1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2012

റോണി ജേക്കബ്‌

ജൂണ്‍ 22, 23 തീയതികളില്‍ മാഞ്ചെസ്റ്റര്‍ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന 2-ാം സീറോ മലങ്കര കത്തോലിക്കാ സഭയുടെ യു കെ നാഷണല്‍ കണ്‍വന്‍ഷന്‍ 2012 ന്റെ പ്രമോഷനല്‍ വീഡിയോ പുറത്തിറക്കി.

മലങ്കര കത്തോലിക്കാ സഭയുടെ തലവനൂം പിതാവും ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറാന്‍ മോര്‍ ബസേലീയസ് ക്ലീമീസ് കത്തോലിക്കാ ബാവ, യൂറോപ്പിന്റെ അപ്പോസ്‌തോലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ വിശിഷ്ഠാതിഥികള്‍ ആയിരിക്കൂം.

കണ്‍വന്‍ഷന്റെ വിജയത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മാഞ്ചെസ്റ്റര്‍ സെന്റ മേരീസ് മലങ്കര കാത്തലിക് മിഷനാണു ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ ആതിഥ്യം വഹിക്കുന്നത്.

കണ്‍വന്‍ഷനില്‍ വിശിഷ്ഠാതിഥികളായി എത്തിച്ചേരുന്ന അഭിവന്ദ്യ പിതാക്കന്‍മാരെ മലങ്കര കത്തോലിക്ക സഭയുടെ ചാപ്ലെയിനും കോര്‍ഡിനേറ്ററുമായ ഫാ. ഡാനിയേല്‍ കുളങ്ങര യു കെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വര്‍ഗ്ഗീസ് ഡാനിയേല്‍, കണ്‍വന്‍ഷന്‍ ജോ. കണ്‍വീനര്‍ ജോബി വര്‍ഗ്ഗീസ്, ലീഗല്‍ അഡ്വവസ്സര്‍ നൈനാന്‍ സാമുവേല്‍ മറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് മാഞ്ചെസ്റ്റര്‍ എയര്‍പ്പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കപ്പെടുന്നതാണ്.

കണ്‍വന്‍ഷന്‍ 2012 ന്റെ പ്രമോഷനല്‍ വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കണ്‍വന്‍ഷന്‍ നടക്കൂന്ന സ്ഥലത്തിന്റെ വിലാസം;

Mar Gregorios Nagar

St Joseph RC Church

Longsight

Manchester, M13 OBU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.