1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2012

ലണ്ടന്‍ : പൊണ്ണത്തടിയന്‍മാര്‍ക്ക് ഒരു അശുഭവാര്‍ത്ത. വണ്ണം കൂടുതലുളളവര്‍ക്ക് ഓര്‍മ്മക്കുറവ് ഉണ്ടാകാനുളള സാധ്യത കൂടുതലാണത്രേ. മധ്യവയസ്‌കരായ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ പത്ത് വര്‍ഷം നിരീക്ഷിച്ച ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. പൊണ്ണത്തടിയന്‍മാരായ ആളുകള്‍ക്ക് മാനസികമായ സന്തുലിതാവസ്ഥ വളരെ വേഗത്തില്‍ നഷ്ടപ്പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മികച്ച ഹൃദയാരോഗ്യം തലച്ചോറിനേയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ മധ്യ വയസ്സ് ആകുമ്പോഴേക്കും ആഹാരത്തിന്റെ അളവില്‍ മിതത്വം പാലിക്കണമെന്നും കൊഴുപ്പും ഉപ്പും കൂടിയ ഭക്ഷണം ഒഴിവാക്കണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.

പൊണ്ണത്തടി മൂലമുളള അമിത രക്തസമ്മര്‍ദ്ദം പോലുളള പ്രശ്‌നങ്ങള്‍ ഉളളവര്‍ മാനസിക പരിശോധനയില്‍ പരാജയപ്പെട്ടതായും ഗവേഷകര്‍ കണ്ടെത്തി. പൊണ്ണത്തടി ഉളള ആളുകള്‍ക്ക് ഡിമന്‍ഷ്യ പോലുളള മറവി രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യത ഏറെയാണന്ന് ഒബിസിറ്റി വിദഗ്ദ്ധനായ ഡോ. ഇയാന്‍ കാംപ്‌ബെല്‍ പറഞ്ഞു.

അന്‍പത് വയസ്സ് പ്രായമുളള 6500 ബ്രിട്ടീഷുകാരില്‍ പത്ത് വര്‍ഷത്തിനിടയില്‍ മൂന്ന് തവണ മാനസിക പരിശോധകള്‍ നടത്തിയിരുന്നു. ഇതില്‍ മൂന്നിലൊന്ന് ശതമാനം ആളുകളും പൊണ്ണത്തടിയുളളവര്‍ ആയിരുന്നു. ഇവര്‍ക്ക് രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ അസുഖങ്ങളും ഉണ്ടായിരുന്നു. ഇത്തരത്തില്‍ മെറ്റബോളിക് അബ്‌നോര്‍മാലിറ്റീസ് ഉളള ആളുകളില്‍ മാനസിക പരിശോധനാഫലം ആരോഗ്യമുളളവരെ അപേക്ഷിച്ച് 22.5 ശതമാനം കുറവാണന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണവും മാനസിക ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടന്ന് മെഡിക്കല്‍ വിദഗ്ദ്ധര്‍ സംശയിച്ചിരുന്നെങ്കിലും അതിന് മതിയായ തെളിവ് ലഭിച്ചിരുന്നില്ല.

തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ചെറിയ രക്തക്കുഴലുകള്‍ അമിത രക്തസമ്മര്‍ദ്ദം കാരണം ശരിയായ അളവില്‍ രക്തമെത്തിക്കാതെ വരുന്നു. ഇതിന്റെ ഫലമായി തലച്ചോറിലെ കോശങ്ങള്‍ നശിക്കുകയും ഡിമന്‍ഷ്യ പോലുളള മറവി രോഗങ്ങള്‍ ബാധിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശരിയായ അളവില്‍ രക്തമെത്തിക്കാത്തത് മൂലം പക്ഷാഘാതവും ഹൃദയാഘാതവും ഉണ്ടാകാനുളള സാധ്യതയും ഏറെയാണ്. ആതായത് ഹൃദയാരോഗ്യം സംരക്ഷിക്കാനുളള നിങ്ങളുടെ ജീവിതരീതി മറവി രോഗങ്ങള്‍ ബാധിക്കാതിരിക്കുന്നതിനും സഹായിക്കും. ഡിമന്‍ഷ്യ പോലുളള രോഗത്തിന് പൂര്‍ണ്ണമായും മികച്ച ഒരു ചികിത്സാരീതി ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ അത് വരാതിരിക്കാനുളള ജീവിത രീതി സ്വീകരിക്കുക എന്നതാണ് ഫലപ്രദമായ മാര്‍ഗ്ഗമെന്നും ഡോ. കാംപ്‌ബെല്‍ ചൂണ്ടിക്കാട്ടി.

ബ്രിട്ടനിലെ പൊണ്ണത്തടിയന്‍മാരായ ആളുകളുടെ എണ്ണം ഭീതിജനകമാം വണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2030 ആകുമ്പോഴേക്കും ബ്രിട്ടനിലെ നാല്‍പ്പത്തിമൂന്ന് ശതമാനം ആളുകളും പൊണ്ണത്തടിയന്‍മാരാകുമെന്നാണ് കരുതുന്നുത്. ഒരുവര്‍ഷം ഏതാണ്ട് 2 ബില്യണ്‍ പൗണ്ട് അമിത വണ്ണം സംബന്ധിച്ച അസുഖങ്ങള്‍ നേരിടാന്‍ മാത്രം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.ബ്രിട്ടനില്‍ 800,000 ആളുകള്‍ക്ക് ഡിമന്‍ഷ്യ ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ പകുതിയിലേറെ പേര്‍ക്കും അല്‍ഷിമേഴ്‌സാണ്. രണ്ടായിരത്തി ഇരുപത്തിരണ്ട് ആകുമ്പോഴക്കും ഇത് ഒരു മില്യണ്‍ ആകുമെന്നാണ് കരുതുന്നത്.

സമീകൃത ആഹാരം കഴിക്കുന്നതും ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതും ദിവസവും വ്യായാമം ചെയ്യുന്നതും ഡിമന്‍ഷ്യ പോലുളള മറവി രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും ദിവസവും പരിശോധിക്കണം. പഴങ്ങള്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍, ഒലിവ് ഓയില്‍ തുടങ്ങിയ മെഡിറ്ററേനിയന്‍ ഡയറ്റ് ശീലിക്കുന്നത് നല്ലതാണന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ അപൂരിത കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.