1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2019

സ്വന്തം ലേഖകന്‍: വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം. ലോക്‌സഭ പാസാക്കിയെങ്കിലും പ്രോക്‌സി വോട്ട് ബില്‍ രാജ്യസഭയില്‍ കൊണ്ടു വരാനോ ഓര്‍ഡിനന്‍സ് പുറത്തിറക്കാനോ കേന്ദ്രം തയാറാകാതിരുന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്.

പ്രവാസികള്‍ക്കു വോട്ടവകാശം അനുവദിച്ച് 2010ല്‍ രണ്ടാം യുപിഎ സര്‍ക്കാറാണ് ജനപ്രാതിനിധ്യനിയമ ഭേദഗതി പാസാക്കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഡോ. ശംഷീര്‍ വയലില്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കുന്നത് . 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് വിഷയം പരിശോധിക്കാന്‍ കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു.

ഒടുവില്‍ പ്രോക്‌സി വോട്ട് അനുവദിക്കുന്ന ബില്‍ ആഗസ്ത് 9നാണ് ലോക്‌സഭ പാസാക്കിയത്. ലാപ്‌സായ മറ്റു പല ബില്ലുകളും ഓര്‍ഡിനന്‍സ് രൂപത്തില്‍ കൊണ്ടുവന്ന കേന്ദ്രം ഇക്കാര്യത്തില്‍ പക്ഷെ, തണുത്ത നിലപാടാണ് കൈക്കൊണ്ടത്. വോട്ടു ചെയ്യാന്‍ സാധിക്കാത്തതില്‍ പ്രവാസ ലോകത്ത് പ്രതിഷേധവും ഉയരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.