1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2011

‘ഒന്നാംതരം അഹങ്കാരി’യായ യു.പി മുഖ്യമന്ത്രി മായാവതി തനിക്ക് ഇഷ്ടപ്പെട്ട ഒരു ജോടി ചെരിപ്പു വാങ്ങാനായി ഒരു ജറ്റ് വിമാനം തന്നെ മുംബയിലേക്ക് അയച്ചതായി വിക്കിലീക്സ് രേഖ!

പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടി നടക്കുന്ന മായാവതി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വ്യവസായികളില്‍ നിന്നും ജന്മദിനത്തിന് കോടിക്കണക്കിന് രൂപ പിരിക്കുന്നുണ്ടെന്നും 2007നും 2009നുമിടയ്ക്ക് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അയച്ച കേബിളില്‍ കുറ്റപ്പെടുത്തുന്നു. മായാവതിക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥരുടെ മത്സരമാണ്. താന്‍ കഴിക്കുന്ന ആഹാരത്തില്‍ വിഷമുണ്ടോ എന്ന് പരിശോധിക്കുന്നതിന് ആദ്യം കഴിച്ചുനോക്കാന്‍ ആളെ വച്ചിട്ടുണ്ട്. മായാവതിയുടെ കിറുക്കുകളും താത്പര്യങ്ങളും ഭയവുമെല്ലാം കേബിളിലുണ്ട്.

തന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് ഓഫീസിലേക്ക് പോകാന്‍ സ്വകാര്യ റോഡ് തന്നെ മായാവതി വെട്ടി. ഓരോ തവണയും വാഹനവ്യൂഹം കടന്നുപോയ ശേഷം റോഡ് ശുചിയാക്കുകയും ചെയ്യും. അഴിമതിയെ സ്ഥാപനവത്കരിച്ച മായാവതി ഒരു പാര്‍ലമെന്റ് സീറ്റിന് രണ്ടരലക്ഷം ഡോളര്‍ വരെ വാങ്ങുന്നുണ്ടെന്നും വിക്കിലീക്സ് രേഖയില്‍ പറയുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.