1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2012

സീറോ മലങ്കര കത്തോലിക്കാ സഭയുടെ 2-ാം യു കെ
നാഷണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 22, 23 തീയതികളില്‍ മാഞ്ചെസ്റര്‍ സെന്റ്ജോസഫ് കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെട്ടു.
മലങ്കര കത്തോലിക്കാ സഭയുടെ തലവനൂം പിതാവും ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ്മോറാന്‍ മോര്‍ ബസേലീയസ് ക്ളീമീസ് കത്തോലിക്കാ ബാവ കണ്‍വന്‍ഷന്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിക്കുകയ്യും യൂറോപ്പിന്റെ അപ്പോസ്തോലിക് വിസിറ്റേറ്റര്‍ അഭിവμ്യ തോമസ് മാര്‍ യൌസേബിയോസ്
മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തുകയ്യും ചെയ്തു.തുടര്‍ന്ന് ബൈബിള്‍ ക്ളാസ്, വിശുദ്ധ കുര്‍ബാനയുടെ ആരാധന, ഫാമിലി ബൈബിള്‍ ക്വിസ് ഫൈനല്‍ മത്സരം, വര്‍ണാഭമായ കലാപരിപാടികള്‍ എന്നിവ നടത്തപ്പെട്ടു.

2-ാം ദിനത്തില്‍ രാവിലെ സഭയുടെ യു കെ പാസ്ററല്‍ കൌണ്‍സിലിന്റെ യോഗവും തുടര്‍ന്ന് പട്ടക്കാരുടെയു മുത്തുക്കുടകളുടെയും താള മേളങ്ങളടെയു അകമ്പടിയോടു കൂടിയ പ്രൌഢഗംഭീരവുംമായ റാലി,
അഭിവന്ദ്യ പിതാക്കന്‍മാരുടെ കാര്‍മ്മികത്വത്തില്‍ ഭക്തിസാന്ദ്രമായ പൊന്തിഫിക്കല്‍ കുര്‍ബാന തുടര്‍ന്ന് മലങ്കര കത്തോലിക്ക സഭയുടെ ചാപ്ളെയിനും കോര്‍ഡിനേറ്ററുമായ ഫാ. ഡാനിയേല്‍ കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ യു കെ പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി വര്‍ഗ്ഗീസ് ഡാനിയേല്‍ സ്വാഗതവും, മോറാന്‍ മോര്‍
ബസേലീയസ് ക്ളീമീസ് കത്തോലിക്കാ ബാവ, അഭിവμ്യ തോമസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
കണ്‍വന്‍ഷന്‍ ജോ. കണ്‍വീനര്‍ ജോബി വര്‍ഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു .2013 ലെ കണ്‍വന്‍ഷന്‍് ആതിഥേയത്വം വഹിക്കുന്ന ലണ്ടന്‍ സെന്‍്െ ജോസഫ് സീറോ മലങ്കര കത്തോലിക് മിഷന് യൂറോപ്പിന്റെ അപ്പോസ്തോലിക് വിസിറ്റേറ്റര്‍ അഭിവμ്യ തോമസ് മാര്‍ യൌസേബിയോസ്
മെത്രാപ്പോലീത്ത പതാക കൈമാറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.