1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2019

സ്വന്തം ലേഖകൻ: ഇറ്റലിയിലെ വടക്കന്‍നഗരമായ മൊദേനയില്‍നിന്ന് കണ്ടെത്തിയ ”ലവേഴ്‌സ് ഓഫ് മോദേന” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രണ്ട് പുരാതന അസ്ഥികൂടങ്ങള്‍ പുരുഷന്മാരുടേതെന്ന് സ്ഥിരീകരണം. കൈകോര്‍ത്ത് പിടിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ പുരുഷന്റേതും സ്ത്രീയുടേതുമാണെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലേതെന്ന്‌ കരുതപ്പെടുന്ന ഈ രണ്ട് അസ്ഥികൂടങ്ങള്‍ 2009ലാണ് ഇറ്റാലിയന്‍ ഗവേഷകര്‍ വടക്കന്‍ നഗരമായ മൊദേനയില്‍നിന്ന് കണ്ടെത്തിയത്. വളരെ പഴക്കം ചെന്നിരുന്നതിനാല്‍ അസ്ഥികൂടങ്ങള്‍ പുരുഷന്റെതാണോ സ്ത്രീയുടേതാണോ എന്ന് സ്ഥിരീകരിക്കാന്‍ അന്ന് സാധിച്ചിരുന്നില്ല. അതിനാലാണ് ഇവയില്‍ ഒന്ന് പുരുഷന്റേതും മറ്റേത് സ്ത്രീയുടെതെന്നും ആണെന്ന അനുമാനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.

എന്നാല്‍ ഇപ്പോള്‍, അസ്ഥികൂടങ്ങളിലെ പല്ലിന്റെ ഇനാമലില്‍ കാണപ്പെടുന്ന പ്രോട്ടീന്‍ പരിശോധിച്ച് ബോലോഞ്യ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ രണ്ട് അസ്ഥികൂടങ്ങളും പുരുഷന്മാരുടേതാണെന്ന് സ്ഥിരീകരിച്ചത്. ഈ പുരുഷന്മാരുടെ ലൈംഗികതാല്‍പര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുക അസാധ്യമാണെന്നും ഇവര്‍ സുഹൃത്തുക്കളോ സഹോദരന്മാരോ പടയാളികളോ ആയിരിക്കാമെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.