1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2012

സംഗീത് ശേഖര്‍

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള 4 മാസം മലയാള സിനിമയില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ട് വന്നില്ലെങ്കിലും കാര്യമായ നഷ്ടങ്ങള്‍ ഉണ്ടാക്കിയില്ല.സ്പിരിറ്റിന്റെ മികച്ച വിജയത്തോടെ തുടങ്ങിയ ജൂണ്‍ പിന്നെ നഷ്ടങ്ങളുടെ കഥയാണു പറഞ്ഞത്.വീണ്ടും കണ്ണൂര്‍ ,ബാചിലര്‍ പാര്‍ ട്ടി തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകര്‍ ന്നു.അമല്‍ നീരദിന്റെ ന്യൂ ജനറേഷന്‍ ആഭാസം ബാച്ചിലര്‍ പാര്‍ ട്ടി അദ്ദേഹത്തിന്റെ എറ്റവും മോശം ചിത്രം തന്നെയായിരുന്നു.ഇം ഗ്ളീഷ് ചിത്രങ്ങളില്‍ നിന്നും അതേപടി പകര്‍ ത്തുന്ന അമല്‍ നീരദ് ചിത്രങ്ങള്‍ പ്രേക്ഷകരെ മടുപ്പിക്കുകയാണു.അദ്ദേഹത്തിന്റെ സ്റ്റൈലൈസ്ഡ് മെതേഡ് ഓഫ് ഫിലിം മേക്കിം ഗ് ബിഗ് ബി യില്‍ ഒരു പുതുമയുള്ള അനുഭവം ആയിരുന്നു.പിന്നീടിങ്ങോട്ട് കഥയേക്കാള്‍ സ്ലോ മോഷന്‍ രം ഗങ്ങള്‍ ക്കും ട്രീറ്റ് മെന്റിനും പ്രാധാന്യം നല്കിയതോടെ ചിത്രങ്ങളുടെ നിലവാരം വളരെ മോശമായി.യുവനിരയിലെ പ്രമുഖരും റഹ്മാനും കലാഭവന്‍ മണിയും ഒക്കെ ഉണ്ടായിട്ടും ബാചിലര്‍ പാര്‍ ട്ടി പച്ച തൊട്ടില്ല. ഹരിദാസ് കേശവന്റെ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വീണ്ടും കണ്ണൂര്‍ ദിവസങ്ങള്‍ ക്കുള്ളില്‍ തീയേറ്റര്‍ വിട്ടകന്നു.മലയാളത്തില്‍ പൊളിറ്റിക്കല്‍ സിനിമകളുടെ കാലം അവസാനിച്ചു എന്ന സന്ദേശവുമായിട്ടാണു ഈ ചിത്രം പരാജയപ്പെട്ടതു.

ജയസൂര്യയുടെ വാദ്ധ്യാര്‍ നിലം തൊട്ടില്ല. സ്പിരിറ്റ് ആയിരുന്നു ജൂണിലെ മികച്ച ചിത്രം രഞ്ജിത്തിന്റെ സം വിധാന മികവും മോഹന്‍ ലാലിന്റെ അവിസ്മരണീയ പ്രകടനവും സ്പിരിറ്റിനെ വന്‍ വിജയമാക്കി. ജൂണ്‍ അവസാനം എത്തിയ ഉസ്താദ് ഹോട്ടല്‍ ഒരു പുതിയ അനുഭവമായിരുന്നു.അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍ വര്‍ റഷീദ് ഒരുക്കിയ ചിത്രം ദുല്ഖര്‍ സല്മാന്റെ താരപദവി ഉറപ്പിച്ചു .തിലകന്റെയും ദുല്ഖറിന്റെയും കെമിസ്ട്രി ശ്രദ്ധേയമായിരുന്നു.ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു ഉസ്താദ് ഹോട്ടല്‍ .സെകന്‍ ഡ് ഷോ ഒരു യുവനടന്റെ വരവറിയിച്ചെങ്കില്‍ ഉസ്താദ് ഹോട്ടല്‍ അയാളുടെ താര പദവി അരക്കിട്ടുറപ്പിച്ചു.മികച്ച ബോഡി ലാം ഗ്വേജ് ആണു ദുല്ഖറിന്റെ പ്രത്യേകത .

ജൂലൈ കയ്യടക്കിയത് വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്തു ആയിരുന്നു.പറഞ്ഞു പഴകിയ ഒരു പ്രേമ കഥ ഹ്ര്യദ്യമായ രീതിയില്‍ അവതരിപ്പിച്ചു എന്നതായിരുന്നു ഈ ചിത്രത്തിന്റെ വിജയ രഹസ്യം .മുസ്ളിം പെണ്‍ കുട്ടിയെ പ്രണയിക്കുന്ന നായരു ചെക്കന്റെ കഥ കേരളത്തിലെ പ്രേക്ഷകര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു.ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. നിവിന്‍ പോളിയും ഇഷ തല്‍ വാറും ആയിരുന്നു നായികാ നായകന്മാര്‍ .തന്റെ രണ്ടാമത്തെ സംവിധാന സംരംഭവവും വിജയമാക്കിയ വിനീത് പക്ഷേ വ്യത്യസ്തമായ കഥയേക്കാള്‍ ട്രീറ്റ് മെന്റിലാണു കൂടുതല്‍ ശ്രദ്ധിക്കുന്നത് .തട്ടത്തിന്‍ മറയത്ത് തീര്‍ ച്ചയായും ഒരു ഫ്രഷ്നസ് കൊണ്ടു വന്നു. ബാബുരാജിന്റെ പുതിയ ഇമേജ് മുതലെടുക്കന്‍ എത്തിയ നോട്ടി പ്രൊഫസ്സര്‍ വന്‍ പരാജയമായിരുന്നു.ജൂലൈ യില്‍ ഇറങ്ങിയ മറ്റു ചിത്രങ്ങളൊന്നും തന്നെ വിജയമായില്ല.

ഓഗസ്റ്റ് ഷാജി കൈലാസിനും പ്രിഥിരാജിനും നിര്‍ ണായകം ആയിരുന്നു.പക്ഷേ പ്ര്യഥിയെ നായകനാക്കി ഷാജി സം വിധാനം ചെയ്ത സിം ഹാസനം ദയനീയമായി തകര്‍ ന്നു.പ്ര്യഥിയുടെ കരിയറിലെ തന്നെ എറ്റവും വലിയ പരാജയം ആയിരുന്നു സിം ഹാസനം .മോഹന്‍ ലാലിന്റെ നാടുവാഴികള്‍ പുതിയ കുപ്പിയിലാക്കി എത്തിക്കുമ്പോള്‍ പ്രേഷ്കരുടെ മാറിയ അഭിരുചിയെ ഷാജി മനസ്സിലാക്കിയില്ല .തുടര്‍ ച്ചയായ പരാജയങ്ങള്‍ ക്ക് ശേഷവും യാതൊരു പാഠവും പഠിക്കാതെ വീണ്ടും വീണ്ടും ഇത്തരം ചിത്രങ്ങള്‍ പടച്ചു വിടുന്ന പ്രതിഭ വറ്റിയ സം വിധായകരെ നമുക്ക് എങ്ങനെ തിരുത്താന്‍ പറ്റും ?മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രങ്ങള്‍ സം വിധാനം ചെയ്ത സം വിധായകന്‍ ആണു ഷാജി എന്നത് അദ്ദേഹമെങ്കിലും ഓര്‍ ത്തിരിക്കേണ്ട കാര്യമാണു .ഈ കൊല്ലം തീയറ്ററിലെത്തിയ പ്ര്യഥിയുടെ ചിത്രങ്ങളെല്ലാം തന്നെ ദയനീയ ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു.ഇനിയെങ്കിലും ഈ നടന്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകും എന്നു കരുതാം . സന്തോഷ് പണ്ടിറ്റിന്റെ മറ്റൊരു ചലചിത്ര വൈക്ര്യതവും തീയേറ്ററില്‍ എത്തി എങ്കിലും ഇത്തവണ അതു ആരും ശ്രദ്ധിച്ചതേയില്ല .

ദിലീപ് നായകനായ സന്ധ്യാ മോഹന്റെ മിസ്റ്റര്‍ മരുമകന്‍ ഒരദ്ഭുതമായിരുന്നു.ജമായി രാജ എന്ന ഹിന്ദി ചിത്രം പകര്‍ ത്തി വച്ചിരിക്കുകയാണു സന്ധ്യാ മോഹന്‍ .എന്നിട്ടും ചിത്രം വന്‍ ഹിറ്റ് ആയി മാറുകയാണു .നിലവാരമില്ലാത്ത തമാശകളും ദ്വയാര്‍ ഥ പ്രയോഗങ്ങളും നിറഞ്ഞു നില്ക്കുന്ന ചിത്രം മറ്റൊരു മായാ മോഹിനി ആകുകയാണു . മലയാളിയുടെ ആസ്വാദന നിലവാരത്തെ വെല്ലുവിളിക്കുന്ന ചിത്രം ആയിട്ടു കൂടി മരുമകന്‍ വിജയം കണ്ടു.ദിലീപിന്റെ തുടര്‍ ച്ചയായ രണ്ടാമത്തെ സൂപ്പര്‍ ഹിറ്റ്.ജോണി ആന്റണിയുടെ ഓണ ചിത്രം താപ്പാന ഒരു കുഴിയാന ആയി മാറുന്ന കാഴ്ചയും ഓഗസ്റ്റില്‍ കണ്ടു.മമ്മൂട്ടി എന്ന മഹാനടന്റെ പരാജയങ്ങളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടെ ചേര്‍ ത്തു വക്കാം എന്നല്ലാതെ യാതൊരു ഗുണവും ഈ താപ്പാന ചെയ്തില്ല.ജോണി ആന്റണി എന്ന സം വിധായകനില്‍ നിന്നും നമ്മള്‍ സത്യത്തില്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നോ? ഒരിക്കലും ഇല്ല.അദ്ദേഹത്തിന്റെ കഴിഞ്ഞ ചിത്രമായ മാസ്റ്റേഴ്സ് കണ്ടപ്പോള്‍ ജോണി മാറുകയാണോ എന്നൊരു സം ശയം വന്നിരുന്നു.പക്ഷേ അതു തെറ്റാണെന്നു അടിവരയിട്ടുറപ്പിക്കുകയാണു താപ്പാന .

ജോഷിയുടെ റണ്‍ ബേബി റണ്‍ ആയിരുന്നു ഈ മാസത്തെ സൂപ്പര്‍ ഹിറ്റ് . മലയാളത്തിലെ ഇന്നുള്ള മറ്റു സീനിയര്‍ സംവിധായകര്‍ ക്കെല്ലാം ഒരു മാത്ര്യകയാണു ജോഷി .മാറ്റങ്ങളെ തിരിച്ചറിയാനും അതു ഉള്‍ ക്കൊള്ളാനും ഉള്ള അപാരമായ കഴിവും ഉള്‍ ക്കാഴ്ചയും ജോഷി ഇന്നോളം പ്രകടമാക്കിയിട്ടുണ്ട്.കാലത്തിനൊത്ത് മാറിയ മലയാളത്തിലെ ഒരേയൊരു സം വിധായകന്‍ എന്നു വിശേഷിപ്പികേണ്ട ആള്‍ ആണു ജോഷി .കഥയില്‍ പുതുമ ഇല്ലെങ്കില്‍ പോലും വ്യത്യസ്തമായ ട്രീറ്റ്മെന്റ് ആണു ജോഷിയുടെ കരുത്ത്.മോഹന്‍ ലാല്‍ എന്ന വണ്‍മാന്‍ എന്റര്‍റ്റെയിന്റ്മെന്റ് ട്രൂപ്പിന്റെ മികച്ച പ്രകടനം കൂടെ ആയപ്പോള്‍ റണ്‍ ബേബി റണ്‍ ബോക്സ് ഓഫീസില്‍ തകര്‍ത്തു വാരുകയാണു.ലാല്‍ ഇതില്‍ ആലപിച്ച ഗാനം ഇതിനകം 4 ലക്ഷത്തോളം പേര്‍ യൂ ടൂബില്‍ കണ്ട് കഴിഞ്ഞത്രേ.ലിജിന്‍ ജോസിന്റെ ന്യൂ ജനറേഷന്‍ ചിത്രം ഫ്രൈഡേ പരാജയപ്പെട്ടു .ഫഹദ് ഫാസില്‍ നായകനായ ചിത്രം തിരക്കഥയിലെ കെട്ടുറപ്പില്ലായ്മ കൊണ്ടാണു പരാജയമായത് .

പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ ക്കൊണ്ട് മോഹന്‍ ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ ശക്തമായ തിരിച്ചു വരവാണു ഈ കാലയളവിന്റെ പ്രത്യേകത.കാസനോവ എന്ന വന്പന്‍ പരാജയത്തിനു ശേഷം ഗ്രാന്‍ ഡ് മാസ്റ്റര്‍ ,സ്പിരിറ്റ്,റണ്‍ ബേബി റണ്‍ എന്നിങ്ങനെ തുടര്‍ ച്ചയായ 3 ഹിറ്റുകള്‍ ലാലിന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചു.കാല്‍ ക്കീഴിലെ മണ്ണു ഒലിച്ചു പോകുന്ന കാര്യം വൈകിയാണെങ്കിലും മനസ്സിലാക്കിയ അദ്ദേഹം മല്ലുവുഡ് ബോക്സ് ഓഫീസില്‍ ഇന്നും താന്‍ തന്നെയാണു ക്രൌഡ് പുള്ളര്‍ എന്നു തെളിയിച്ചു. അന്‍ വര്‍ റഷീദ് ഉസ്താദ് ഹോട്ടല്‍ മനോഹരമാക്കി.അഡാപ്റ്റ് ചെയ്ത കഥയാണെങ്കിലും അന്‍ വറിന്റെ മികവ് തന്നെയാണു ചിത്രത്തെ വേറിട്ട് നിര്‍ ത്തിയത്.കേരള കഫേ ആന്തോളജിയിലെ ബ്രിഡ് ജ് അന്‍ വറിന്റെ കാലിബര്‍ വ്യക്തമാക്കിയിരുന്നു.കോമേര്‍ ഷ്യല്‍ സിനിമകളോട് ചേര്‍ ന്ന് പോകുമ്പോഴും തന്റെ ഉള്ളിലെ യഥാര്‍ ഥ പ്രതിഭയെ അന്‍ വര്‍ ബ്രിഡ്ജില്‍ നമുക്ക് കാട്ടി തന്നു. ഉസ്താദ് ഹോട്ടലിലും അന്‍ വര്‍ തന്റെ കൊമ്മേര്‍ ഷ്യല്‍ മാജിക് ആവര്‍ ത്തിച്ചു. അദ്ദേഹത്തിന്റെ മികച്ച ചിത്രം അല്ലെങ്കില്‍ കൂടെ സ്പിരിറ്റ് പൂര്‍ ണമായും ഒരു രഞ്ജിത്തിയന്‍ ചിത്രമായിരുന്നു.നിലവില്‍ മലയാളത്തിലെ എറ്റവും മികച്ച സം വിധായകന്‍ ആരെന്ന ചോദ്യം നമ്മെ അധികം സം ശയത്തിലാക്കാത്തത് രഞ്ജിത്തിന്റെ ക്രാഫ്റ്റ് ഇവിടെ വിസ്മയങ്ങള്‍ സ്ര്യഷ്ടിച്ചു കൊണ്ടേ ഇരിക്കുന്ന കൊണ്ട് തന്നെയാണു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.