1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2012

ആദ്യം ചെറുതായി തുടങ്ങിയ ചുമ ,പക്ഷെ ആഴ്ചകളായിട്ടും വിട്ടു മാറുന്നില്ലേ ? സൂപ്പര്‍ മാര്‍ക്കെറ്റില്‍ നിന്നും കഫ് സിറപ്പ്‌ വാങ്ങി മാനേജ് ചെയ്യുന്ന പതിവ് പരിപാടി മതിയാക്കിക്കോളൂ.എത്രയും പെട്ടെന്ന് നിങ്ങളുടെ ജി പി യെ കണ്ടു വിദഗ്ധ ഉപദേശം തേടുക.ഒരു പക്ഷെ ഈ ചുമ നിങ്ങള്‍ക്ക് ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ചതിന്റെ തുടക്കമായിരിക്കാം.എത്രയും പെട്ടെന്ന് അസുഖം കണ്ടു പിടിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍ എന്നതിനാല്‍ ചികില്‍സ തേടാന്‍ വൈകണ്ട.

യു കെയില്‍ പ്രതിവര്‍ഷം 33,000 പേര്‍ക്കാണ് പ്രതിവര്‍ഷം ശ്വാസകോശ ക്യാന്‍സര്‍ ബാധിക്കുന്നത്.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ക്യാന്‍സറുകളില്‍ ഭീകരന്‍ ഇവന്‍ തന്നെ.പക്ഷെ ഭൂരിപക്ഷം പേര്‍ക്കും ഇതിന്‍റെ ലക്ഷണങ്ങള്‍ അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.അസുഖം ബാധിച്ച ഉടന്‍ തന്നെ കണ്ടുപിടിച്ചു ശരിയായ ചികില്‍സ നല്‍കാന്‍ സാധിച്ചാല്‍ അഞ്ചു വര്‍ഷം കൂടി ജീവിക്കാനുള്ള സാധ്യത 80 ശതമാനമാണ്.എന്നാല്‍ രോഗനിര്‍ണയം വൈകിയാല്‍ ഈ സാധ്യത വെറും ഏഴു ശതമാനം മാത്രമാണ്.

ശ്വാസകോശ ക്യാന്‍സറിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഇന്നു തുടങ്ങുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് മേല്‍പ്പറഞ്ഞ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.കൂടുതലും 55 വയസിനു മുകളില്‍ ഉള്ളവരെയാണ് ഈ അസുഖം ബാധിക്കുന്നതായി കണ്ടു വരുന്നത്.ഈ ക്യാന്‍സറിനെക്കുറിച്ച് ശരിയായ ബോധവല്‍ക്കരണം നടത്തി ശരിയായ സമയത്ത് ശരിയായ ചികില്‍സ നല്‍കാന്‍ സാധിച്ചാല്‍ പ്രതിവര്‍ഷം 1,300 ജീവന്‍ രക്ഷിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.