1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2017

സ്വന്തം ലേഖകന്‍: ‘ധോണിയ്ക്കും ദ്രാവിഡിനും മൊബൈല്‍ സന്ദേശമയച്ചിട്ടും ഇരുവരും പ്രതികരിച്ചില്ല,’ ഒത്തുകളി വിവാദത്തില്‍ മുന്‍ ക്യാപ്റ്റന്മാര്‍ക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്. ഐപിഎല്ലിലെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുകയും ക്രിക്കറ്റില്‍ നിന്ന് വിലക്കപ്പെടുകയും ചെയ്ത മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തനിക്ക് പിന്തുണ നല്‍കാതിരുന്നതിന് രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിംഗ് ധോണി എന്നിവരെ കുറ്റപ്പെടുത്തി.

ഇരുവരും തന്നെ കൈയൊഴിഞ്ഞതായി റിപ്പബ്ലിക് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ആരോപിച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെ അംഗമായിരിക്കെയാണ് ദില്ലി പൊലീസ് ശ്രീശാന്തിനെ വാതുവയ്പ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. ‘എന്നെക്കുറിച്ച് പൂര്‍ണമായി അറിയാവുന്നയാളാണ് രാഹുല്‍ ദ്രാവിഡ്. രാജസ്ഥാന്‍ ടീമിനെ നയിച്ചിരുന്ന ദ്രാവിഡിനും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ധോണിക്കും ഞാന്‍ പിന്തുണ തേടി മൊബൈലില്‍ മെസേജ് അയച്ചെങ്കിലും ഇരുവരും പ്രതികരിച്ചതേയില്ല,’ ശ്രീശാന്ത് പറയുന്നു.

തനിക്കൊപ്പം അന്ന് രാജ്യത്തെ തന്നെ ഏറ്റവും മുന്‍നിരയിലുണ്ടായിരുന്ന പത്തോളം ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് ദില്ലി പൊലീസ് അന്ന് പറഞ്ഞത്. ഈ പേരുകള്‍ മുഴുവന്‍ പുറത്തുവന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ആകെ അത് ബാധിക്കുമായിരുന്നു ശ്രീശാന്ത് പറഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തിന്റെ ടീമല്ലെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) എന്ന സ്വകാര്യ ഏജന്‍സിയുടെ ടീമാണത്.

രാജ്യത്തെയല്ല അവര്‍ പ്രതിനിധാനം ചെയ്യുന്നത്. തനിക്ക് ക്രിക്കറ്റ് കളിക്കാന്‍ അനുവാദം നല്‍കിയാല്‍ മറ്റൊരു രാജ്യത്തിന് വേണ്ടിയാകും ഇനി കളിക്കുകയെന്നും ശ്രീശാന്ത് പറഞ്ഞു. വാതുവയ്പ്പുമായി ബന്ധപ്പെട്ട് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച കേരളാ ഹൈക്കോടതി വിലക്ക് നീക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ ബിസിസിഐ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബഞ്ച് ബിസിസിഐയുടെ വിലക്ക് ശരിവയ്ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.