്‍ ആരോപിച്ചു. മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ക്കെതിരാണു ചൈനയുടെ നടപടിയെന്ന് യുഎസും ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.