1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2019

സ്വന്തം ലേഖകന്‍: മംഗലാപുരത്ത് വിദ്യാര്‍ഥിനിയെ സഹപാഠി റോഡരില്‍ കുത്തിവീഴ്ത്തിയ ദ്യശ്യങ്ങള്‍ കണ്ട ഞെട്ടലിലാണ് ലോകം. പെണ്‍കുട്ടിയെ 12 തവണ കുത്തിവീഴ്ത്തിയ ശേഷം യുവാവ് സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു. നടുറോഡില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തി വീഴ്ത്തുമ്പോള്‍ കണ്ടു നിന്നവര്‍ അടുത്തേയ്ക്ക് ചെല്ലാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തിവീശി എല്ലാവരേയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ആംബുലന്‍സില്‍ എത്തിയ മലയാളി നഴ്‌സിന്റെ ഇടപെടല്‍ അമ്പരപ്പോടെയാണ് ചുറ്റുമുള്ളവര്‍ കണ്ടത്.

എന്നാല്‍ വളരെ ബുദ്ധിപൂര്‍വമായിരുന്നു നിമി എന്ന മലയാളി നഴ്‌സ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത് എന്ന് ‘ദ ക്യൂ’ റിപ്പോര്‍ട്ട് ചെയ്യുന്നു. നിമി ഉള്ളാള്‍ കെ.എസ് ഹെഗ്‌ഡേ മെഡിക്കല്‍ കോളേജിലാണ് പഠിച്ചത്. സംഭവസ്ഥലത്ത് എത്തിയ നിമി ആംബുലന്‍സില്‍ നിന്ന പുറത്തിറങ്ങുമ്പോള്‍ തന്നെ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അ്രതയ്ക്ക് ഭീകരമായിരുന്നു അന്തരീക്ഷം. നിമി അടുത്ത് ചെന്നതോടെ അക്രമി (സുശാന്ത്24) യുവതിയുടെ ദേഹത്ത് കിടന്നു. എന്നാല്‍ അക്രമിയെ നിമി കൈയില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കണ്ടു നിന്നവരും ഒപ്പം ചേര്‍ന്നു.

തുടര്‍ന്ന് നഴ്‌സും ചുറ്റുമുണ്ടായിരുന്നവരും ചേര്‍ന്ന് പെണ്‍കുട്ടിയേയും സുശാന്തിനേയും കെ.എസ് ഹെഗ്‌ഡേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുശാന്ത് അപകടനില തരണം ചെയ്‌തെങ്കിലും പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. നിമിയുടെ ഇടപെടല്‍ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ശക്തിനഗര്‍ സ്വദേശിയായ സുശാന്തും പെണ്‍കുട്ടിയും മൂന്നുവര്‍ഷമായി പരിചയത്തിലായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തിലാണ് നൃത്തം അഭ്യസിച്ചിരുന്നത്. അടുത്തകാലത്തായി പെണ്‍കുട്ടി യുവാവില്‍ നിന്ന് അകന്നതിനെ തുടര്‍ന്നുണ്ടായ പകയാണ് അക്രമണത്തില്‍ കലാശിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.