1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2018

സ്വന്തം ലേഖകന്‍: ചരിത്രമെഴുതി മേരികോം; ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 6 സ്വര്‍ണം നേടുന്ന ആദ്യ താരം. ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണം. 48 കിലോഗ്രാം വിഭാഗത്തില്‍ യുക്രൈന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 6 സ്വര്‍ണം നേടുന്ന ആദ്യ വനിത താരമാണ് മേരികോം.

വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോല്‍പ്പിച്ചാണ് മേരി കോം ഫൈനലില്‍ കടന്നത്. മേരി കോമിന്റെ സ്വര്‍ണ നേട്ടത്തോടെ ഈ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം മൂന്നായി. മേരി കോമിന്റെ സ്വര്‍ണത്തിനു പുറമെ സെമിഫൈനലുകളില്‍ പരാജയപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ സിമ്രന്‍ജിത് കൗറും ലോവ്‌ലിന ബോര്‍ഗോഹെയ്‌നും വെങ്കലം നേടിയിരുന്നു.

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇതിഹാസ താരം എം.സി മേരി കോം സ്വര്‍ണം നേടി ചരിത്രം രചിച്ചതിനു പിന്നാലെ ഇന്ത്യയുടെ സോണിയ ചാഹലിന് വെള്ളി മെഡല്‍. 57 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച സോണിയ, ജര്‍മനിയുടെ വാണര്‍ ഓര്‍നെല്ലയോട് പരാജയപ്പെടുകയായിരുന്നു.

സ്പ്ലിറ്റ് തീരുമാനത്തിലാണ് (14) ഓര്‍നെല്ലയെ വിജയിയായി പ്രഖ്യാപിച്ചത്. സെമിയില്‍ ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജോവിനെ പരാജയപ്പെടുത്തിയാണ് സോണിയ ഫൈനലിലെത്തിയത്. ഹരിയാന ബോക്‌സറുടെ അരങ്ങേറ്റ ലോക ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്.

ഇതിനു മുന്‍പ് 2008ലാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ നാലു മെഡലുകള്‍ നേടിയത്. അന്ന് ഒരു സ്വര്‍ണം, ഒരു വെളളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. ഇത്തവണ സോണിയ കൂടി ഫൈനല്‍ ജയിച്ചാല്‍ ആ നേട്ടം മെച്ചപ്പെടുത്താം. എന്നാല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2008 ലായിരുന്നു. അന്ന് നാലു സ്വര്‍ണമടക്കം എട്ടു മെഡലുകളാണ് ഇന്ത്യ നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.