1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2019

സ്വന്തം ലേഖകന്‍: കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ നടന് വിവാഹമാണ് ശ്രദ്ധേയമാകുന്നത്. മകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ കല്യാണം നടത്തിയ ഒരു അച്ഛന്റെ സ്‌നേഹമാണ് തിരുനക്കരക്കാര്‍ ഈ വിവാഹത്തില്‍ കണ്ടത്. ആറു വര്‍ഷം മുന്‍പാണ് തിരുനക്കര സ്വദേശി ഷാജിയുടെ മകന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച്, ഇരുവരും നാടുവിടുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് രണ്ട് പേരും കോടതിയില്‍ ഹാജരായി.

പ്രായപൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് കോടതി ഇരുവരെയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. വിവാഹപ്രായമെത്തുമ്പോള്‍ ഇരുവരെയും വിവാഹം കഴിപ്പിക്കാമെന്ന് വീട്ടുകാരും പരസ്പരം സമ്മതിച്ചു. പെണ്‍കുട്ടി സ്വന്തം വീട്ടിലും ആണ്‍കുട്ടി ഹോസ്റ്റലിലുമായി പഠനം തുടര്‍ന്നു. ഇതിന്റെ ഇടയ്ക്ക് ആണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചു. ഇതോടെ ഷാജി മകനെയും ഗള്‍ഫിലെ ജോലി സ്ഥലത്ത് ഒപ്പം കൂട്ടി. എന്നാല്‍ കഴിഞ്ഞ വര്‍ഷം നാട്ടിലെത്തിയ മകന്‍ ആദ്യ കാമുകിയെ മറന്ന് രണ്ടാമത്തെയാളെ വിവാഹം കഴിച്ചു.

ഇതറിഞ്ഞ ഷാജി മകനെ തള്ളിപ്പറഞ്ഞു, ഇക്കാലമത്രയും മകനെ മാത്രം മനസില്‍ കൊണ്ടു നടന്ന് കാത്തിരുന്ന പെണ്‍കുട്ടിയുടെ പേരില്‍ മകനുള്ള സ്വത്തുകളെല്ലാം എഴുതിവെച്ചു. കഴിഞ്ഞദിവസം ആര്‍ഭാടത്തോടെ പെണ്‍കുട്ടിയുടെ വിവാഹവും നടത്തി. ഈ സംഭവത്തെക്കുറിച്ച് സന്ധ്യ പല്ലവി എന്ന യുവതി എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

കുറിപ്പ് ഇങ്ങനെ;

ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു….. താലി കെട്ട് കണ്ണുനനയാതെ കാണാനായില്ല…

കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും, ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്… …

6 വര്‍ഷം മുന്‍പ് ഷാജിയേട്ടന്റെ മകന്‍ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് തോന്നിയ പ്രണയം ആണ് രണ്ട് പേരെയും നാടുവിടാന്‍ പ്രേരിപ്പിച്ചത്… പെണ്ണ് വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി.. പെണ്ണിന്റെ വീട്ടുകാര്‍ക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂര്‍ത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു ..

മകനെ ഹോസ്റ്റലില്‍ നിര്‍ത്തി തുടര്‍ന്ന് പഠിക്കാനയച്ചു.. പെണ്‍കുട്ടി യെ. സ്വന്തം വീട്ടിലും നിര്‍ത്തി… എന്നാല്‍ ഇതിനിടയില്‍ മകന്‍ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു… എന്നറിഞ്ഞ ഷാജിയേട്ടന്‍. അവനെ തന്റെ കൂടെ ഗള്‍ഫില്‍ കൊണ്ട് പോയി.. കഴിഞ്ഞു വര്‍ഷം ലീവെടുത്ത് നാട്ടില്‍ വന്ന മകന്‍. മറ്റൊരു പെണ്‍കുട്ടി യെ വിവാഹം ചെയ്യ്തു..

ഇതറിഞ്ഞ പിതാവ് മകനെ തള്ളി. മകനുള്ള സ്വത്തുക്കള്‍. മകനെ സ്‌നേഹിച്ച് കാത്തിരുന്ന പെണ്‍കുട്ടിയുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് 10 30 കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു.

ഈ അച്ഛന്റെയും, അമ്മയുടെയും നല്ല മനസ്സ് കാണാന്‍ ആ മകന് കഴിഞ്ഞില്ല… ഇവര്‍ക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകള്‍ ഉണ്ട്

നന്ദി ബിനുവേട്ടാ… ഇത്തരം മനുഷ്യ സ്‌നേഹികളെ കാണിച്ചു തന്നതിന്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.